നല്ല ദഹനം ലഭിക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ
നല്ല ആരോഗ്യം ലഭിക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതുണ്ട്. എന്നാൽ എല്ലാത്തരം പ്രോട്ടീൻ ഭക്ഷണങ്ങളും കുടലിന്റെ ആരോഗ്യത്തിന് നല്ലതായിരിക്കില്ല. നല്ല ദഹനം ലഭിക്കുന്നതിന് ഇവ കഴിക്കൂ.

മോര്
മോരിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് എപ്പോഴും നിങ്ങളെ ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇത് കുടിക്കുന്നത് നല്ലതാണ്.
മത്സ്യം
മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.
തൈര്
തൈരിൽ ധാരാളം പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നല്ല പ്രോട്ടീൻ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.
പനീർ
ഫ്രഷായ പനീർ കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ നല്ലതാണ്.
മുട്ട
മുട്ടയിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നന്നായി വേവിച്ചതിന് ശേഷം മുട്ട കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും.
മുളപ്പിച്ച പയർ
മുളപ്പിച്ച പയർ കഴിക്കുന്നതും നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഉപ്പ്, നാരങ്ങ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്‌ക്കൊപ്പം ചേർത്ത് കഴിക്കാം.

