ഒരിക്കലും പിരിയാത്ത കാമുകി, വില 1.5 കോടി; എഐ റോബോട്ട് കാമുകി 'തേയ്ക്കുമോ'യെന്ന് സോഷ്യല്‍ മീഡിയ
'ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാർക്ക് ഒരു പ്രണയനിയെ പോലെ കൂട്ടാകും' എന്നാണ് കമ്പനി തങ്ങളുടെ ആര്യ എന്ന എഐ റോബോര്‍ട്ടിനെ പരിചയപ്പെടുത്തുന്നത്.

മനുഷ്യനും റോബോട്ടുകളും തമ്മിലുള്ള പോരാട്ടവും ഒടുവിൽ, റോബോട്ടുകൾ മാനവരാശിക്ക് തന്നെ ഭീഷണിയാകുന്നതും ഒക്കെ സയൻസ് ഫിക്ഷൻ സിനിമകള്‍ക്ക് ഇതിനകം വിഷയങ്ങളായി തീര്‍ന്നിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വളർച്ചയിൽ ഇതിനോടകം തന്നെ മനുഷ്യന്‍ ചെയ്യേണ്ട നിരവധി ജോലികളിൽ റോബോട്ടുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ വളർച്ചയായി ഇതിനെ വിശേഷിപ്പിക്കാമെങ്കിലും വരുംകാലങ്ങളിൽ ഇത് ഉയർത്താൻ പോകുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശങ്കകളും സജീവ ചർച്ചയാവുകയാണ്. ഇപ്പോഴിതാ വിപ്ലവകരമായ മറ്റൊരു കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനി റിയൽബോട്ടിക്സ്. മനുഷ്യനെപ്പോലെ ഭാവപ്രകടനങ്ങൾ നടത്താൻ കഴിയുന്ന ഒരു എഐ റോബോട്ടിനെയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യന് ഒരു കൂട്ടായി പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഈ റോബോട്ടിന്‍റെ പ്രത്യേകതയെന്നും കമ്പനി അവകാശപ്പെടുന്നു.
ആര്യ (Aria) എന്ന പേരിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന എ ഐ റോബോട്ടിന് കമ്പനി ഒരു കാമുകി പരിവേഷമാണ് നൽകിയിരിക്കുന്നത്. 'ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാർക്ക് ഒരു പ്രണയനിയെ പോലെ കൂട്ടാകും' ഈ റോബോട്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. ജനുവരി ആദ്യ ആഴ്ചയിൽ ലാസ് വെഗാസിൽ നടന്ന 2025 കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് ആര്യയെ റിയൽബോട്ടിക്സ് ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയത്. 1.5 കോടി രൂപയാണ് ($175,000) ഈ എഐ പ്രണയിനിയുടെ വില.
'എന്‍റെ അച്ഛന് ഒരു ജോലി നല്‍കാമോ?'; മകളുടെ ഹൃദയഹാരിയായ ലിങ്ക്ഡ്ഇന്‍ കുറിപ്പ് വൈറൽ
പുരുഷന്മാർ നേരിടുന്ന ഏകാന്തതയെ മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിൽ ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തത് എന്നാണ് റിയൽബോട്ടിക്‌സിന്‍റെ സിഇഒ ആൻഡ്രൂ കിഗുവൽ പറയുന്നത്. എ ഐ സാങ്കേതികവിദ്യയുടെ മറ്റൊരു തലത്തിലേക്കാണ് തങ്ങൾ കടക്കുന്നതെന്നും കിഗ്വൽ കൂട്ടിച്ചേർത്തു. ഒരു റൊമാന്‍റിക് പങ്കാളിയെ പോലെ പ്രവർത്തിക്കുന്ന ഈ റോബോട്ടിന് മനുഷ്യനെ ഓർത്തുവയ്ക്കാനുള്ള ശേഷിയുണ്ടെന്നും കിഗ്വൽ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും റിയലിസ്റ്റിക് റോബോട്ടുകളെ ആണ് തങ്ങളിപ്പോൾ സൃഷ്ടിച്ചെടുത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആര്യയുടെ നിർമ്മാണത്തിന് മുഖഭാവങ്ങൾ എങ്ങനെ പ്രകടിപ്പിക്കാം എന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അത് വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചെന്നും കിഗുവൽ പറഞ്ഞു. ആര്യയുടെയും അവളുടെ മുഖഭാവങ്ങളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കണ്ടവർ സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ച് അത്ഭുതപ്പെടുന്നുണ്ടെങ്കിലും ഇത്തരം കണ്ടുപിടുത്തങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് അഭിപ്രായങ്ങളും ശക്തമാണ്.
രോഗി ആകുന്നതിന് നിയമം മൂലം നിരോധം; 'അസംബന്ധ ഉത്തരവി'ന് പിന്നിലെ യുക്തി വ്യക്തമാക്കി ഇറ്റാലിയൻ മേയർ