ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.
- Home
- Entertainment
- News (Entertainment)
- എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും
എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും

താരസംഘടനയിലെ തർക്കത്തിനെതിരെ തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

malayalam news live എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും
malayalam news live പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; അന്വേഷണമാരംഭിച്ചതായി പൊലീസ്, പോസ്റ്റ്മോർട്ടം നാളെ
നാളെയാണ് പോസ്റ്റ്മോർട്ടം നടത്തുക. അതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി,
malayalam news live കർണാടകത്തിൽ നേതൃമാറ്റത്തിന് ധാരണയായെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി നൽകിയേക്കും
രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും മറ്റ് അഭ്യുഹങ്ങൾ തള്ളിക്കളയുന്നു എന്നുമാണ് ചർച്ചകൾക്ക് ശേഷം കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.
malayalam news live കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം; ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിച്ചു
വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവമുണ്ടായത്. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
malayalam news live ആലപ്പുഴ രക്ഷാപ്രവർത്തനം - എസ്ഐടി പ്രതി ചേർത്ത 3 പേർ മുൻകൂർ ജാമ്യാപേക്ഷ നൽകി, ജൂൺ 2ന് കോടതി പരിഗണിക്കും
മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
malayalam news live വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ല; എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് പിണറായി വിജയൻ
എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ലെന്നും പിണറായി വിജയൻ. എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
malayalam news live അബ്ദുൽ റഹീം നാട്ടിലേക്ക്, മോചന ഉത്തരവിൽ ഒപ്പുവെച്ചു, ഇനി പൂർത്തിയാകേണ്ടത് എമിഗ്രേഷൻ നടപടികൾ
ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്റേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി.
malayalam news live പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി, സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി - മുഖ്യമന്ത്രി വി ഡി സതീശൻ
ധവളപത്രം ഇറക്കിയ ശേഷം വിശദമായ പ്രൊജക്റ്റ് സമർപ്പിക്കും. പി എം. ശ്രീ പദ്ധതിയുടെ നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും
malayalam news live ബലാത്സംഗകേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു; കൂറുമാറിയത് പരാതിക്കാരിയടക്കം 4 സാക്ഷികൾ
ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു.
malayalam news live ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം' - അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി; എസ്ഐടിക്ക് കോടതിയുടെ രൂക്ഷ വിമർശനം
ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഐടിയെ കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.
malayalam news live കണ്ണൂരിൽ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; എസ് പി ഓഫീസിലേക്ക് ഇരച്ചുകയറി പ്രവർത്തകർ, കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി
കണ്ണൂർ എസ് പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചു കയറി. സംഘർഷത്തിൽ കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി.
malayalam news live പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.
malayalam news live ഷുഹൈബ് വധക്കേസ് - പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്.
malayalam news live കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കും; പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ച് മന്ത്രി രമേശ് ചെന്നിത്തല
സംസ്ഥാനത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
malayalam news live പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയെയും കാണും
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും.
malayalam news live ശബരിമല സ്വർണക്കവര്‍ച്ച കേസ് - തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം
ശബരിമല സ്വർണക്കവര്‍ച്ച കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്നും ഹൈക്കോടതി വാക്കാല്‍ അറിയിച്ചു.
malayalam news live താരസംഘടന അമ്മയിലെ വ്യക്തിഹത്യ; ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻസിബ, ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും
ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമ്മയിലെ മുൻ എക്സിക്യൂട്ടീവ് അംഗം അൻസിബ. പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞട്ട് കാര്യമില്ലെന്നും അൻസിബ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
malayalam news live ഫോൺവിളി വിവാദം; മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണം, ചെന്നിത്തലയ്ക്ക് കത്ത് നൽകി പിവി അൻവർ
സുജിത്ത് ദാസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി. സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിലും പുനരന്വേഷണം വേണമെന്നും കത്തിൽ
malayalam news live 'വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത് പ്രതികരണങ്ങൾ അവമതിപ്പ് ഉണ്ടാക്കി'; സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ നേതാക്കൾക്കെതിരെ വിമർശനം
സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നത നേതാക്കൾക്കെതിരെ വിമർശനം. വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വമർശനം
malayalam news live വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനം; യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസ്, സർവകക്ഷി യോഗം വിളിക്കാൻ പൊലീസ്
പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ വണ്ടൂർ പൊലീസ് ആണ് കേസെടുത്തത്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നായിരുന്നു മുദ്രാവാക്യം