പോലീസ് കോണ്‍സ്റ്റബിളിന്‍റെ ജന്മദിന പാര്‍ട്ടിക്ക് ബാര്‍ നർത്തകിമാര്‍ക്കൊപ്പം അഴിഞ്ഞാടുന്ന എസ്ഐയുടെ വീഡിയോ വൈറൽ. 

പോലീസ് സേനയെ പ്രതിസ്ഥാനത്ത് നിർത്തുന്ന വാര്‍ത്തകളാണ് കേരളത്തില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുമിക്കതും പ്രതികളല്ലാത്ത ആളുകളെയും പ്രതികളെയും ശരീരികമായി ഉപദ്രവിച്ചതിന്‍റെ വാര്‍ത്തകളാണ്. പോലീസിന്‍റെ ക്രൂരതകളാണ്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നും പുറത്ത് വന്ന വീഡിയോയില്‍ ഒരു ബാര്‍ ന‍ർത്തകിയോടൊപ്പം കെട്ടിപ്പിടിച്ച് കിടക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ ഇത് വിവാദമാവുകയും പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു.

മധ്യപ്രദേശിലെ ദാതിയയിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ച ഒരു എഎസ്‌ഐ ഒരു ഓർക്കസ്ട്ര നർത്തകിക്കൊപ്പം അസ്വാഭാവികമായ രീതിയിൽ നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ദാതിയ സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എഎസ്‌ഐ സഞ്ജീവ് ഗൗർ ആയിരുന്നു വീഡിയോയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ. പിന്നാലെ പോലീസ് സേനയുടെ പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും കോട്ടം വരുത്തുന്ന തരത്തിലുള്ള ഒരു പെരുമാറ്റവും പോലീസ് വകുപ്പ് അനുവദിക്കില്ലെന്ന് അറിയിച്ച എസ്പി സൂരജ് വർമ്മ എഎസ്‌ഐ സഞ്ജീവ് ഗൗറിനെ സസ്പെന്‍റ് ചെയ്തതായും പറഞ്ഞു.

Scroll to load tweet…

വീഡിയോയിൽ ഒരു ബോളിവുഡ് ഗാനത്തിന് ചുവട് വയ്ക്കുന്ന സഞ്ജീവ് ഗൗർ രണ്ട് ബാര്‍ ന‍ർത്തകിമാര്‍ക്കൊപ്പം അഴിഞ്ഞാടുന്നതും കാണാം. സെപ്റ്റംബർ 2 ന് കോൺസ്റ്റബിൾ രാഹുൽ ബൗദ്ധിന്‍റെ ജന്മദിന പാർട്ടിയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം ഇത്രയും പണം ചെലവഴിച്ച് ബാര്‍ ഹോട്ടിലില്‍ വച്ച് ജന്മദിന പാര്‍ട്ടി നടത്തിയ കോൺസ്റ്റബിൾ രാഹുൽ ബൗദ്ധിനെയും അന്വേഷണത്തിന്‍റെ ഭാഗമായി സസ്പെന്‍റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ ഇരുവരെയും അവരുടെ ചുമതലകളിൽ നിന്ന് നീക്കിയെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.