Asianet News MalayalamAsianet News Malayalam

ഏകപത്‌നീവ്രതം നിര്‍ത്തി ഇവരും പുത്തന്‍ ഇണകളെ തേടാന്‍ തുടങ്ങി, കാരണം വേറെയാണ്

കടലിലെ വെള്ളം ചൂട് പിടിക്കുന്നതാണ് പ്രധാന കാരണം. ഇത് അവയുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു. അവക്കിടയില്‍ പ്രജനനം നടക്കാതെ വരുമ്പോള്‍, പക്ഷികള്‍ മറ്റൊരു ഇണയെ തേടി പോകുന്നു.

climate change causes  worlds most loyal creatures albatross divorce says study
Author
Lisbon, First Published Nov 25, 2021, 7:48 PM IST

ഏറ്റവും വലിപ്പംകൂടിയ കടല്‍പ്പക്ഷിയാണ് ആല്‍ബട്രോസ്. സാധാരണയായി അന്‍പത് വര്‍ഷം വരെയാണ് അവയുടെ ആയുസ്സ്. അതേസമയം ഇവയുടെ ആയുസ്സില്‍ ഇവയ്ക്ക് ഒരു ഇണ മാത്രമായിരിക്കും ഉണ്ടാവുക. അവയിലൊന്ന് മരിക്കുന്നതുവരെ ജോഡികള്‍ വേര്‍പിരിയാറില്ല. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി അവ ഇണയെ ഉപേക്ഷിച്ച് പോവുന്നത് തീര്‍ത്തും അസാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിശ്വസ്ഥരായ അവക്കിടയിലും ഡിവോഴ്‌സ് കൂടുന്നു എന്നാണ് ഒരു പുതിയ പഠനം വ്യക്തമാക്കുന്നത്.

...............................

കൊടും ചൂട്, കൊടും തണുപ്പ്, കൊടും മഴ, ലോകം നടക്കുന്നതെങ്ങോട്ട്? കാണാം ചിത്രങ്ങൾ

...............................

 

ഫോക്‌ലാന്റ് ദ്വീപിലെ 15500 ജോടി ആല്‍ബട്രോസ് പക്ഷികളില്‍ 15 വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലിസ്ബന്‍ സര്‍വകലാശാലയിലെ ഗവേഷകയായ ഫ്രാന്‍സിസ്‌കോ വെന്‍ച്യുറ അടക്കമുള്ളവര്‍ നടത്തിയ പഠനം റോയല്‍ സൊസൈറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

 

................................

ലോകത്തെ ഏറ്റവും വലിയ മഞ്ഞ് റിസോര്‍ട്ട് ഇനിയില്ല, ബാക്കിയാവുന്നത് കല്ലുകള്‍ മാത്രം, സംഭവിക്കാനിരിക്കുന്നതെന്ത്?
................................

 

ആല്‍ബട്രോസിന്റെ സ്വഭാവമാറ്റത്തിന്റെ കാരണമാണ് തീര്‍ത്തും വിചിത്രം. കാലാവസ്ഥാ വ്യതിയാനമാണ് അവയുടെ ബന്ധങ്ങളെ തകര്‍ക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. കടലിലെ വെള്ളം ചൂട് പിടിക്കുന്നതാണ് പ്രധാന കാരണം. ഇത് അവയുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു. അവക്കിടയില്‍ പ്രജനനം നടക്കാതെ വരുമ്പോള്‍, പക്ഷികള്‍ മറ്റൊരു ഇണയെ തേടി പോകുന്നു.

...................................

കാലാവസ്ഥാ മാറ്റം ലോകത്തെ വിഴുങ്ങുമ്പോഴും ആമസോണ്‍ മഹാവനം വെട്ടിത്തീര്‍ക്കുന്നു

........................................

 

മനുഷ്യരെപ്പോലെ തന്നെ ആല്‍ബട്രോസുകള്‍ക്കും തങ്ങളുടെ ഇണയെ തിരഞ്ഞെടുക്കാന്‍ കുറെ സമയമെടുക്കും. എന്നാല്‍ ഒടുവില്‍ അത് അതിന്റെ ഇണയെ കണ്ടെത്തിയാല്‍ മരണം വരെ ഒന്നിച്ച് കഴിയുന്നു. സാധാരണയായി ആല്‍ബട്രോസുകള്‍ ഒരിക്കലും വേര്‍പിരിയാറില്ല. ഏകഭാര്യത്വവും, ദീര്‍ഘകാല സ്‌നേഹബന്ധവും അവര്‍ക്കിടയില്‍ സാധാരണമാണെന്ന് ലിസ്ബണ്‍ സര്‍വകലാശാലയിലെ ഗവേഷകയും പഠനത്തിന്റെ സഹ രചയിതാവുമായ ഫ്രാന്‍സെസ്‌കോ വെന്‍ച്യുറ പറയുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിക്കയാണ്.

 

..........................................

കാലാവസ്ഥാ വ്യതിയാനം; പക്ഷികളുടെ ശരീരത്തില്‍ മറ്റമുണ്ടാക്കുന്നതായി പഠനം

............................................

 

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന്, ആല്‍ബട്രോസ് ദമ്പതികളില്‍ എട്ട് ശതമാനവും വേര്‍പിരിയുന്നു. മനുഷ്യരെ പോലെത്തന്നെയാണ് അവക്കിടയിലെ വേര്‍പിരിയലും. തന്റെ ജീവിതപങ്കാളിയെ ഉപേക്ഷിച്ച്, ആല്‍ബട്രോസ് പുതിയ പങ്കാളിയുമായി ഇണചേരുന്നു. ഇപ്പോള്‍ വന്ന ഈ മാറ്റത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കടലിലെ വെള്ളം ചൂട് പിടിക്കുന്നത് പക്ഷികളെ കൂടുതല്‍ നേരം വേട്ടയാടാനും, കൂടുതല്‍ ദൂരം പറക്കാനും പ്രേരിപ്പിക്കുന്നു. ഇതോടെ അവയ്ക്ക് തമ്മില്‍ കാണാനുള്ള അവസരം കുറയുന്നു. പ്രജനനകാലത്ത് പക്ഷികള്‍ തിരിച്ചെത്തിയില്ലെങ്കില്‍, അവരുടെ പങ്കാളികള്‍ പുതിയ പങ്കാളിയുമായി മുന്നോട്ട് പോകുന്നു.

 

........................................

കാലാവസ്ഥാ വ്യതിയാനം ചില്ലറക്കാര്യമല്ല, ആദ്യത്തെ 'കാലാവസ്ഥാവ്യതിയാന രോ​ഗി' കാനഡയിൽ

........................................

 

ഇത് ഒരു കാരണം. മറ്റൊന്ന് വെള്ളം ചൂടാകുന്നത് പോലുള്ള കഠിനമായ പാരിതസ്ഥിതിക സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍ അവയില്‍ ഉയരുന്നു. കഠിനമായ പ്രജനന സാഹചര്യങ്ങളും, ഭക്ഷണ ദൗര്‍ലഭ്യവും സമ്മര്‍ദ്ദം കൂട്ടുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് കാരണം തങ്ങളുടെ ഇണകളാണെന്ന് അവ തെറ്റിദ്ധരിക്കുന്നു. ഇത് ആത്യന്തികമായി വേര്‍പിരിയലിന് കാരണമാവുന്നു. വേര്‍പിരിയലിന്റെ തോത് കൂടിയാല്‍, അവയുടെ അംഗസംഖ്യയില്‍ ഗണ്യമായ കുറവ് വരുമെന്ന് പഠനം പറയുന്നു.

 

കേരളത്തിലെ പെരുമഴക്ക് കാരണം ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടോ; പഠനം പറയുന്നത്

Climate Change | ഇന്ത്യയിലും അഭയാര്‍ത്ഥികളുണ്ടാവുമെന്ന് പഠനം

Follow Us:
Download App:
  • android
  • ios