ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
കായ രണ്ടെണ്ണം
കടലമാവ് രണ്ട് കപ്പ്
ഉപ്പ് പാകത്തിന്
മുളകുപൊടി ഒരു ടീസ്പൂൺ
കായം കാൽ ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
പാചക എണ്ണ
ഉണ്ടാക്കുന്ന വിധം
കായ രണ്ടറ്റവും മുറിച്ചു മാറ്റി തൊലി കളഞ്ഞ് കനം കുറച്ച് നീളത്തിൽ മുറിച്ചു വയ്ക്കുക. കടലമാവിലേക്ക് മറ്റെല്ലാ പൊടികളും ചേർത്തിളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക. എണ്ണ ചൂടാക്കി ഓരോ കായ സ്ലൈസും മാവിൽ മുക്കി പൊരിച്ചെടുക്കുക. മാവിലേക്ക് കായ ഇട്ടു കഴിഞ്ഞാൽ മീഡിയം ഫ്ലേമാക്കുക. ഇല്ലെങ്കിൽ ഉള്ളോ വേവില്ല. ചൂടു ചായയ്ക്കൊപ്പം ചൂടു ബജി.


