കുട്ടികളിൽ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടാനും നൽകേണ്ട ആറ് ഭക്ഷണങ്ങൾ
കുട്ടികളിൽ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടാനും നൽകേണ്ട ആറ് ഭക്ഷണങ്ങൾ.

ഓർമ്മശക്തി
കുട്ടികളിൽ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടാനും നൽകേണ്ട ആറ് ഭക്ഷണങ്ങൾ.
സാൽമൺ മത്സ്യം
സാൽമൺ മത്സ്യത്തിൽ നല്ല കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും, ADHD ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും, നാഡീ ബന്ധങ്ങളെ സഹായിക്കുന്നതിനും വളരെ നല്ലതാണ്.
മുട്ട
മുട്ടകളിൽ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിന് പ്രധാനമായ കോളിൻ അടങ്ങിയിട്ടുണ്ട്. വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, തലച്ചോറിന്റെ വികാസത്തിന് കോളിൻ, വിവിധതരം വിറ്റാമിനുകൾ (എ, ഡി, ഇ, ബി 12), ഇരുമ്പ്, അയഡിൻ തുടങ്ങിയ ധാതുക്കൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
ബ്ലൂബെറി
ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും മെമ്മറി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ബ്ലൂബെറിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ഇലക്കറി
ഇലക്കറിയിൽ ഫോളേറ്റ്, വിറ്റാമിൻ കെ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഏകാഗ്രത കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങളാണ്.
വാൾനട്ട്
വാൾനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ സഹായിക്കും. ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ് വാൾനട്ട്. ആൽഫ-ലിനോലെയിക് ആസിഡ് അടങ്ങിയ വാൾനട്ട് പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
അവോക്കാഡോ
അവോക്കാഡോയിൽ ഓർമ്മക്കൂട്ടുന്നതിന് സഹായിക്കുന്ന ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നാരുകളും ആരോഗ്യകരമായ കൊഴുപ്പും കാരണം വൃക്കകൾക്ക് അവോക്കാഡോ ഗുണം ചെയ്യും.

