ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പ്രഭാതഭക്ഷണത്തിന് ഓട്സ് ഉൾപ്പെടുത്തുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തും.
ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പയർവർഗങ്ങൾ ഹൃദയത്തെ ആരോഗ്യകരമായി കാത്ത് സൂക്ഷിക്കുന്നു.
പയർവർഗങ്ങളിൽ നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ചിയ സീഡ്
ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും കൂടുതലാണ്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചിയ വിത്തുകൾ വെള്ളത്തിൽ കുതിർക്കുക അല്ലെങ്കിൽ തൈര്, സ്മൂത്തികൾ, പുഡ്ഡിംഗുകൾ എന്നിവയിൽ ചേർത്ത് കഴിക്കുക.
ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം നൈട്രിക് ഓക്സൈഡ് ആയി മാറ്റുന്നു.
ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം നൈട്രിക് ഓക്സൈഡ് ആയി മാറ്റുന്നു. രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കാനും രക്തപ്രവാഹം മെച്ചപ്പെടുത്താനും നൈട്രിക് ഓക്സൈഡ് സഹായിക്കും.
ചുവന്ന ആപ്പിളിൽ ഫ്ലേവനോയ്ഡുകൾ, പ്രത്യേകിച്ച് ക്യുവർസെറ്റിൻ ധാരാളമുണ്ട്.
ചുവന്ന ആപ്പിളിൽ ഫ്ലേവനോയ്ഡുകൾ, പ്രത്യേകിച്ച് ക്യുവർസെറ്റിൻ ധാരാളമുണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും രക്തം, കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ആപ്പിളിൽ സോല്യുബിൾ ഫൈബർ ഉണ്ട്.
ചുവപ്പ് മുന്തിരിയിൽ പ്രത്യേകിച്ച് കുരുവുള്ളതിൽ റെസ്‌വെറാട്രോൾ എന്ന സംയുക്തം ധാരാളം ഉണ്ട്
ചുവപ്പ് മുന്തിരിയിൽ പ്രത്യേകിച്ച് കുരുവുള്ളതിൽ റെസ്‌വെറാട്രോൾ എന്ന സംയുക്തം ധാരാളം ഉണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും.
ഫ്ളാക്സ് സീഡുകൾ കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ലിഗ്നാനുകളുടെയും ലയിക്കുന്ന നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഇവ രണ്ടും കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
സ്ട്രോബെറി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
സ്ട്രോബെറി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വൈറ്റമിൻ സി, പോളിഫിനോളുകൾ, ആന്തോസയാനിനുകൾ ഇവ സ്ട്രോബെറിയിൽ ധാരാളമുണ്ട്.

