എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ
ശരീരത്തിൽ അസ്ഥികൾ പലവിധ ധർമ്മങ്ങൾ നിർവഹിക്കുന്നു. പേശികളെ ഉറപ്പിച്ചുനിർത്തുക, ആന്തരാവയവങ്ങൾക്ക് സംരക്ഷണം നൽകുക, എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ
ശരീരത്തിൽ അസ്ഥികൾ പലവിധ ധർമ്മങ്ങൾ നിർവഹിക്കുന്നു. പേശികളെ ഉറപ്പിച്ചുനിർത്തുക, ആന്തരാവയവങ്ങൾക്ക് സംരക്ഷണം നൽകുക, എന്നിവ ഇതിൽ ഉൾപ്പെടുന്നു. 30 വയസ്സാകുമ്പോഴേക്കും ശരീരത്തിലുള്ള അസ്ഥികളുടെ അളവും, അതിനുശേഷം എത്ര വേഗത്തിൽ അവ നഷ്ടപ്പെടുന്നു എന്നതും, അസ്ഥികളെ ദുർബലവും പൊട്ടാൻ എളുപ്പമുള്ളതുമാക്കുന്ന 'ഓസ്റ്റിയോപൊറോസിസ്' എന്ന രോഗം വരാനുള്ള സാധ്യതയെ നിർണ്ണയിക്കുന്നു. പ്രായമാകുന്തോറും അസ്ഥികൾ കൂടുതൽ ആരോഗ്യത്തോടെയിരിക്കാനും, ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കുറയാനും കാത്സ്യം അടങ്ങിയ ഭക്ഷണക്രമം സഹായിക്കുന്നു സഹായിക്കും. അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന, കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളിതാ..
ചിയ സീഡ് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചിയ സീഡിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും അവശ്യ ഫാറ്റി ആസിഡുകളും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചിയ സീഡിൽ കാണപ്പെടുന്ന 'ബോറോൺ' എന്ന ധാതു, എല്ലുകളുടെ വളർച്ചയെ സഹായിക്കുന്നു. ശരീരത്തിലെ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ മെറ്റബോളിസത്തെ ക്രമീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.
ബദാമിൽ കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബദാമിൽ കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്കും, ഹൃദയാരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് മുഴുവൻ ബദാമിൽ, ദിവസവും ആവശ്യമായ കാൽസ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിലധികം (ഏകദേശം 385 മില്ലിഗ്രാം) അടങ്ങിയിട്ടുണ്ട്. എന്നാൽ, കൊഴുപ്പും കലോറിയും കൂടുതലായതിനാൽ ബദാം കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാവൂ.
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് മികച്ച ഭക്ഷണമാണ് തെെര്
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അടിസ്ഥാനമായ കാൽസ്യം ധാരാളമായി അടങ്ങിയ ഒന്നാണ് തൈര്. പ്രായമാകുന്തോറും അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ ഇത് സഹായിക്കുന്നു. അതുവഴി ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിയൽ തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത കുറയുന്നു.
മുട്ടയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു
മുട്ടയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലാണ് വിറ്റാമിൻ ഡി ഉള്ളത്. തൈര് പോലെ തന്നെ, മുട്ടയും പലവിധത്തിൽ പാകം ചെയ്യാവുന്ന ഒന്നാണ്. അതിനാൽ, ഇവ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ എളുപ്പമാണ്.
കാൽസ്യത്തിന്റെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ് ചീസ്.
കാൽസ്യത്തിന്റെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ് ചീസ്. കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണിത്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ കൂടുതൽ പാലുൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. 331 മില്ലിഗ്രാം കാൽസ്യം അടങ്ങിയ 'പാർമെസൻ' ചീസിലാണ് ഏറ്റവും കൂടുതൽ കാൽസ്യം കാണപ്പെടുന്നത്.
സോയാബീൻ, പച്ചപ്പയർ, റാഗി തുടങ്ങിയവയിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ആരോഗ്യകരമാക്കും.
പയർവർഗ്ഗങ്ങളിലും പരിപ്പുവർഗ്ഗങ്ങളിലും നാരുകൾ (ഫൈബർ), പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാൽ ഇവയിൽ ചിലത് കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങൾ കൂടിയാണ്. സോയാബീൻ, പച്ചപ്പയർ, റാഗി തുടങ്ങിയവയിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ആരോഗ്യകരമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

