തകര്‍ച്ചയോടെയായിരുന്നു ആര്‍സിബിയുടെ തുടക്കം. പവര്‍പ്ലേയില്‍ 35-3 എന്ന സ്‌കോര്‍ മാത്രമേ നേടിയുള്ളൂ.
ഡല്‍ഹി ക്യാപിറ്റല്‍സിനെ തീര്‍ത്ത് ക്രുനാല്‍! ആര്‍സിബി ഒന്നാമത്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.3 മൂന്ന് ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 73 റണ്‍സുമായി പുറത്താവാതെ നിന്ന ക്രുനാല്‍ പാണ്ഡ്യയാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെ തീര്‍ത്ത് ക്രുനാല്‍! ആര്‍സിബിക്ക് ആറ് വിക്കറ്റ് ജയം, പോയിന്റ് പട്ടികയില്‍ ഒന്നാമത്
മുന്നില്‍ നിന്ന് നയിച്ച് അക്സര്‍
ഡല്‍ഹി ക്യാപിറ്റല്‍സിനായി പവര്‍പ്ലേയ്ക്കിടെ രണ്ട് വിക്കറ്റ് വീഴ്ത്തി ഡല്‍ഹി ക്യാപ്റ്റനും സ്‌പിന്നറുമായ അക്സര്‍ പട്ടേല്‍
ഐപിഎല്‍: മൂക്കുംകുത്തി മുന്‍നിര; ഡല്‍ഹിക്കെതിരെ പവര്‍പ്ലേയില്‍ ഷോക്കടിച്ച് ആര്‍സിബി
ആര്‍സിബി പേസാക്രമണത്തില്‍ വിറച്ച് 20 ഓവറിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റിന് 162 റണ്‍സ് മാത്രമാണ് നേടിയത്
പേസിന് മുന്നില്‍ വീണ് ഡല്‍ഹി ക്യാപിറ്റല്‍സ്, ഭുവിക്ക് മൂന്ന് വിക്കറ്റ്; ആര്‍സിബിക്ക് 163 റണ്‍സ് വിജയലക്ഷ്യം
അഭിഷേക് പോറല്‍ (28), കരുണ്‍ നായര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി.
ഇനി പ്രതീക്ഷ രാഹുല്‍-ഫാഫ് സഖ്യത്തില്‍! ആര്‍സിബിക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം
അഭിഷേക് പോറല്‍ (28), കരുണ്‍ നായര്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഫാഫ് ഡു പ്ലെസിസ്, കെ എല്‍ രാഹുല്‍ എന്നിവര്‍ ക്രീസിലുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആര്‍സിബിക്ക് ടോസ്, ടീമില്‍ മാറ്റം! ജയിക്കുന്ന ടീം ഒന്നാം സ്ഥാനത്ത്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു.
ദില്ലിയില്‍ ആവേശപ്പോരാട്ടം; ടോസ് ജയിച്ച് ആര്‍സിബി
ഡല്‍ഹി ക്യാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടോസ് വിശേഷങ്ങള്‍
കരുത്തരുടെ അങ്കം
ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാമതും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാമതും നില്‍ക്കുന്നു