ബാന്ദ തെഹ്സിലിലെ ഘോഗ്ര ഗ്രാമത്തിലെ ബൽറാം ചദ്ദറിന്‍റെതാണ് വൈറലായ ആ വരുമാന സർട്ടിഫിക്കറ്റ്. 2024 ജനുവരിയിലാണ് തഹസില്‍ദാര്‍ ഈ സര്‍ട്ടിഫിക്കറ്റ് ബൽറാമിന് നല്‍കിയത്. 


2024 ലെ ഏഷ്യ പവർ ഇൻഡക്സ് പ്രകാരം ഇന്ത്യ ജപ്പാനെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ രാജ്യമായി. ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക വളർച്ച, യുവ ജനസംഖ്യ, നയതന്ത്ര ഇടപെടലുകൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ നാഴികക്കല്ല് മറികടന്നത്. അതേസമയം രാജ്യത്ത് ദാരിദ്രം അനുഭവിക്കുന്ന ഒരു വലിയ ശതമാനം ജനതയുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തെ വെളിച്ചത് കൊണ്ടുവരുന്ന ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാവുകയാണ്. 

മധ്യപ്രദേശിലെ സാഗറിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത എത്തിയത്. വാർഷിക വരുമാനം വെറും രണ്ട് രൂപ മാത്രമുള്ള ഒരു കുടുംബം സാഗറില്‍ ജീവിക്കുന്നു. പ്രദേശത്തെ തഹസിൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റിലാണ് കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം രണ്ട് രൂപയെന്ന് രേഖപ്പെടുത്തിയത്. വിവരം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി ചോദ്യങ്ങളുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. ഇന്ന് ഒരു നേരം പോലും രണ്ട് രൂപ കൊണ്ട് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല. അപ്പോള്‍ എങ്ങനെയാണ് ഒരു വര്‍ഷം രണ്ട് രൂപ മാത്രം വരുമാനമുള്ള ഒരു കുടുംബം ജീവിക്കുന്നതെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചു. 

ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റി തെരുവിലൂടെ ഇഴഞ്ഞ് നീങ്ങിയത് 71 ലംബോർഗിനികള്‍; വീഡിയോ വൈറൽ

Scroll to load tweet…

ഉറങ്ങി ഉറങ്ങി ബെംഗളൂരു സ്വദേശിനി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, ഒപ്പം 'സ്ലീപ്പ് ചാമ്പ്യൻ' പദവിയും

ബാന്ദ തെഹ്സിലിലെ ഘോഗ്ര ഗ്രാമത്തിലെ ബൽറാം ചദ്ദറിന്‍റെതാണ് വൈറലായ ആ വരുമാന സർട്ടിഫിക്കറ്റ്. 2024 ജനുവരിയിലാണ് തഹസില്‍ദാര്‍ ഈ സര്‍ട്ടിഫിക്കറ്റ് ബൽറാമിന് നല്‍കിയത്. ബൽറാം ചദ്ദറിന്‍റെ കുടുംബത്തില്‍ അഞ്ച് പേരാണ് ഉള്ളത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുടുംബാംഗങ്ങള്‍ മുഴുവനും തൊഴിലാളികളാണ്. കുടുംബത്തിലെ ഏറ്റവും ഇളയ മകനായ ബൽറാം ചാധർ പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. മകന്‍റെ പഠനത്തിനായി സ്കോളർഷിപ്പിന് അപേക്ഷിക്കാനാണ് ബൽറാം തഹസില്‍ദാറിന് വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കിയത്. ലഭിച്ച സര്‍ട്ടിഫിക്കറ്റ് സ്കൂളില്‍ സമർപ്പിച്ചെങ്കിലും സ്കോളർഷിപ്പ് ലഭിച്ചില്ല. തുടര്‍ന്ന് അധ്യാപകരോട് അന്വേഷിച്ചപ്പോഴാണ് വരുമാന സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ തുകയാണ് രേഖപ്പെടുത്തിയതെന്ന് മനസിലായതെന്ന് ബൽറാം ന്യൂസ് 18 നോട് പറഞ്ഞു. 

'ഹൃദയഭേദകം ആ തീരുമാനം'; ജനസുരക്ഷയ്ക്കായി ഫാം ഉടമ 125 മുതലകളെ കൊന്നൊടുക്കി

പ്രതിവർഷം 40,000 രൂപ വരുമാനമാണ് താന്‍ കാണിച്ചിരുന്നതെന്നും എന്നാല്‍ തനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ വെറും രണ്ട് രൂപയാണ് വാര്‍ഷിക വരുമാനമായി രേഖപ്പെടുത്തിയത്. അതേസമയം സർട്ടിഫിക്കറ്റ് കൈമാറിയ ആളോ ഒപ്പിട്ട തഹസിൽദാറോ വാര്‍ഷിക വരുമാനം എത്രയെന്ന് ശ്രദ്ധിച്ചില്ല. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ബല്‍റാമും അത് പരിശോധിച്ചില്ല. സംഭവം വിവാദമായപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കിയെന്നും തെറ്റായി വാര്‍ഷിക വരുമാനം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന് പകരം യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും താലൂക്കില്‍ നിന്നും അറിയിച്ചു. 2013-14 -ൽ 29.17 ശതമാനമായിരുന്ന ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യം 2022-23 ൽ ഈ കണക്ക് 11.28 ശതമാനമായി കുറഞ്ഞുവെന്ന് നിതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ചുറ്റം കടൽ പോലെ ഒഴുകുന്ന നദി, ആശുപത്രി മേൽക്കൂരയില്‍ കുടുങ്ങിയത് 54 പേര്‍; ഹെലന്‍ ചുഴലിക്കാറ്റ് വീഡിയോ വൈറൽ