വെണ്ണയിലും നെയ്യിലും വിറ്റാമിൻ എ, ഇ, ആന്റിഓക്‌സിഡന്റുകൾ, റൈബോഫ്ലേവിൻ, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.Butter vs Ghee Which is healthier

വെണ്ണയും നെയ്യും നാം സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങളാണ്. രണ്ടിനും ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്. എന്നാൽ ഇതിൽ കൂടുതൽ നല്ലത്. വെണ്ണയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പേശികൾ, എല്ലുകൾ, പല്ലുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും കേടായ കോശങ്ങൾ നന്നാക്കുന്നതിനും സഹായിക്കുന്നു.

അതുപോലെ, നെയ്യിൽ കാൻസറിനെ പ്രതിരോധിക്കുന്ന CLA (കൺജഗേറ്റഡ് ലിനോലെയിക് ആസിഡ്) അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കുകയും പക്ഷാഘാത സാധ്യത കുറയ്ക്കുകയും നിരവധി തരം ക്യാൻസറുകളെ തടയുകയും ചെയ്യുന്നു.

വെണ്ണയിലും നെയ്യിലും വിറ്റാമിൻ എ, ഇ, ആന്റിഓക്‌സിഡന്റുകൾ, റൈബോഫ്ലേവിൻ, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനുപുറമെ, രണ്ട് പാൽ അധിഷ്ഠിത ഉൽപ്പന്നങ്ങളും പ്രോട്ടീനിന്റെ ഉറവിടമാണ്. നെയ്യിൽ വെണ്ണയേക്കാൾ അല്പം ഉയർന്ന കൊഴുപ്പും കലോറിയും അടങ്ങിയിരിക്കുന്നു. ഒരു ടേബിൾസ്പൂൺ നെയ്യിൽ ഏകദേശം 120 കലോറിയുണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ വെണ്ണയിൽ ഏകദേശം 102 കലോറിയാണുള്ളത്.

വെണ്ണയെ അപേക്ഷിച്ച് നെയ്യിൽ പ്രോട്ടീൻ കുറവാണ്. എന്നാൽ നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ഉപഭോഗത്തിന് പാലുൽപ്പന്നങ്ങളെ ആശ്രയിക്കുകയാണെങ്കിൽ, വെണ്ണയാണ് കൂടുതൽ നല്ലത്. നിങ്ങൾക്ക് ഭക്ഷണത്തിന് കൂടുതൽ രുചി വേണമെങ്കിൽ നെയ്യ് കഴിക്കുന്നതാണ് നല്ലത്. രണ്ടും കഴിക്കുന്നത് സുരക്ഷിതമാണ്. പക്ഷേ മിതമായ അളവിൽ മാത്രം കഴിക്കുക.