ഗോവയിൽ ആദ്യമായി പോകുവാണോ? ബീച്ചുകളും കാഴ്ചകളും; അറിയേണ്ടതെല്ലാം
അടിച്ചുപൊളിക്കാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും ചരിത്രവും സംസ്കാരവും അടുത്തറിയാനും പറ്റിയ ഇടമാണ് ഗോവ. നോർത്ത് ഗോവയിലെ ആഘോഷങ്ങളും സൗത്ത് ഗോവയിലെ ശാന്തതയും ആദ്യമായി ഗോവയിലേക്ക് പോകുന്നവരെ ഹഠാദാകർഷിക്കും.
15

Image Credit : Freepik
ഓരോ ബീച്ചിനും ഓരോ ഫീൽ
ബാഗ, കലൻഗുട്ട്, പാലോലം പോലുള്ള പ്രശസ്തമായ ബീച്ചുകൾ സന്ദർശിക്കാം. ഓരോ ബീച്ചിനും അതിൻ്റേതായ ഒരു പ്രത്യേക ഫീലുണ്ട്. പാർട്ടികൾ മുതൽ ശാന്തമായ സൂര്യാസ്തമയം വരെ, ഗോവയുടെ തീരങ്ങൾ നിങ്ങളെ നിരാശപ്പെടുത്തില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Social Media
സാഹസികർക്ക് ഇത് സ്വർഗം
ഗോവയിലെ പ്രശസ്തമായ ബീച്ചുകളിൽ പാരാസെയ്‍ലിങ്, ജെറ്റ് സ്കീയിങ്, സ്കൂബ ഡൈവിങ് തുടങ്ങിയവ ആസ്വദിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗോവ ഒരു സ്വർഗമാണ്.
35
Image Credit : Getty
ചരിത്രവും സംസ്കാരവും അടുത്തറിയാം
ഓൾഡ് ഗോവയിലെ മനോഹരമായ പള്ളികളും പോർച്ചുഗീസ് കാലഘട്ടത്തിലെ വാസ്തുവിദ്യയും കണ്ടറിയാം. ഗോവയിലെ പാർട്ടി ജീവിതത്തിനൊപ്പം ചരിത്രവും സംസ്കാരവും അറിയാൻ ഇത് സഹായിക്കും.
45
Image Credit : Getty
നൈറ്റ് ലൈഫ് ആസ്വദിക്കാം
ബീച്ച് ക്ലബ്ബുകൾ, ഫ്ലീ മാർക്കറ്റുകൾ, പാതിരാത്രി വരെ നീളുന്ന പാർട്ടികൾ എന്നിവയിലൂടെ ഗോവയുടെ പ്രശസ്തമായ നൈറ്റ് ലൈഫ് ആസ്വദിക്കാം. പ്രത്യേകിച്ച് നോർത്ത് ഗോവ ഈ ആഘോഷങ്ങൾക്ക് പേരുകേട്ടതാണ്.
55
Image Credit : Getty
മനോഹര സൂര്യാസ്തമയം കാണാം
അറബിക്കടലിന് മുകളിലൂടെയുള്ള മനോഹരമായ സൂര്യാസ്തമയം കാണാൻ ചപ്പോര അല്ലെങ്കിൽ അഗ്വാഡ കോട്ട സന്ദർശിക്കാം. ഈ ചരിത്രപരമായ സ്ഥലങ്ങൾ ഗോവയുടെ കൊളോണിയൽ ഭൂതകാലവും പ്രകൃതി ഭംഗിയും ഒരുമിപ്പിക്കുന്നു.
Goa News Today (ഗോവ വാർത്തകൾ): Get the latest Goa news, politics, tourism updates, weather alerts, crime news & breaking stories. ഗോവയിലെ പുതിയ വാർത്തകൾ, രാഷ്ട്രീയം, ടൂറിസം, കാലാവസ്ഥ, പ്രധാന അപ്‌ഡേറ്റുകൾ എല്ലാം ഇവിടെ ലഭ്യമാണ്.
Latest Videos

