ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇംഗ്ലണ്ടിനെതിരെ നാല് ഓവറിനിടെ ഓസ്‌ട്രേലിയക്ക്(ENG vs AUS) മൂന്ന് വിക്കറ്റ് നഷ്‌ടം. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മൂന്നാമന്‍ സ്റ്റീവ് സ്‌മിത്തും ഓരോ റണ്ണിനും ഗ്ലെന്‍ മാക്‌സ്‌വെല്‍ ആറ് റണ്‍സിനും പുറത്തായി. ക്രിസ് വോക്‌സ് രണ്ടും ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 21-3 എന്ന നിലയിലാണ് ഓസീസ്. നായകന്‍ ആരോണ്‍ ഫിഞ്ചും(11*), മാര്‍ക്കസ് സ്റ്റേയിനിസുമാണ്(0*) ക്രീസില്‍. 

Scroll to load tweet…

രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണറെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ക്രിസ് വോക്‌സ് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദാന്‍, സ്‌മിത്തിനെ വോക്‌സിന്‍റെ കൈകളിലെത്തിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയുയര്‍ന്ന പന്ത് മിഡ് ഓണിലൂടെ പറത്താന്‍ ശ്രമിച്ച സ്‌മിത്തിന് പാളുകയായിരുന്നു. നാലാം ഓവറിലെ അഞ്ചാം പന്തില്‍ മാക്‌സിയെ വോക്‌സ് എല്‍ബിയില്‍ കുടുക്കി. 

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെ ഇംഗ്ലണ്ട് ഇറങ്ങിയപ്പോള്‍ ഓസീസ് മിച്ചല്‍ മാര്‍ഷിന് പകരം ആഷ്‌ടണ്‍ അഗറിന് അവസരം നല്‍കി. 

Scroll to load tweet…

ഇംഗ്ലണ്ട്: ജേസന്‍ റോയ്, ജോസ് ബട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍‌സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, ടൈമല്‍ മില്‍സ്. 

ഓസീസ്: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്‌മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ആഷ്‌ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്. 

Scroll to load tweet…

ആദ്യ രണ്ടുകളിയും ജയിച്ചാണ് ഇംഗ്ലണ്ടും ഓസീസും നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയായിരിക്കും ഇത്. 2010ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ടി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. 

ടി20 ലോകകപ്പ്: കില്ലര്‍ മില്ലര്‍ ഫിനിഷിംഗില്‍ ലങ്കയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പ്: ഫൈനല്‍ ടീമുകളെ പ്രവചിച്ച് ക്രിസ് ഗെയ്‌ല്‍; ആരാധകര്‍ക്ക് ഞെട്ടല്‍

ടി20 ലോകകപ്പ്: 'ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടര്‍'; ആഞ്ഞടിച്ച് കോലി, താരത്തിന് പൂര്‍ണ പിന്തുണ

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഹര്‍ദിക് പാണ്ഡ്യ പന്തെറിയും'; പ്രതീക്ഷ പങ്കിട്ട് സഹീര്‍ ഖാന്‍

ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെന്‍ സ്റ്റോക്സ്