വായ്‌പ്പുണ്ണ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ വീട്ടിലുണ്ട് ആറ് പ്രതിവിധികൾ
മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞതു മൂലവും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. home remedies for mouth ulcers

മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.
വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞതു മൂലവും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഉപ്പുവെള്ള കൊണ്ട് വായ കഴുകുന്നത് വായ്‌പ്പുണ്ണിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ പ്രതിതിവിധിയാണ്.
ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് വായ നന്നായി കഴുകുക. വീക്കം, വേദന, ബാക്ടീരിയ വളർച്ച എന്നിവ കുറയ്ക്കാൻ ഉപ്പ് സഹായിക്കുന്നു. ഇത് പെട്ടെന്ന് ആശ്വാസം നൽകുന്നു.
വെളിച്ചെണ്ണ ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറായി പ്രവർത്തിക്കുകയും ആശ്വാസം നൽകുന്ന ഗുണങ്ങൾ ഉള്ളതുമാണ്
ഒരു ദിവസം മൂന്നോ നാലോ തവണ വെളിച്ചെണ്ണ വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. ഇതിന്റെ ആന്റിമൈക്രോബയൽ പ്രവർത്തനം വേദന കുറയ്ക്കാൻ സഹായിക്കുന്നു.
തേനിൽ ആൻറി ബാക്ടീരിയൽ, വീക്കം തടയുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
തേനിൽ ആൻറി ബാക്ടീരിയൽ, വീക്കം തടയുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കുകയും അണുബാധ തടയുകയും ചെയ്യുന്നു. തേനിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത ശേഷം വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. കുറഞ്ഞ സമയത്തിനുള്ളിൽ ആശ്വാസം ലഭിക്കും.
ബേക്കിംഗ് സോഡയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്.
ബേക്കിംഗ് സോഡയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അതിനാല്‍ ചെറിയ അളവിൽ ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപപ്പെടുത്തുക. ഇനി ഈ പേസ്റ്റ് നേരിട്ട് അൾസറുള്ള ഭാഗത്ത് പുരട്ടി കുറച്ച് മിനിറ്റ് നേരം വച്ച ശേഷം വായ കഴുകുക.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക. പ്രകൃതിദത്ത പ്രോബയോട്ടിക് എന്ന നിലയിൽ, ഇത് കുടലിനെ ആരോഗ്യകരമായി നിലനിർത്തുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു.
വെളുത്തുള്ളി അരിഞ്ഞത് വായ്പ്പുണ്ണുള്ള ഭാഗത്ത് കുറച്ച് നേരം വച്ച ശേഷം മസാജ് ചെയ്യുക.
രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് വായ്പ്പുണ്ണിൽ നിന്ന് ആശ്വാസം നൽകുന്നു. വെളുത്തുള്ളി അരിഞ്ഞത് വായ്പ്പുണ്ണുള്ള ഭാഗത്ത് കുറച്ച് നേരം വച്ച ശേഷം മസാജ് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

