Asianet News MalayalamAsianet News Malayalam

Chip Shortage : ഒടുവില്‍ 76,000 കോടിയുടെ സഹായവുമായി കേന്ദ്രം, ആശ്വാസത്തോടെ വണ്ടിക്കമ്പനികള്‍

ചിപ്പ് ക്ഷാമത്തില്‍ നട്ടം തിരിയുന്ന വാഹന വിപണിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ കൈത്താങ്ങ്. രാജ്യത്ത് അർദ്ധചാലക നിർമ്മാണത്തിൽ 76,000 കോടി രൂപയുടെ നിക്ഷേപം

Indian govt approves 76000 crore scheme for chip making
Author
Delhi, First Published Dec 16, 2021, 8:18 AM IST

രാജ്യത്തെ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വാഹന ലോകത്തെ കഴിഞ്ഞ കുറച്ചുകാലമായി പിടിച്ചുലയ്ക്കുകയാണ് ചിപ്പ് അഥവാ സെമി കണ്ടക്ടറുകളുടെ ക്ഷാമം (Chip Shortage). വാഹന നിര്‍മ്മാണവും ഡെലിവറിയും മാസങ്ങളോളം വൈകുന്നതിനും വില്‍പ്പന കുത്തനെ ഇടിയുന്നതിനും മാത്രമല്ല വാഹനങ്ങളിലെ നിരവധി ഫീച്ചറുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമൊക്കെ ഈ ചിപ്പ് ക്ഷാമം കാരണമായി. ഇപ്പോഴിതാ രാജ്യത്തെ വാഹനമേഖലയ്ക്ക് ആശ്വാസം പകരുന്ന നീക്കവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

വാഹന ലോകത്തെ ഉലച്ച് ചിപ്പ് ക്ഷാമം, വില്‍പ്പനയില്‍ വന്‍ ഇടിവ്

അർദ്ധചാലകത്തിനും ഡിസ്‌പ്ലേ ബോർഡ് ഉൽപ്പാദനത്തിനുമുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ച് മുതല്‍ ആറ് വർഷത്തിനുള്ളിൽ രാജ്യത്ത് അർദ്ധചാലക നിർമ്മാണത്തിൽ 76,000 കോടി രൂപയുടെ നിക്ഷേപമാണ് പിഎൽഐ പദ്ധതി വിഭാവനം ചെയ്യുന്നത്.

Indian govt approves 76000 crore scheme for chip making

ഇനി ഉണ്ടാക്കുക ഉരുക്ക് വണ്ടികള്‍ മാത്രമല്ല; ചിപ്പ് ഫാക്ടറി തുടങ്ങാനും ടാറ്റ!

ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണത്തെ ആകർഷിക്കുന്നതിനായി 2020 നവംബറിൽ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പിഎല്‍ഐ സ്‍കീമിലേക്ക് ഇത് ചേർക്കുന്നു. ഓട്ടോമൊബൈൽ നിർമ്മാണം, വാഹന ഘടക നിർമ്മാണം, ഇലക്ട്രിക് വെഹിക്കിൾ ഇക്കോസിസ്റ്റം ഡെവലപ്പർമാർ എന്നിവരെയും പിഎല്‍ഐ സ്‍കീം ഉൾക്കൊള്ളുന്നു.

ഇത് മൈക്രോചിപ്പുകളുടെ രൂപകൽപ്പന, ഫാബ്രിക്കേഷൻ, പാക്കിംഗ്, ടെസ്റ്റിംഗ് എന്നിവയ്ക്ക് സഹായിക്കുമെന്നും സമ്പൂർണ്ണ ഇക്കോസിസ്റ്റം വികസിപ്പിക്കാനും സഹായിക്കും എന്നും പുതിയ തീരുമാനത്തെക്കുറിച്ച് സംസാരിച്ച ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്‍ണവ് പറഞ്ഞു. 

ഇന്ത്യയിലെ ചിപ്പ് നിർമ്മാണത്തിനായുള്ള ഈ PLI പദ്ധതി രാജ്യത്തെ വാഹന മേഖലയെ കാര്യമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് ആഗോള വാഹന വ്യവസായത്തെപ്പോലെ, കോവിഡ് -19 പാൻഡെമിക് മൂലം ഉയർന്നുവന്ന ചിപ്പ് ക്ഷാമം കാരണം ഇന്ത്യൻ വാഹന മേഖലയ്ക്കും വലിയ ആഘാതം നേരിട്ടു.

 നീണ്ട കാത്തിരിപ്പ് തിരിച്ചടിയാകും, കാര്‍ ആവശ്യക്കാര്‍ കുറയുമെന്ന് മാരുതി

മൊബിലിറ്റി നിയന്ത്രണങ്ങളും ലോകത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞ വർഷം ലോക്ക്ഡൗണിന് കീഴിലായതോടെ, കൺസ്യൂമർ ടെക് ഉൽപ്പന്ന നിർമ്മാതാക്കളിൽ നിന്നുള്ള ചിപ്പുകളുടെ ആവശ്യകത ഗണ്യമായി വർദ്ധിച്ചു. ചിപ്പ് നിർമ്മാതാക്കളും അവരുടെ ഉൽപ്പാദന ശേഷി അതിനനുസരിച്ച് മാറ്റി. പിന്നീട് വാഹന വ്യവസായം പ്രവർത്തനം പുനരാരംഭിക്കുകയും മൈക്രോചിപ്പുകളുടെ ആവശ്യം ഗണ്യമായി വർദ്ധിക്കുകയും ചെയ്തപ്പോൾ, ചിപ്പ് നിർമ്മാതാക്കൾക്ക് ഡിമാൻഡ് നിറവേറ്റാൻ കഴിയാതെ വന്നതിനാൽ വലിയ തടസ്സം സംഭവിച്ചു.

Indian govt approves 76000 crore scheme for chip making

വാഹന വ്യവസായത്തെയും മറ്റ് പ്രസക്തമായ മേഖലകളെയും പിന്തുണയ്ക്കാൻ കഴിയുന്ന ഒരു പ്രാദേശിക ചിപ്പ് നിർമ്മാണ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് അന്നുമുതൽ ചർച്ചകൾ നടക്കുന്നുണ്ട്. മൈക്രോചിപ്പ് നിർമാണ മേഖലയ്ക്ക് പുതുതായി അംഗീകാരം ലഭിച്ച പിഎൽഐ പദ്ധതിയോടെ ആശങ്കയ്ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.

ടാറ്റയുടെ ചിപ്പ് നിര്‍മ്മാണം, കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധികള്‍

അതേസമയം ആഗോളതലത്തിൽ വാഹനവ്യവസായത്തെ സെമികണ്ടക്ടര്‍ ക്ഷാമം പ്രതിസന്ധിയിലാക്കിയിട്ട്​ ഏറെക്കാലമായി. ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 ചിപ്പുകള്‍ ഉപയോഗിക്കുന്നതായാണ്​ കണക്കുകള്‍​.  കൊവിഡ് വ്യാപനത്തിന്‍റെ പശ്​ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ്​ പ്രശ്​നത്തിന് കാരണമായത്. ചിപ്പ്​ നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക്​ കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തതാണ്​​ പ്രശ്​നം രൂക്ഷമാക്കുന്നത്​​.

യമഹ ഇന്ത്യ പ്രവര്‍ത്തനത്തെ ചിപ്പ് ക്ഷാമം ബാധിച്ചു 

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്‌സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്. ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

"എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല.." ഉല്‍പ്പാദനം പിന്നെയും വെട്ടിക്കുറച്ച് ഇന്നോവ മുതലാളി! 

Follow Us:
Download App:
  • android
  • ios