Asianet News MalayalamAsianet News Malayalam

കടുകെണ്ണ അപകടകാരിയോ ? അമേരിക്കയിലും യൂറോപ്പിലും കടുകെണ്ണ നിരോധിച്ചതിന് കാരണമെന്ത് ?

ഇന്ത്യ, തായ്‌ലൻഡ്, പാകിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ പാചകത്തിന് കടുകെണ്ണ ഉപയോഗിക്കുമ്പോള്‍ അമേരിക്കയും യൂറോപ്പും കാനഡയും കടുകെണ്ണയുടെ ഭക്ഷ്യ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

Why was mustard oil banned in America and Europe bkg
Author
First Published Dec 15, 2023, 2:51 PM IST


ന്ത്യ, തായ്‌ലൻഡ്, പാകിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ വിഭവങ്ങൾ പാചകം ചെയ്യുന്നതിന്  കടുകെണ്ണ (mustard oil) ഉപയോഗിക്കുന്നത് സാധാരണമാണ്. ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള കടുകെണ്ണ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. അതേസമയം അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ കടുകെണ്ണ ഭക്ഷ്യ ഉപഭോഗത്തിന് ഉപയോഗിക്കുന്നത് നിരോധമുണ്ട്. എന്താകും അതിന്‍റെ കാരണം? 

ഔഷധ ഗുണങ്ങൾ ഏറെയുണ്ടായിട്ടും ഈ രാജ്യങ്ങൾ കടുകെണ്ണ നിരോധിക്കാനുള്ള പ്രധാന കാരണം ഇതിനുള്ളിൽ അടങ്ങിയിരിക്കുന്ന എറൂസിക് ആസിഡ് ആണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുസരിച്ച്, കടുകെണ്ണയിൽ എറൂസിക് ആസിഡിന്‍റെ അളവ് വളരെ കൂടുതലാണ്. ഇത് ഒരു തരം കൊഴുപ്പടങ്ങിയ ആസിഡാണ്. അതിനാല്‍ ഇത് ആരോഗ്യത്തിന് ഹാനികരമായാണ് കണക്കാക്കുന്നത്. ഇവ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹനപ്രക്രിയ കൃത്യമായി നടക്കില്ലെന്നും അത് മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നു. ഓർമ്മക്കുറവ് പോലുള്ള മാനസിക വൈകല്യങ്ങൾക്കും ഇത് കാരണമാകുമെന്നും പഠനങ്ങൾ അവകാശപ്പെടുന്നു. ഈ കാരണങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും പിന്നാലെ കാനഡയും, യൂറോപ്പ്യന്‍ രാജ്യങ്ങളും കടുകെണ്ണയുടെ ഉപയോഗം നിരോധിച്ചത്. 

20 വര്‍ഷത്തെ മൗനം; അച്ഛന്‍റെയും അമ്മയുടെയും മൗനം അവസാനിപ്പിക്കാന്‍ 18 കാരന്‍ ചെയ്തത് !

എന്നാല്‍ അമേരിക്കയിൽ കടുകെണ്ണയ്ക്ക് പൂർണ്ണ നിരോധനമില്ല. ഒരു ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം. ചർമ്മം, മുടി സംരക്ഷണം എന്നിവ പോലുള്ള മറ്റ് കാര്യങ്ങൾക്ക് അമേരിക്കയിൽ കടുകെണ്ണ ഉപയോഗിക്കാം. കടുകെണ്ണയ്ക്ക് പകരം അമേരിക്കയിലും യൂറോപ്പിലും സോയാബീൻ എണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.  സോയാബീൻ എണ്ണയിൽ കൊളാജനെ (ശരീരത്തിന് ഘടന നൽകുന്ന ഒരു പ്രോട്ടീൻ) വർദ്ധിപ്പിക്കുന്ന ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.  ഇത് ശരീരത്തിന് വഴക്കം നൽകുകയും ചർമ്മത്തെ കൂടുതൽ മൃദുലവുമാക്കുന്നു. തലച്ചോറിന്‍റെ വളർച്ചയ്ക്കും മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ഈ എണ്ണ സഹായിക്കുന്നു. സോയാബീൻ എണ്ണയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും ആവശ്യമാണ്. 

'ലക്ഷങ്ങളുടെ തീറ്റ'; 2023 ല്‍ സ്വിഗ്ഗിയിലൂടെ മുംബൈക്കാരന്‍ ഓര്‍ഡര്‍ ചെയ്തത് 42 ലക്ഷം രൂപയുടെ ഭക്ഷണം !

അതേസമയം കടുകെണ്ണ ഭക്ഷ്യോപയോഗം നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഇതിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പഠനങ്ങൾ നടത്തി വരികയാണ്. ഈ എണ്ണയിലെ എറൂസിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്നതിനുള്ള ഗവേഷങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ടെന്ന് ആൻഡേഴ്സൺ ഇന്‍റർനാഷണൽ കോർപ്പറേഷൻ പറയുന്നു. കനേഡിയൻ ഗവേഷകർ 1950-കളിൽ തന്നെ എറൂസിക് ആസിഡ് കുറഞ്ഞ ഒരു ഇനം റാപ്സീഡ് വികസിപ്പിച്ചെടുത്തിരുന്നു,  കനോല എന്നാണ് ഇതിന് നല്കിയ പേര്. 

വിവാഹത്തിന് മുമ്പ് ആണ്‍കുട്ടികള്‍ക്ക് ഒന്നിലധികം പങ്കാളികളെ അനുവദിക്കുന്ന ഗോത്രം !
 

Latest Videos
Follow Us:
Download App:
  • android
  • ios