മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ജൂഹി ചൗള. 'ഹരികൃഷ്ണന്‍സ്' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ ആ ചുരുണ്ട മുടിക്കാരിക്ക്  ഇന്നും അതേ സൗന്ദര്യമാണ്. ഇപ്പോഴിതാ കരിയറിന്‍റെ തുടക്കത്തില്‍ കുട്ടികളെ ശല്യമായി കണ്ടിരുന്ന വ്യക്തിയാണ് താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്  ജൂഹി ചൗള. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്‍റെ ഈ തുറന്നുപറച്ചില്‍. 

കരിയറിന്റെ തുടക്ക കാലത്തെ പല ചിത്രങ്ങളിലും കുട്ടികൾക്കൊപ്പം ജൂഹി അഭിനയിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും തനിക്ക് അവരോട് ഒരുതരത്തിലുള്ള സ്നേഹവും തോന്നിയിട്ടില്ലെന്ന് പറയുകയാണ് ജൂഹി. പലപ്പോഴും കുട്ടികളെ ശല്യമായി തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

'അമ്മയായതോടെയാണ് അതിന് മാറ്റമുണ്ടായത്. മാതൃത്വം തന്നെ മാറ്റിമറിച്ചു. പിന്നീട് കുട്ടികളോടുള്ള പഴയ നിലപാടിൽ മാറ്റം വന്നു'- ജൂഹി പറഞ്ഞു. കരിയറും കുടുംബവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ചും താരം പറഞ്ഞു. ഷൂട്ടിന് പോകുമ്പോള്‍ ഭർതൃമാതാവിനെയോ ഭർതൃസഹോദരിയെയോ വീട്ടിൽ നിർത്തും. അതുകൊണ്ട് കുട്ടികൾക്ക് ഒരിക്കലും ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകില്ല എന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. പത്ത് ദിവസത്തിൽ കൂടുതൽ ഒരു ഷൂട്ടിങ് നീണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കും എന്നും താരം കൂട്ടിച്ചേര്‍ത്തു.

വ്യവസായിയായ ജയ് മേത്തയാണ് ജൂഹിയുടെ ഭർത്താവ്. പത്തൊമ്പതുകാരിയായ ജാൻവി മേത്തയും പതിനേഴുകാരനായ അർജുൻ മേത്തയുമാണ് മക്കൾ.

Also Read: ഞാൻ അമ്മയായത് 43ാം വയസ്സില്‍; ഗർഭം ധരിക്കാൻ ഉചിതമായ പ്രായമില്ലെന്ന് ഫറാ ഖാൻ...