2021 മാർച്ചിനെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെയും മൊത്തവ്യാപാരം കുറഞ്ഞെങ്കിലും 2022 ഫെബ്രുവരിയിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്‍ചവച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ർദ്ധചാലകങ്ങളുടെ ക്ഷാമം (Chip Shortage) കുറഞ്ഞതിനാൽ കാർ നിർമ്മാതാക്കൾ മാർച്ചിൽ മികച്ച പ്രകടനം കാഴ്‍ചവച്ചതായി റിപ്പോര്‍ട്ട്. 2021 മാർച്ചിനെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെയും മൊത്തവ്യാപാരം കുറഞ്ഞെങ്കിലും 2022 ഫെബ്രുവരിയിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്‍ചവച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹന ലോകത്തെ ഉലച്ച് ചിപ്പ് ക്ഷാമം, വില്‍പ്പനയില്‍ വന്‍ ഇടിവ്

ശക്തമായ ഡിമാൻഡിന്റെയും ഉയർന്ന ബുക്കിംഗുകളുടെയും പശ്ചാത്തലത്തിൽ ആഭ്യന്തര യാത്രാ വാഹന വിഭാഗം 2021-25 സാമ്പത്തിക വർഷത്തിൽ മികച്ച വളര്‍ച്ച രേഖപ്പെടുത്തും എന്ന് മേഖലയിലെ വിദഗ്ധർ പ്രതീക്ഷിക്കുന്നു. പുതിയ മോഡലുകൾ അവതരിപ്പിക്കുകയും കൂടുതൽ കമ്പനികള്‍ വരുകയും ചെയ്യുന്നതിനാൽ എസ്‌യുവി സെഗ്‌മെന്റിൽ പുതിയ ലോഞ്ചുകൾ ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇനി ഉണ്ടാക്കുക ഉരുക്ക് വണ്ടികള്‍ മാത്രമല്ല; ചിപ്പ് ഫാക്ടറി തുടങ്ങാനും ടാറ്റ!

മാർച്ചിൽ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും ശക്തമായ വളർച്ച പ്രകടമായി. ടാറ്റ മോട്ടോഴ്‌സ് വോളിയത്തിൽ 21 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ അശോക് ലെയ്‌ലാൻഡിന്റെ വളർച്ച 18 ശതമാനം ആയിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തിന് ഗുണകരമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന ഇന്ധന വില ഉടമസ്ഥാവകാശ ചെലവുകൾ പോലെ തന്നെ ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇരുചക്രവാഹന വിഭാഗത്തിൽ ഡിമാൻഡ് കുറയുന്നു. ടിവിഎസ് മോട്ടോർ കമ്പനിയുടെ ആഭ്യന്തര ഇരുചക്രവാഹന വിൽപ്പന മാർച്ചിൽ 2.57 ശതമാനം കുറഞ്ഞു. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ വിൽപ്പന 15.75 ശതമനാവും ഇടിഞ്ഞു.

 നീണ്ട കാത്തിരിപ്പ് തിരിച്ചടിയാകും, കാര്‍ ആവശ്യക്കാര്‍ കുറയുമെന്ന് മാരുതി

ഉൽപ്പാദനത്തിൽ പുരോഗമനപരമായ പുരോഗതിയുണ്ടായതായി മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ ഇഡി ശശാങ്ക് ശ്രീവാസ്തവ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. "എന്നിരുന്നാലും, ഉൽപ്പാദനം ഇതുവരെ 100% ആയിട്ടില്ല, നിലവിലെ പാദത്തിൽ ഇത് 100% ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല,” ശ്രീവാസ്‍തവ പറഞ്ഞു.

ടാറ്റയുടെ ചിപ്പ് നിര്‍മ്മാണം, കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധികള്‍

ഉടമസ്ഥാവകാശ ചെലവ് വർധിച്ചിട്ടും ജനപ്രിയ മോഡലുകളുടെ ആവശ്യം ശക്തമായി തുടരുന്നു. എന്നാൽ ചിപ്പുകളുടെ കുറവ് മാസങ്ങളോളം ദോഷം ചെയ്യും എന്ന് വ്യവസായ നിരീക്ഷകർ പറയുന്നു. “ഞങ്ങൾ അർദ്ധചാലക സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു, ആവശ്യമായ പ്രതിരോധ നടപടികളും സ്വീകരിക്കാൻ ശ്രമിച്ചു,” ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് വിപി അതുൽ സൂദ് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യമഹ ഇന്ത്യ പ്രവര്‍ത്തനത്തെ ചിപ്പ് ക്ഷാമം ബാധിച്ചു

"പുതിയ ലോഞ്ചുകൾക്കൊപ്പം വാഹനങ്ങൾക്കായുള്ള ഡിമാൻഡ് വിൽപന നിലനിർത്തി," എസ് ആന്റ് പി ഗ്ലോബൽ ഡയറക്ടർ സൂരജ് ഘോഷ് പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ മറ്റ് സെഗ്‌മെന്റുകളെ അപേക്ഷിച്ച് യൂട്ടിലിറ്റി വാഹനങ്ങൾ അതിവേഗം വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“മാർച്ചിൽ ഞങ്ങൾ ഗണ്യമായ ഇടിവ് കണ്ട എൻട്രി ലെവൽ വിഭാഗത്തിലെ വളർച്ച കുറയുന്നതാണ് വലിയ ആശങ്ക. വാഹന ഇന്ധനങ്ങളുടെ വിലക്കയറ്റം തീർച്ചയായും ഉപഭോക്താക്കളുടെ മനസിനെ ബാധിച്ചിട്ടുണ്ട്,” ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളി രജത് മഹാജൻ പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനിയിലെ പുരോഗതിക്ക് കൂടുതൽ അടിസ്ഥാന സൗകര്യ ചെലവുകളും ഇ-കൊമേഴ്‌സിന്റെ വളർച്ചയും കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. "2024-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പോടെ, സർക്കാർ മിക്ക പ്രധാന പദ്ധതികളും പൂർത്തീകരിക്കാൻ നോക്കും, അത് ആവശ്യത്തിന് അനുകൂലമാണ്," എസ് ആന്റ് പി ഗ്ലോബലിന്റെ ഘോഷ് പറഞ്ഞു.

"എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല.." ഉല്‍പ്പാദനം പിന്നെയും വെട്ടിക്കുറച്ച് ഇന്നോവ മുതലാളി!

ഇ-കൊമേഴ്‌സ്, ഇൻഫ്രാ സെഗ്‌മെന്റുകളിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് കാരണം ഫ്‌ളീറ്റ് യൂട്ടിലൈസേഷൻ ലെവലിലെ പുരോഗതിയാണ് എം ആൻഡ് എച്ച്‌സിവി വിഭാഗത്തിന്റെ തുടർച്ചയായ വിജയത്തിന് കാരണമെന്ന് വ്യവസായ നിരീക്ഷകർ പറയുന്നു. ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെ ലാഭക്ഷമത മെച്ചപ്പെട്ടെന്നും ഉയർന്ന ചരക്ക് വരുമാനം ലഭിച്ചെന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.