Asianet News MalayalamAsianet News Malayalam

'കുട്ടി, പെട്ടി, കോണ്ടസ..' തിരിച്ചുവരുന്നൂ ഇന്ത്യയുടെ ആദ്യ ലക്ഷ്വറി കാര്‍!

കോണ്ടസ എന്ന പേര് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് വീണ്ടും രജിസ്റ്റർ ചെയ്യുകയും ട്രേഡ്‍മാർക്ക് നേടുകയും ചെയ്‍തു എന്ന് മോട്ടോര്‍ ബീമിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Iconic Hindustan Contessa to make a comeback in India
Author
Mumbai, First Published Jun 8, 2022, 9:27 AM IST

ന്ത്യയുടെ ജനപ്രിയ മോഡലായ ഐക്കണിക്ക് അംബാസഡർ തിരിച്ചുവരുന്നു എന്ന വാര്‍ത്ത അടുത്തിടെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഐക്കണിക്ക് കാറായ കോണ്ടസയും മടങ്ങി വരുന്നതായി റിപ്പോര്‍ട്ട്. കോണ്ടസ എന്ന പേര് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് വീണ്ടും രജിസ്റ്റർ ചെയ്യുകയും ട്രേഡ്‍മാർക്ക് നേടുകയും ചെയ്‍തു എന്ന് മോട്ടോര്‍ ബീമിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

'ഹാര്‍ട്ട് മാറ്റി' തിരിച്ചുവരാന്‍ ഇന്ത്യയുടെ സ്വന്തം അംബി മുതലാളി!

ഏതാനും ആഴ്‍ചകൾക്ക് മുമ്പ്, നിലവിൽ മിത്സുബിഷിയുമായി ചേര്‍ന്നു പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്‍സ് അംബാസഡര്‍ കാറിനെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഒരു പുതിയ എഞ്ചിനുള്ള മെക്കാനിക്കൽ, ഡിസൈൻ ജോലികൾ വിപുലമായ ഘട്ടത്തിലെത്തി എന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഡയറക്ടർ ഉത്തം ബോസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടക്കത്തിൽ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിനായിരിക്കും പുതിയ അംബാസഡറിന് കരുത്തേകുകയെന്ന് സൂചന നൽകുന്നു. പുതിയ രൂപത്തിലുള്ള അംബാസഡർ വരാൻ പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, അദ്ദേഹം കോണ്ടസയെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല. ഇപ്പോൾ, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് സമർപ്പിച്ച വ്യാപാരമുദ്ര, ബ്രാൻഡ് ഭാവിയിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ ആസൂത്രണം ചെയ്യുന്നു എന്നതിന്റെ സൂചനയാണ്.

അംബാസിഡറിനെപ്പറ്റി ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിയുമോ?

ഇന്ത്യൻ വിപണിയിൽ അംബാസഡര്‍ നിര്‍ത്താലക്കുന്നതിന് മുമ്പ് തന്നെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് കോണ്ടെസ നിർത്തലാക്കിയിരുന്നു. എന്നിരുന്നാലും, കാർ അവതരിപ്പിച്ച 1984 നും പിന്‍വലിച്ച 2002 നും ഇടയിൽ മാന്യമായ ഓട്ടമുണ്ടായിരുന്നു. കാറിന്റെ മസ്കുലർ ഡിസൈൻ സവിശേഷതകൾ കണക്കിലെടുത്ത്, ഇത് ഒരു ഇന്ത്യൻ മസിൽ കാർ ആയി പലരും കണക്കാക്കിയിരുന്നു. പരമാവധി 50 പിഎസ് ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ ബിഎംസി ബി-സീരീസ് എഞ്ചിനിലാണ് ഇത് വന്നത്. പിന്നീട് 54 പിഎസ് പതിപ്പും എത്തി. രണ്ട് എഞ്ചിൻ ഓപ്ഷനുകളും നാല് സ്പീഡ് ട്രാൻസ്‍മിഷനുകളുമായിരുന്നു വാഹനത്തില്‍. 

ഓസ്‍ട്രേലിയന്‍ റോഡില്‍ ആ ഹിന്ദുസ്ഥാൻ വണ്ടി, തടഞ്ഞുനിര്‍ത്തിയ ഇന്ത്യക്കാരന്‍ പറഞ്ഞത്..!

അന്താരാഷ്‌ട്ര വിപണിയിൽ വിറ്റഴിച്ച വോക്‌സ്‌ഹാൾ വിക്ടർ എഫ്‌ഇ സീരീസിനെ അടിസ്ഥാനമാക്കിയാണ് കോണ്ടസ്സ നിർമ്മിച്ചത്. കാർ സ്റ്റാറ്റസ് സിംബലായി മാറുകയും ഇന്ത്യൻ സിനിമകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു.

എല്ലാം പേരിൽ
'അംബാസഡർ' എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് ഇല്ല. ഇത് ഇപ്പോൾ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ സ്വന്തമാണ്. 2017-ൽ ആണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഉടമയായിരുന്ന ബിർള ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ് പിഎസ്‌എ അംബാസഡർ ബ്രാൻഡ് പേര് ഉള്‍പ്പെടെ സ്വന്തമാക്കിയത്. 

വരുന്നൂ പുതിയ രൂപത്തിൽ അംബാസഡർ 2.0

എന്നാല്‍ കൗതുകകരമെന്നു പറയട്ടെ, ഹിന്ദ് മോട്ടോർ ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും (HMFCI) അംബാസഡർ ബ്രാൻഡിന്റെ ഉടമ - പ്യൂഷോ എസ്എയും നിലവില്‍ ഐക്കണിക്ക് നാമം തിരികെ കൊണ്ടുവരാൻ ഒരു തന്ത്രം മെനയുന്നു. ഇതൊരു വിജയകരമായ മോഡലായി മാറുകയാണെങ്കിൽ, നിർമ്മാതാവ് കോണ്ടസ നെയിംപ്ലേറ്റും റോഡുകളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മിക്കവാറും ഇലക്ട്രിക്ക് കരുത്തിലായിരിക്കും ന്യൂജന്‍ കോണ്ടസയും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ഇലക്ട്രിക് കാർ വാങ്ങുന്നോ? ഇതാ 10 പ്രധാന കാരണങ്ങൾ

ആരായിരുന്നു കോണ്ടസ?
ഒരുകാലത്ത് വെള്ളിത്തിരയിലെയും രാഷ്‍ട്രീയത്തിലെയുമൊക്കെ രാജാവായിരുന്നു കോണ്ടസ കാറുകള്‍. നായകനും വില്ലന്മാരും മുതലാളിമാരുമൊക്കെ തിരശീയിലേക്ക് കോണ്ടസകളില്‍ വന്നിറങ്ങിയ കാലം. മലയാള സിനിമയുമായി കോണ്ടസയ്ക്ക് അടുത്ത ബന്ധം തന്നെയാണുള്ളത്. അക്കാലത്തെ സിനിമകളിലെ ബിസിനസുകാരനായ നായകനും കള്ളക്കടത്തുകാരനായ വില്ലനുമെല്ലാം മാസ് കാണിച്ച് സ്വകാര്യ അഹങ്കാരമായി കൂടെ കൊണ്ടുനടന്നിരുന്ന കാർ കോണ്ടസ ആയിരുന്നു. ഒരുകാലത്ത് മമ്മൂട്ടി + കോണ്ടസ കാർ + കുട്ടി + പെട്ടി എന്നൊരു കോമ്പിനേഷൻ തന്നെ ഉണ്ടായിരുന്നുവെന്ന് പലരും തമാശയ്ക്ക് പറയുമായിരുന്നു. കൂടാതെ ചന്ദ്രലേഖ എന്ന സിനിമയിൽ ‘കോണ്ടസ’ ഒപ്പിച്ച തമാശകൾ നമ്മളെല്ലാം ചിരിപ്പിച്ചിരുന്നു. കോണ്ടസയുടെ പിറവിയുടെ കഥകള്‍ അറിയാം. 

Tata Nexon EV : മൈലേജ് 437 കിമീ, അമ്പരപ്പിക്കും വില; പുത്തന്‍ നെക്സോണ്‍ അവതരിപ്പിച്ച് ടാറ്റ!

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സിന്‍റെ തന്നെ അംബാസിഡര്‍ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ രാജാവായി വാണിരുന്ന കാലം. 1958 മുതൽ കമ്പനിയുടെ മുഖമുദ്രയായി മാറിയിരുന്നു അംബാസിഡര്‍. എന്നാല്‍ മൂന്നു പതിറ്റാണ്ട് പഴക്കമുള്ള അംബാസിഡറിനെ കൂടാതെ ഒരു കാര്‍ കൂടി കമ്പനിയുടെ ശ്രേണിയില്‍ വേണമെന്ന് എച്ച്എം അധികൃതര്‍ കുറച്ചുകാലമായി ചിന്തിച്ചുതുടങ്ങിയിരുന്നു.   കൂടുതൽ ആധുനികമായ ഒരു കാർ എന്ന ചിന്തയുമായി 1970കളില്‍ എച്ച്എം തുടങ്ങിയ ആ അന്വേഷണം ചെന്നുനിന്നത് സ്‌കോട്ടിഷ് കമ്പനിയായ വോക്‌സ്‌ഹെല്‍ വിക്ടര്‍ വി എക്‌സിലായിരുന്നു. അങ്ങനെ 1976 മുതല്‍ 1978 വരെ വോക്‌സ്‌ഹെല്‍ പുറത്തിറക്കിയിരുന്ന ഒരു കാര്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവകാശം എച്ച്എം സ്വന്തമാക്കി. 

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം! 

1978-ൽ യുകെയിൽ ഘട്ടംഘട്ടമായി നിർത്തലാക്കിയ വോക്‌സ്‌ഹാൾ വിഎക്‌സ് സീരീസിന്റെ പ്രൊഡക്ഷൻ ടൂളിംഗും സാങ്കേതികവിദ്യയും സ്വന്തമാക്കിയ എച്ച്എം കൊൽക്കത്തയില്‍ കോണ്ടസയുടെ പ്രൊഡക്ഷൻ ലൈനും സ്ഥാപിച്ചു. 1982-ഓടെ ആണിത് തയ്യാറായത്. 1984 - ലെ വസന്തകാലത്തോടെ ഇന്ത്യയുടെ സ്വന്തം ലക്ഷ്വറി കാറായ കോണ്ടസയുടെ ആദ്യ യൂണിറ്റ് പുറത്തിറങ്ങി. 

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

ചെലവുകൾ നിയന്ത്രിക്കുന്നതിനായി, 50 എച്ച്‌പി (37 കിലോവാട്ട്) 1.5 എൽ ബിഎംസി ബി-സീരീസ് എഞ്ചിൻ ഉപയോഗിച്ചാണ് എച്ച്എം കോണ്ടസയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 1970-ലെ ബോഡിയും 1950-ലെ എഞ്ചിനും ഗിയർബോക്‌സും ഉള്ള ഒരു കാറായിരുന്നു 1984ലെ കോണ്ടസയെങ്കിലും പുതിയ വാഹനത്തിന്‍റെ ഇന്റീരിയർ, റൈഡ് എന്നിവയെക്കുറിച്ച് ഇന്ത്യന്‍ വാഹനപ്രേമികള്‍ ആവേശഭരിതരായിരുന്നു. എന്നാൽ ശക്തി കുറഞ്ഞ എഞ്ചിനെക്കുറിച്ചും പ്രാകൃതമായ ഗിയർബോക്‌സിനെക്കുറിച്ചും വിമർശനങ്ങളും ഉയര്‍ന്നു. 

പുത്തന്‍ സ്‍കോര്‍പിയോയുടെ പ്ലാന്‍റില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്

ആദ്യ കാല കോണ്ടസകളുടെ ഉയർന്ന വേഗത മണിക്കൂറിൽ 125 km/h (78 mph) മാത്രമായിരുന്നു. ഉയർന്ന 8.3:1 കംപ്രഷൻ ഉള്ള ഒരു പതിപ്പും 54 hp (40 kW) വാഗ്ദാനം ചെയ്‍തിരുന്നു. എന്തായാലും ലക്ഷ്വറി കാറുകള്‍ അധികമില്ലാതിരുന്ന കാലത്ത് അത് ആഡംബരത്തിനു പുതിയ മാനങ്ങള്‍ നല്‍കി. ഏകദേശം 83500 രൂപയായിരുന്നു പുറത്തിറങ്ങിയ കാലത്ത് ഈ ലക്ഷ്വറി മസില്‍ കാറിന്‍റെ വില.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

ഇതിനിടെ കരുത്തു കുറഞ്ഞ ചെറിയ എന്‍ജിന്‍ എന്ന കുറവു പരിഹരിക്കാന്‍ എണ്‍പതുകളുടെ അവസാനത്തോടെ ജപ്പാനിലെ ഇസൂസു കമ്പനിയുമായി എച്ച്എം ഒരു കൂട്ടുകെട്ടുണ്ടാക്കി.  ഈ സഹകരണത്തെത്തുടര്‍ന്ന് 1.8 ലീറ്റര്‍ എന്‍ജിനും അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുമായി എത്തിയ പുതിയ മോഡലിനെ കോണ്ടസ ക്ലാസിക് എന്ന് പേരിട്ട് എച്ച്എം വിളിച്ചു. 5000 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി കരുത്തും 3000 ആര്‍പിഎമ്മില്‍ 13.8 കെജിഎം കരുത്തുമുണ്ടായിരുന്നു ഈ 1.8 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്. കാറിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി ഉയര്‍ന്നു. ഇതോടെ കോണ്ടസയുടെ സുവര്‍ണ കാലമായിരുന്നു. അക്കാലത്തെ സമ്പന്നരുടെയും  ബ്യൂറോക്രാറ്റുകളുടെയുമൊക്കെ ഇഷ്‍ട കാറായി കോണ്ടസ മാറി.

സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു  

1970-കളിലെ ഡിസൈനിനെ അടിസ്ഥാനമാക്കിയാണ് കോണ്ടെസ നിർമ്മിച്ചതെങ്കിലും, ഇന്റീരിയർ ശാന്തമായിരുന്നു, സീറ്റുകൾ വളരെ സൗകര്യപ്രദമായിരുന്നു. 1990-കളിൽ ഗ്രില്ലിലും മറ്റും ചെറിയ പരിഷ്‍കാരങ്ങൾ എച്ച്എം വരുത്തിയെങ്കിലും കോണ്ടസയുടെ അടിസ്ഥാന രൂപകൽപ്പന അതിന്റെ ജീവിതത്തിലുടനീളം അതേപടി തുടരുന്നു. ഫ്യുവൽ ഇഞ്ചക്ഷൻ, പവർ വിൻഡോകൾ, പവർ സ്റ്റിയറിംഗ്, വലിയ ബമ്പറുകൾ, നവീകരിച്ച ഹെഡ്‌ലൈറ്റുകൾ, എയർ കണ്ടീഷനിംഗ് തുടങ്ങി നിരവധി ഫീച്ചറുകൾ, പ്രീമിയം ഉപഭോക്താവിനെ ആകർഷിക്കുന്ന രീതിയിൽ കാറില്‍ ഘട്ടം ഘട്ടമായി അവതരിപ്പിച്ചു.

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

1990-കളിൽ, ഹിന്ദുസ്ഥാൻ 2.0 എൽ ഇസുസു 4FC1 ഡീസൽ എഞ്ചിൻ നിർമ്മിക്കാൻ തുടങ്ങി, അത് കോണ്ടെസ ഡീസൽ ശക്തിയായി വന്നു. മുമ്പത്തെ ഇസുസു പെട്രോൾ മോഡൽ പോലെ, ഇതും വന്‍ വിജയമായിരുന്നു.  തുടര്‍ന്ന് 2000 ല്‍ 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും പുറത്തിറങ്ങി.  

 590 കിമീ മൈലേജുമായി ആ ജര്‍മ്മന്‍ മാന്ത്രികന്‍ ഇന്ത്യയില്‍, വില കേട്ടാലും ഞെട്ടും!

25 വര്‍ഷത്തോളം ഇന്ത്യൻ ആഡംബര കാർ വിപണിയിലെ രാജാവായിരുന്നു കോണ്ടസ.  എന്നാല്‍ ഫോർഡ്, ഫിയറ്റ്, ടാറ്റ, ജനറല്‍ മോട്ടോഴ്‍സ് മുതലായവയിൽ നിന്ന് കൂടുതൽ ആധുനിക കാറുകളുടെ വരവോടെ കോണ്ടെസയുടെ ആവശ്യം കുറയാൻ തുടങ്ങി. മാരുതി സുസുക്കി ഇന്ത്യന്‍ വാഹന വിപണിയുടെ സിംഹഭാഗവും പിടിച്ചെടുക്കുകയും പുതിയ വാഹന നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം കടുക്കുകയും ചെയ്‍തതോടെ കോണ്ടസയ്ക്കും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സിനും കാലിടറി. 1990-കളുടെ അവസാനത്തിൽ കൂടുതല്‍ ഇന്ധനക്ഷമതയുള്ള ആധുനിക കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തിയതോടെ വാങ്ങാന്‍ ആളില്ലാതായ കോണ്ടസയുടെ നിര്‍മ്മാണം 2002ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് അവസാനിപ്പിച്ചു. ഉൽപ്പാദനം അവസാനിപ്പിക്കുമ്പോൾ, കോണ്ടസയുടെ മൂന്ന് പതിപ്പുകൾ വിപണിയിലും നിരത്തുകളിലും ഉണ്ടായിരുന്നു. 1.8 ലീറ്റര്‍ പെട്രോള്‍, 2.0 ലീറ്റര്‍ ഡീസല്‍, 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നിവ ആയിരുന്നു അവ. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

Follow Us:
Download App:
  • android
  • ios