Asianet News MalayalamAsianet News Malayalam

ഫ്രീ വിസ!

deshantharam basheer vaniyakkad
Author
Thiruvananthapuram, First Published Oct 5, 2017, 10:32 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam basheer vaniyakkad
'ബായി സാബ് ഇധര്‍ കുച്ച് കാംക ചാന്‍സ് ഹെ?'

സഹോദരന് വേണ്ടി ജോലി അന്വേഷിച്ചെത്തിയ ബംഗാളിയാണ്. 

ഇതിപ്പോള്‍ ബഹറൈനിലെ കടകളില്‍ പതിവ്് സംഭവമാണ്. ദിവസം നാലഞ്ച് ബംഗാളികളെങ്കിലും ജോലി തേടി കയറി ഇറങ്ങും. മറ്റ്് ഗള്‍ഫ് നാടുകളില്‍ ബംഗ്ലാദേശികള്‍ക്ക് വിസ അനുവദിക്കാത്തത് കൊണ്ട് ദിനേന നൂറു് കണക്കിന് ബംഗാളികളാണ് ബഹറൈനില്‍ വന്നിറങ്ങുന്നത്. 

നാട്ടിലെ വീടും പറമ്പും വിറ്റ് നാലും അഞ്ചും ലക്ഷം രൂപ കൊടുത്താണ് പലരും ഭാഗ്യം തേടി ഫ്രീ വിസയില്‍ എത്തുന്നത്.

'ഇത് എന്റെ അനുജനാണ്. വന്നിട്ട് രണ്ട് മാസമായി. ജോലി ഒന്നുമായിട്ടില്ല. റൂമിന്റെയും ഭക്ഷണത്തിന്റെയും കാര്യങ്ങള്‍ തന്നെ ബുദ്ധിമുട്ടിലാണ്. ഒരു പാര്‍ടൈം ജോലിയായാലും മതി'.

ഞാന്‍ അവന്റെ കൂടെയുള്ള പയ്യനെ നോക്കി. 18-20 വയസ്സ് പ്രായം വരുന്ന വെളുത്ത് കൊലുന്നനെയുള്ള ഒരു പാവം. മീശ പോലും മുളച്ചിട്ടില്ല. കണ്ടപ്പോള്‍ സഹതാപം തോന്നി. പക്ഷെ സഹായിക്കാന്‍ നിര്‍വാഹമില്ല. ഉള്ള സ്റ്റാഫ് തന്നെ കൂടുതലാണ്.

'സോറി ബായ്, ഇധര്‍ അഫി ചാന്‍സ് നഹി' എന്റെ മറുപടി കേട്ട് നിരാശയോടെ പിന്തിരിഞ്ഞ അവരെ തിരികെ വിളിച്ച് നമ്പര്‍ വാങ്ങി. ചാന്‍സ് വന്നാല്‍ വിളിക്കാമെന്ന് പറഞ്ഞു. നമ്പര്‍ തന്ന് പ്രതിക്ഷയോടെ നന്ദി പറഞ്ഞ് അവര്‍ അടുത്ത ഷോപ്പ് ലക്ഷ്യമാക്കി പുറത്തേക്കിറങ്ങി.

വന്‍കിട ഷോപ്പിംഗ് മാളുകളുടെ കടന്നുകയറ്റത്തില്‍ നടുവൊടിഞ്ഞിരിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഈ പാവങ്ങളെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

ആ പയ്യനെ കണ്ടപ്പോള്‍ ഓര്‍മകള്‍ എണ്‍പതുകളിലേക്ക് പറന്നു. 

അക്കാലത്ത് ഇന്നത്തെ ബംഗാളികളുടെ  അതേ അവസ്ഥയിലായിരുന്നു മലയാളികള്‍. ധാരാളം അവിദഗ്ധ  തൊഴിലാളികള്‍ കെട്ട് താലി പണയം വെച്ചും വസ്തുവിറ്റും ഫ്രീ വിസയില്‍ വന്നിറങ്ങി ജോലി അന്വേഷിച്ച് നടന്നിരുന്ന കാലം. 

ചിലര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി എവിടെയെങ്കിലുമൊക്കെ കയറി പറ്റും. അല്ലാത്തവര്‍ മാസങ്ങളോളം ജോലി അന്വേഷിച്ച് അലയും. റുമിലുള്ളവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തും പാര്‍ട് ടൈം ജോലി ചെയ്തും കഴിഞ്ഞ് കൂടും. 

വലിയ ഒരു കുടുംബത്തിന്റെ ഭാരവും പേറി ഭാഗ്യം തേടി ഈ പവിഴ ദ്വീപിലെത്തുമ്പോള്‍ താനും ഇതേ കോലത്തിലായിരുന്നു. മീശ പോലും മുളച്ചിരുന്നില്ല. മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.

ആകെ പഠിച്ച റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷന്‍ കോഴ്‌സിന്റെ അഹങ്കാരത്തില്‍, അമ്മാവന്‍ തരപ്പെടുത്തി തന്ന ഫ്രീ വിസയിലാണ് ഒരാഴ്ചത്തെ ദുരിതപൂര്‍ണമായ ബോംബെ വാസത്തിന് ശേഷം, അന്ന് മലയാളികളുടെ സ്വപ്ന ഭൂമിയായ ഗള്‍ഫില്‍ വന്നിറങ്ങുന്നത്. 

നല്ല ചൂട് കാലം. രണ്ടു് ടണ്ണിന്റെ എസി, ടെക്‌നീഷ്യനായ സര്‍ദാര്‍ജി ഒറ്റക്ക് പുറത്തേറ്റി പോകുന്ന കാഴ്ച കണ്ടപ്പോള്‍ തന്നെ എയര്‍ കണ്ടീഷനിംഗ് മോഹം ഉപേക്ഷിച്ചു.
പിന്നെ എന്ത് ജോലി എന്ന ആശങ്കയായിരുന്നു.

അമ്മാവന്‍ അന്ന് സ്വന്തമായി റെസ്‌റ്റോറന്റ് നടത്തുകയാണ്. തല്‍ക്കാലം അവിടെ ജോലിക്ക് കയറാന്‍ പറഞ്ഞു. നല്ലൊരു റിലേഷന്‍ മോശമാക്കേണ്ടെന്ന ചിന്തയില്‍ ആ ഓഫര്‍ നിരസിച്ചു.

അങ്ങിനെയാണ് അടുത്തുള്ള ഒരു ഇറാനിയുടെ കടയില്‍ ചാന്‍സ് വന്നത്. മറ്റ് പ്രവൃത്തി പരിചയവും ഉന്നത വിദ്യാഭ്യാസവും ഇല്ലാത്തത് കൊണ്ടു അതായിരിക്കും തനിക്ക് വിധിച്ചതെന്ന് സമാധാനിച്ചു. ക്ഷമിച്ചു.

പെരുന്നാളിന് പോലും ഒഴിവില്ലാതെ നാട്ടിലെ ഓര്‍മയില്‍ കണ്ണീരൊഴുക്കി പണിയെടുത്തു.  അന്ന് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച  അതേ ഫീല്‍ഡിലാണ് പിന്നീട് വിജയം ലഭിച്ചത്.

60-70 ദിനാര്‍ ആയിരുന്നു അന്ന് അവിദഗ്ധ  തൊഴിലാളികളുടെ ശരാശരി ശമ്പളം. നാട്ടില്‍ വീട്ട് ചിലവിന് ആയിരം രൂപ അയക്കണമെങ്കില്‍ 42 ദിനാര്‍ വേണം. (പക്ഷെ അന്ന് ആയിരം രൂപക്ക് ഒരു സെന്റ് സ്ഥലം കിട്ടുമായിരുന്നു.)

പിന്നെ റൂം വാടക, ഭക്ഷണം മറ്റു് ചിലവുകല്ലൊം കഴിയുമ്പോള്‍ മിക്കവാറും സുഹൃത്തുക്കള്‍ക്ക് കടക്കാരനായിരിക്കും. നാട്ടില്‍ എല്ലാ മാസവും ഡ്രാഫ്റ്റിനായി പോസ്റ്റുമാനെയും കാത്തിരിക്കുന്ന വലിയ കുടുംബം. 

വിവാഹം കഴിഞ്ഞ് ഉടനെ പോന്നത് കൊണ്ടുള്ള വിരഹ ദുഃഖവും മനോവിഷമവും വേറെ.

ജോലി കഴിഞ്ഞാല്‍ റൂമില്‍ പോയി കത്തെഴുത്താണ് പ്രധാന ജോലി. കത്ത് അവിടെ കിട്ടി മറുപടി വരാന്‍ ആഴ്ചകള്‍ കാത്തിരിക്കണം. ഫോണ്‍ ചെയ്യണമെങ്കില്‍ ഇവിടെ പബ്‌ളിക് ബൂത്തിലും നാട്ടില്‍ അയല്‍ വീട്ടിലും ക്യൂ നില്‍ക്കണം.

ഒരു മിനിട്ട് സംസാരിക്കാന്‍ അന്ന് ഒരു ദിനാറിനടുത്ത് വേണം. മൂന്ന് ദിനാറിന്റെ കാര്‍ഡ് വാങ്ങിയാല്‍  എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്പോഴേക്ക് അത് തീര്‍ന്നിരിക്കും. ലൈന്‍ കിട്ടാനാണെങ്കില്‍ അഞ്ചാറ് പ്രാവശ്യം ഡയല്‍ ചെയ്യണം. ബൂത്തില്‍ ചൂട് കൊണ്ടു് പിന്നില്‍ നില്‍ക്കുന്നവര്‍ അക്ഷമരായി പിറുപിറുക്കും. അതില്‍ എല്ലാ രാജ്യക്കാരുമുണ്ടാകും. മാസത്തിലൊരിക്കലൊക്കെയാണ് ഫോണ്‍ വിളി . അന്ന് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ദിവസമായിരിക്കും. കത്ത് പാട്ടുകളും ശോകഗാനങ്ങളുമായി തലയിണ കണ്ണീരില്‍ കുതിരുന്ന രാത്രികള്‍. അതിനിടക്ക് സഹമുറിയന്‍മാരുടെ നെടുവീര്‍പ്പുകളും ഏങ്ങിക്കരച്ചിലുകളും സാധാരണം.
ആദ്യത്തെ നാട്ടില്‍ പോക്ക് 28 മാസങ്ങള്‍ക്ക് ശേഷമായിരുന്നു. 

ആ മാസങ്ങള്‍ ഓരോന്നും ഓരോ വര്‍ഷം പോലെയാണ് കടന്ന് പോയത്. കിട്ടാവുന്നവരോടൊക്കെ കടം വാങ്ങിയാണ് കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ള പെട്ടികള്‍ കെട്ടിയത്. അന്നത്തെ പെട്ടി കെട്ട് റൂമില്‍ ഒരു സംഭവമായിരിക്കും. തൂക്കി നോക്കിയപ്പോള്‍ 80 കിലോ കൂടുതല്‍. ഗള്‍ഫ് എയറില്‍ ജോലി ചെയ്യുന്ന ഖലീല്‍ എന്ന അറബി സുഹൃത്ത് സഹായിച്ചതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കയ്ച്ചിലായി.

ആദ്യത്തെ യാത്രയും ബോംബെ വഴി തന്നെ . എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ കൊടുത്തെന്ന് വരുത്തി. 120 കിലൊ ലഗേജ് രണ്ടു ദിവസം കൊണ്ട് കാലിയായി. പിന്നെ കിട്ടാത്തവരുടെയും, കിട്ടിയത് കുറഞ്ഞ് പോയവരുടെയും പരാതി പ്രളയം. കുറച്ച് മനസ്സമാധാനവും സന്തോഷവും ആഗ്രഹിച്ച് നാട്ടില്‍ ചെന്നപ്പോള്‍ ഉള്ള സമാധാനവും പോയ പ്രതീതി. ഒരു കണക്കിന് നാല് മാസം കഴിച്ച് കൂട്ടി തിരിച്ച് വന്നപ്പോള്‍ കടം 1200 ദിനാര്‍.

ഉണ്ടായിരുന്ന ജോലിയും ഇല്ല.

പിന്നെ വീണ്ടും ജോലിക്ക് വേണ്ടിയുള്ള അലച്ചില്‍. വിസ അടിക്കാന്‍ സ്‌പോണ്‍സര്‍ക്ക് 500 ദിനാര്‍ കൊടുക്കണം.

ഹൊ, ക്കാലം ഓര്‍ക്കാന്‍ തന്നെ പേടിയാകുന്നു. 

അതാ മറ്റൊരു ബംഗാളി ദയനീയ മുഖത്തോടെ കയറി വരുന്നുണ്ട്.

ഞാന്‍ അവനെ ഒന്ന് സമാധാനിപ്പിച്ച് പറഞ്ഞയക്കട്ടെ.

ഒരു പക്ഷെ ഭാവിയിലെ ഒരു യൂസുഫലി അവനായിരിക്കും.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
 

Follow Us:
Download App:
  • android
  • ios