ബെംഗളൂരുവിലെ ഒരു യാത്രക്കാരി പങ്കുവെച്ച വനിതാ ഓട്ടോ ഡ്രൈവറുടെ കഥ വൈറലാകുന്നു. നമ്മ യാത്രിയിൽ പരിശീലനം നേടി, ഇലക്ട്രിക് ഓട്ടോ ഓടിച്ച് മാസം 45,000 രൂപ വരെ സമ്പാദിക്കുന്ന ഈ ഡ്രൈവർ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്.

ർത്തമാനകാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുളള പങ്കപാടുകളെ കുറിച്ച് എല്ലാവർക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. എന്നാൽ. എങ്ങനെയാണ് ജീവിതം ഇത്രമാത്രം സങ്കീർണമാകുന്നതെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരം ആരുടെയും കൈയിലുണ്ടാവുകയുമില്ല. അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നും ഒരു പടി മുന്നിലാണെങ്കിലും മധ്യവർഗ്ഗത്തിന് താഴെയാണ് ഓട്ടോ തൊഴിലാളികൾ. പുതിയ തൊഴിൽ സംജ്ഞയായ 'ഗിഗ് തൊഴിലാളി'കൾ എന്ന വിഭാഗത്തിൽപ്പെടുത്താൻ കഴിയുന്നവർ. സ്ഥിരമായ വരുമാനമില്ലാത്ത തൊഴിലാളികൾ. എന്നാൽ, ഒരു ബെംഗൂളു സ്വദേശി തന്‍റെ ഒരു ഓട്ടോയാത്രയെ കുറിച്ചെഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ നഗരങ്ങളിലെ ഓട്ടോക്കാരുടെ ജീവിതത്തെ കുറിച്ചുള്ള വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ നടന്നു.

ഒരു വനിതാ ഓട്ടോ

ബെംഗളൂരുവിലെ ഒരു പതിവ് ഓട്ടോ ബുക്കിംഗ് അവിസ്മരണീയ ഒരു യാത്രയായി മാറിയെന്ന യുവാവിന്‍റെ കുറിപ്പാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. "ഒരു ഓട്ടോ ബുക്ക് ചെയ്തു. വനിതാ ഡ്രൈവർ വണ്ടി നിർത്തുന്നു. എന്‍റെ സുഹൃത്തുക്കൾ എന്നെക്കാൾ ആവേശഭരിതരായിരുന്നു lol 'ഓ, ദൈവമേ, ഇത് ഒരു വനിതാ ഡ്രൈവർ ആണ്.' തീർച്ചയായും അവളോട് സംസാരിക്കേണ്ടി വന്നു." എന്ന് കുറിച്ച് കൊണ്ട് സ്നേഹ എന്ന എക്സ് ഹാന്‍ലിലാണ് കുറിപ്പ് എഴുതിയത്. പിന്നാലെ വനിത ഓട്ടോ ഡ്രൈവറുമായി നടത്തിയ സംഭഷണത്തെ കുറിച്ചും സ്നേഹ എക്സിൽ പോയന്‍റ് പോയന്‍റായി എഴുതി.

Scroll to load tweet…

മാസവരുമാനം 45,000 രൂപ

നമ്മ യാത്രിയിൽ ഏകദേശം 40 ദിവസത്തോളം പരിശീലനം നേടിയിട്ടുണ്ട് അവ‍ർ. ഇലക്ട്രിക് ഓട്ടോ ഓടിക്കാൻ എളുപ്പമാണെന്നാണ് അവരുടെ അഭിപ്രായം. വായ്പ എടുത്താണ് ഓട്ടോ വാങ്ങിയത്. അതിൽ 2.5 ലക്ഷം രൂപ തിരിച്ചടച്ചു. ഒരു മാസം 45,000 രൂപ വരുമാനം ലഭിക്കും. ചിലപ്പോൾ അതിലും കൂടുതൽ. ഏതാണ്ട് 300 ഓളം സ്ത്രീകൾ കൊറമണ്ടലയിൽ മാത്രം ഓട്ടോ തൊഴിലാളികളായുണ്ട്. അവരെല്ലാം ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നു. ഇതുവരെ ആരെ തന്നെ കളിയാക്കിയിട്ടില്ലെന്നും അതേസമയം പലരും പിന്തുണയ്ക്കാറുണ്ടെന്നും അവർ പറഞ്ഞു. ട്രാഫിക് സിഗ്നലുകളിൽ ചെറുപ്പക്കാർ, പ്രത്യേകിച്ചും പെണ്‍കുട്ടികൾ തന്നോട് സംസാരിക്കുമെന്നും കൈ വീശിക്കാണിക്കുമെന്നും ഇതാണ് തന്‍റെ ജോലിയുടെ പ്രിയപ്പെട്ട ഭാഗമെന്ന് പറഞ്ഞുകൊണ്ട് അവ‍ർ ചിരിച്ചെന്ന് സ്നേഹ ഓർത്തെടുക്കുന്നു. അവ‍ർക്ക് മറ്റ് സ്പെഷ്യൽ ഇന്‍ട്രസ്റ്റുകളോ ലോണുകളോ ഇല്ല. കാരണം അത് ഇലക്ട്രിക്ക് ഓട്ടോയാണ്. അവരിന്ന് ആത്മവിശ്വാസമുള്ളവളാണ്. ഏറെ സന്തോഷവധിയാണ്. അഭിമാനിയാണ്. 'മുഴുവൻ യാത്രയും അവിശ്വസനീയമാംവിധം ആരോഗ്യകരമാണെന്ന് തോന്നി. ചിലപ്പോൾ ബെംഗളൂരു അത് വളരെ ശരിയായി ചെയ്യുന്നു.' തന്‍റെ കുറിപ്പ് അവസാനിപ്പിച്ച് കൊണ്ട് സ്നേഹ എഴുതി.

കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരണം

ബെംഗളൂരു നഗരത്തിൽ ഓട്ടോ ഓടിച്ച് സന്തോഷകരമായൊരു ജീവിതം നയിക്കുന്ന വനിതാ ഓട്ടോ ഡ്രൈവറുടെ കഥ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. അവർ, സ്നേഹയുടെ കുറിപ്പ് തങ്ങളുടെ മനസിലെ സ്വാധീനിച്ചെന്ന് എഴുതി. തങ്ങൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിലരെഴുതി. മറ്റ് ചിലർ സ്ത്രീകൾ കൂടുതൽ മുന്നോട്ട് വരികയും സമൂഹത്തിന്‍റെ സമ്പദവ്യവസ്ഥയിൽ നിർണ്ണായക സ്ഥാനം നേടണമെന്നും ആവശ്യപ്പെട്ടു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ വനിതാ. കാബ് ഡ്രൈവർമാർ മുന്നോട്ട് വരണമെന്ന് മറ്റൊരു കാഴ്ചക്കാരൻ ആവശ്യപ്പെട്ടു.