നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ കേസെടുത്ത് തൃശ്ശൂർ സൈബർ പൊലീസ്. കേസിൽ വിധി വന്നതിന് പിന്നാലെ മാർട്ടിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി.

11:12 PM (IST) Dec 18
മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 5 സീറ്റിൽ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാർഥികൾക്ക് ജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബി ഡി ജെ എസിൽ സജീവമാണെന്നാണ് സൂചന
10:58 PM (IST) Dec 18
മലപ്പുറം മങ്കടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വേരും പുലാക്കൽ ഇബ്രാഹിമിന്‍റെ മകൻ റിയാൻ ( 15) ആണ് മരിച്ചത്. മങ്കട ഗവൺമെന്‍റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയാൻ
10:47 PM (IST) Dec 18
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച 2 പേരുടെ അവയവദാനത്തിലൂടെ 12 പേർക്ക് പുതുജീവൻ. ശബരിമല തീർത്ഥാടകരുടെ വാഹനാപകടത്തിൽ മരിച്ച 8 വയസുകാരൻ 7 പേർക്കും, തലച്ചോറിൽ രക്തസ്രാവമുണ്ടായി മരിച്ച 53 കാരനായ ദിവാകർ 5 പേർക്കുമാണ് തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്തത്
10:12 PM (IST) Dec 18
നടിയെ ആക്രിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാൾ സലിം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്.
09:58 PM (IST) Dec 18
താനിവിടെ ഇല്ലെങ്കിലും ചലച്ചിത്ര മേളയുടെ നടത്തിപ്പിൽ വെർച്വൽ ആയി ഇടപെട്ടിരുന്നുവെന്ന് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. ചില വിദേശ സംവിധായർക്ക് കേന്ദ്രം വിസ നിഷേധിച്ചുവെന്നും വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാരണമാണ് പറഞ്ഞതെന്നും റസൂൽ പൂക്കുട്ടി.
09:58 PM (IST) Dec 18
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഹരിയാനയെ 69 റൺസിന് പരാജയപ്പെടുത്തി ജാർഖണ്ഡ് കിരീടം ചൂടി. നായകൻ ഇഷാൻ കിഷന്‍റെ 49 പന്തിൽ 101 റൺസ് നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് ജാർഖണ്ഡിന് കൂറ്റൻ സ്കോറും ചരിത്ര വിജയവും സമ്മാനിച്ചത്
09:22 PM (IST) Dec 18
2016 ൽ കഴക്കൂട്ടത്ത് വി മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. അന്ന് 7347 വോട്ടുകൾക്കാണ് കടകംപള്ളിയോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. ശോഭക്കും രണ്ടാം സ്ഥാനം ലഭിച്ചെങ്കിലും 23497 വോട്ടുകളായിരുന്നു കടകംപള്ളിയുടെ ഭൂരിപക്ഷം
09:20 PM (IST) Dec 18
മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇന്ന് പെയ്ത മഴയും കാറ്റും കാരണം നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു. തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു.
08:52 PM (IST) Dec 18
പാലക്കാട് വാളയാർ മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നുപേര്‍ പിടിയിലായി.
08:49 PM (IST) Dec 18
നടപടി എടുക്കാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ ചർച്ചയായി. മുൻ എംഎൽഎ - കെസി രാജഗോപാലൻ പഞ്ചായത്തിൽ മൽസരിച്ചതിനെതിരെയും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.
08:22 PM (IST) Dec 18
ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ
08:16 PM (IST) Dec 18
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരിക്കെ പ്രതാപചന്ദ്രനെതിരെ 2023ലും ആരോപണം ഉയര്‍ന്നിരുന്നു. നോര്‍ത്ത് പാലത്തിന് താഴെ വിശ്രമിക്കുകയായിരുന്ന സ്വിഗ്ഗി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു പരാതി
08:02 PM (IST) Dec 18
മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി റിപ്പോർട്ടർ ടി വി
07:57 PM (IST) Dec 18
19 വാര്‍ഡുകളുള്ള തിരുവമ്പാടി പഞ്ചാത്തില്‍ എൽ ഡി എഫ് ഒന്‍പത് സീറ്റും യു ഡി എഫ് ഒന്‍പത് സീറ്റും നേടി തുല്യതയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ജിതിന്റെ വിജയം പൊന്നും വിലയുള്ളതായത്
07:42 PM (IST) Dec 18
ഗാനത്തിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും കടുത്ത നടപടികൾ എടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സിപിഎം. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം.
06:54 PM (IST) Dec 18
തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ടിൽ നിന്ന് 200 കോടി ട്രഷറിയിൽ എത്തിക്കാൻ സർക്കാർ നിർദേശം നൽകിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതെന്നും തിരുവനന്തപുരം സിറ്റി ബി ജെ പി അധ്യക്ഷൻ കരമന ആരോപിച്ചു
06:51 PM (IST) Dec 18
കാസർകോട്ടെ തട്ടിക്കൊണ്ടു പോകൽ കേസിൽ പരാതിക്കാരും പ്രതികളായി. ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് ഏഴര ലക്ഷം രൂപ തട്ടിയ വിരോധത്തിലാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പിടിയിലായ പ്രതികള്‍ നൽകിയ മൊഴി.
06:43 PM (IST) Dec 18
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഗർഭിണിയായ യുവതിയെ പൊലീസ് മുഖത്തടിക്കുന്നതും നെഞ്ചിൽ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയെയാണ് മർദ്ദിച്ചത്.
06:24 PM (IST) Dec 18
എയർക്രാഫ്റ്റ് കാരിയറുകൾ ഘടിപ്പിച്ച ഐഎൻഎസ് വിക്രമാദിത്യയുടെ ആസ്ഥാനം. ഇതിന് സമീപത്ത് നിന്നാണ് ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്കയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്
06:20 PM (IST) Dec 18
ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ കടക്കുകയായിരുന്ന ഓട്ടോ തടഞ്ഞാണ് ഇവരെ പിടികൂടിയത്.
06:17 PM (IST) Dec 18
കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു
06:09 PM (IST) Dec 18
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം വഴി വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്താകുന്നവര്‍ 24.81 ലക്ഷം പേര്‍. പൂരിപ്പിച്ച് കിട്ടിയ മുഴുവൻ എന്യൂമറേഷൻ ഫോമുകളുടെയും ഡിജിറ്റൈസേഷൻ പൂര്‍ത്തിയായി
06:06 PM (IST) Dec 18
ട്രംപ് ഭരണകൂടം ചൈനയുമായി വ്യാപാര ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ നീക്കം. അതുകൊണ്ടുതന്നെ യു എസ് - ചൈന വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലാകാനുള്ള സാധ്യതയാണ് ഉയരുന്നത്
05:41 PM (IST) Dec 18
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്ന് അക്കാദമി എക്സിക്യൂട്ടീവ് അംഗം കെപി രാമനുണ്ണി
05:36 PM (IST) Dec 18
ആലപ്പുഴ നഗരസഭയിലെ വലിയമരം വാർഡിൽ ജയിച്ച യുഡിഎഫിലെ ഷംന മൻസൂറിന് രണ്ടിടത്ത് വോട്ടുണ്ടെന്നാണ് പരാതി.
05:22 PM (IST) Dec 18
പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു. അതിനിടയിൽ ഒരു കുട്ടി ആനയുമായാണ് സ്കൂളിലെത്തിയത്. ഇതാണ് വിവാദത്തിന് കാരണമായത്. കുട്ടി ആനപ്പുറത്തിരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ വനംവകുപ്പ് റിപ്പോർട്ട് തേടുകയായിരുന്നു.
05:20 PM (IST) Dec 18
പാലക്കാട് ധോണിയിൽ കാർ കത്തി നശിക്കുകയും കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു
05:11 PM (IST) Dec 18
കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തമാക്കി ലത്തീന്‍ സഭ. ലത്തീന്‍ സമുദായ അംഗത്തെ മേയറാക്കണമെന്ന് വരാപ്പുഴ ബിഷപ്പിന്‍റെ സാന്നിധ്യത്തിന്‍റെ സഭയുടെ അല്‍മായ സംഘടനാ നേതാവ് പരസ്യമായി ആവശ്യമുന്നയിച്ചു.
05:02 PM (IST) Dec 18
നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കർണാടകത്തിൽ കോൺഗ്രസ് സമരം സംഘടിപ്പിച്ചിരുന്നു.
04:49 PM (IST) Dec 18
മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ; സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും
04:39 PM (IST) Dec 18
കാസർകോട് ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്തിനെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂർ മടക്കരയിൽ മുസ്ലിം ലീഗ് - സിപിഎം സംഘർഷം നടന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോസ്റ്റ് പ്രചരിച്ചത്.
04:14 PM (IST) Dec 18
കരൂർ ദുരന്തത്തിന് ശേഷം തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്
04:05 PM (IST) Dec 18
പാലക്കാട് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.
03:50 PM (IST) Dec 18
പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്
03:44 PM (IST) Dec 18
ഡേറ്റിങ്ങ് ആപ്പിലെ വാഗ്ദാനം വിശ്വസിച്ച് കൊച്ചിയിലെത്തിയ 23കാരിയെ കവർച്ചയ്ക്ക് ഇരയാക്കിയ ശേഷം കശ്മീർ സ്വദേശി മുങ്ങി. കശ്മീർ സ്വദേശിയായ അമൻദീപിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
03:41 PM (IST) Dec 18
പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി കോൺഗ്രസ് കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാനമെന്ന് കെ സുധാകരൻ
03:23 PM (IST) Dec 18
എട്ട് കോടി രുപയോളം വിലമതിക്കുന്ന 8•696 കിലോഗ്രാം സ്വർണവുമായി രണ്ട് യുവാക്കൾ പിടിയിൽ
03:16 PM (IST) Dec 18
വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് വീടിനകത്ത് പൂട്ടിയിട്ട് 70 കോടി ചോദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെ അക്രമി സംഘത്തെ സഹായിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. മറ്റു ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
02:59 PM (IST) Dec 18
സമയ പരിധി നീട്ടണം എങ്കിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണം എന്ന് സുപ്രീം കോടതി
02:35 PM (IST) Dec 18
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് സുഖസൗകര്യങ്ങൾ ഒരുക്കിയെന്നും തടവിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷൻെറ തെളിവുകള്‍ നശിപ്പിക്കാനും ഡിഐജി വിനോദ് കുമാർ കൂട്ടുനിന്നതായി വിജിലൻസ് കണ്ടെത്തി. അക്കൗണ്ടിലേക്ക് വന്നത് മൊത്തം 75 ലക്ഷം രൂപയാണ്.