തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ പോഷകാഹാരം പ്രധാനമാണ്. വിവിധ പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം ബുദ്ധിവികാസത്തിനും ഓർമ്മശക്തിയ്ക്കും സഹായകമാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ പോഷകാഹാരം പ്രധാനമാണ്. വിവിധ പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം ബുദ്ധിവികാസത്തിനും ഓർമ്മശക്തിയ്ക്കും സഹായകമാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സാൽമണിൽ കാണപ്പെടുന്ന ഒമേഗ-3 തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
സാൽമണിൽ കാണപ്പെടുന്ന ഒമേഗ-3 തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കുന്നു. ഉയർന്ന അളവിലുള്ള ഡിഎച്ച്എയും ഇപിഎയും ഓർമ്മശക്തി, പഠനം, ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയെ പിന്തുണയ്ക്കുന്നു. മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും EPA പ്രത്യേകിച്ചും സഹായിക്കുന്നു.
ഇലക്കറികൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിനെ സംരക്ഷിക്കാനും സഹായകമാണ്
പച്ച ഇലക്കറികൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിനെ സംരക്ഷിക്കാനും സഹായകമാണ്. കാരണം അവയിൽ ഫോളേറ്റ്, ല്യൂട്ടിൻ, വിറ്റാമിൻ കെ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ സംരക്ഷിക്കുന്നു.
തക്കാളി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിന് തക്കാളി സഹായകമാണ്. കാരണം ആന്റിഓക്‌സിഡന്റ് ലൈക്കോപീന്റെ ഉയർന്ന അളവ് ഇതിന് കാരണമാകുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അൽഷിമേഴ്‌സ്, വൈജ്ഞാനിക തകർച്ച എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
. ദിവസവും വാൾനട്ട് കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.
ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെയും വീക്കത്തെയും ചെറുക്കുന്ന DHA (ഒമേഗ-3 ഫാറ്റി ആസിഡ്), പോളിഫെനോളുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണമാണ് വാൾനട്ട്. ദിവസവും വാൾനട്ട് കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്നും വാർദ്ധക്യകാലത്ത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഓർമ്മശക്തി മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ വാർദ്ധക്യം വൈകിപ്പിക്കുകയും ചെയ്യുന്നു
ബെറികൾ, പ്രത്യേകിച്ച് ബ്ലൂബെറി, സ്ട്രോബെറി എന്നിവ ഫ്ലേവനോയ്ഡുകളും ആന്തോസയാനിനുകളും കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവ ഓർമ്മശക്തി മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ വാർദ്ധക്യം വൈകിപ്പിക്കുകയും ചെയ്യുന്നു.
കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ കാപ്പി ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നു.
മിതമായ കാപ്പി ഉപഭോഗം (പ്രതിദിനം 2-3 കപ്പ്) അഡിനോസിൻ തടയുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ വർദ്ധിപ്പിക്കുന്നു. അതേസമയം അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

