നോയിഡ സ്വദേശിനിയായ അർപിത സാഹുവിന് ഋഷികേശിലേക്കുള്ള വിനോദയാത്ര ഒരു ദുരനുഭവമായി മാറി. പാറക്കെട്ടുകളിൽ നിന്ന് ചാടുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട യുവതിയെ സഹയാത്രികർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയെ നിസ്സാരമായി കാണരുതെന്നും അർപിത ഓർമ്മിപ്പിക്കുന്നു.

ഷികേശിലേക്കുള്ള രസകരമായൊരു വാരാന്ത്യ വിനോദയാത്ര അങ്ങേയറ്റം ഭയാശങ്ക സമ്മാനിച്ച് അവസാനിച്ചുു. നോയിഡ ആസ്ഥാനമാക്കിയ കോർപ്പറേറ്റ് പ്രൊഫഷണലും സമൂഹ മാധ്യമ ഉള്ളടക്ക നിർമ്മാതാവുമായ 28 കാരിയായ അർപിത സാഹുവിനാണ് വിനോദയാത്ര മരണത്തോളമടുത്ത ദുരനുഭവമായി മാറിയത്. പാറക്കെട്ടുകളിൽ നിന്ന് ചാടുന്നതിനിടെ അപ്രതീക്ഷിതമായ, ശക്തമായ ഒഴുക്കിൽപ്പെട്ട് അർപിത ഒഴുകിപ്പോവുകയായിരുന്നു. പിന്നാലെ സഹനീന്തൽക്കാരുടെ സമയോജിതമായ രക്ഷാദൗത്യത്തിലാണ് അർപിത സാഹുവിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

മരണത്തോളമെത്തിയ സാഹസികത

വാരാന്ത്യത്തിലാണ് വിനോദ യാത്രയ്ക്കായി അർപണ സാഹു ഋഷികേശിലെത്തിയത്. അവിടെ വച്ച് ക്ലിഫ് ജമ്പിംഗിന് അർപണ തയ്യാറായി. ആദ്യ രണ്ട് തവണ നന്നായി ചെയ്തെങ്കിലും മൂന്നാമത്തെ തവണത്തെ ശ്രമം അപകടകരമായി മാറി. "മലഞ്ചെരിവിൽ നിന്നുമാണ് ‌‌‌‌‌‌ഞാൻ ചാടിയത്. ഇതിനകം രണ്ടുതവണ ഞാൻ ചാടിയിരുന്നു, അതുകൊണ്ട് എനിക്കതിന് കഴിയുമെന്ന് തോന്നി, പക്ഷേ മൂന്നാം തവണ ഞാൻ പ്രതീക്ഷിച്ചതിലും ശക്തമായ ഒഴുക്കായിരുന്നു. അത് എന്നെ കരയിൽ നിന്ന് വലിച്ചെടുക്കാൻ തുടങ്ങി, എനിക്ക് നീന്തൽ അറിയാമെങ്കിലും അത്രയും ശക്തമായ ഒഴുക്കിനെതിരെ നീന്താൻ കഴിഞ്ഞില്ല' അപകട ശേഷം ഹിന്ദുസ്ഥാൻ ടൈംസിനോട് അപർണ പറഞ്ഞു.

രക്ഷപ്പെടുത്തിയവർക്ക് നന്ദി

ഒന്നിൽ കൂടുതൽ ആളുകൾ അർപയെ രക്ഷിക്കാനായി ശക്തമായ ഒഴുക്കിലേക്ക് ചാടി. ഒരു വിദേശ സഞ്ചാരിയും അർപണയോടൊപ്പം യാത്രയ്ക്കുണ്ടായിരുന്ന രാഹുൽ എന്ന യുവാവുമാണ് അർപണയെ ശക്തമായി കുത്തിയൊഴുകുകയായിരുന്ന നദിയിൽ നിന്നും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. "ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. സത്യം പറഞ്ഞാൽ, അവരുടെ സഹായമില്ലായിരുന്നെങ്കിൽ എനിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ അവരോട് വ്യക്തിപരമായി നന്ദി പറഞ്ഞു," അർപണ മാധ്യമങ്ങളോട് പറഞ്ഞു. നദിയിലേക്ക് ചാടുമ്പോൾ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ തനിക്ക് മൂന്നാം തവണയും നീന്തി കരയ്ക്കെത്താൻ കഴിയുമായിരുന്നെന്ന് അവർ കൂട്ടിച്ചേർത്തു. ഒപ്പം പ്രകൃതിദത്ത ശക്തിയെ കുറച്ച് കാണരുതെന്നും എത്ര എളുപ്പമാണെന്ന് തോന്നിയാലും സാഹചര്യങ്ങൾ പെട്ടെന്ന് മാറാനുള്ള സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്ത അർപണ ഉത്തരവാദത്വത്തോടെയും ശരിയായ മേൽനോട്ടത്തോടെ മാത്രമേ ഉത്തരം സാഹസികതകൾ ചെയ്യാൻ പാടൊള്ളൂവെന്നും പറഞ്ഞു.