വിളർച്ച മാറാൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ
ഇരുമ്പിന്റെ കുറവു മൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്. ഓക്സിജനെ എല്ലാ കോശങ്ങളിലേക്കും ശരീരത്തിന്റെ എല്ലാ തലത്തിലേക്കും എത്തിക്കേണ്ട ദൗത്യം ഹീമോഗ്ലോബിന്റേതാണ്.

ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്
ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്. ഓക്സിജനെ എല്ലാ കോശങ്ങളിലേക്കും ശരീരത്തിന്റെ എല്ലാ തലത്തിലേക്കും എത്തിക്കേണ്ട ദൗത്യം ഹീമോഗ്ലോബിന്റേതാണ്. ഇവയുടെ കുറവ് പ്രാണവായു ദാരിദ്ര്യത്തിലേക്കും അതുമൂലം തളർച്ച, ക്ഷീണം എന്നിവയിലേക്കും നയിക്കും. വിളർച്ച മാറാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.
ഇലക്കറികളിൽ ഇരുമ്പും ഫോളേറ്റും ധാരാളമായി അടങ്ങിയിരിക്കുന്നു
ഇലക്കറികളിൽ ഇരുമ്പും ഫോളേറ്റും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചീര, ഉലുവയില എന്നിവയാണ് ഇതിനായുള്ള മികച്ചവ.
സാൽമൺ മത്സ്യം ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ സഹായിക്കുന്നു
സാൽമൺ മത്സ്യം ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ സഹായിക്കുന്ന ഹീം അയൺ (heme iron), വിറ്റാമിൻ ബി12, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
ഓട്‌സ് പൊടി, ഗോതമ്പ് കൊണ്ടുള്ള ബ്രെഡ്, ചുവന്ന അരി
ധാന്യങ്ങളിൽ ഫൈബർ, വിറ്റാമിൻ ബി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും അവ സഹായിക്കുന്നു. ഓട്‌സ് പൊടി, മുഴുഗോതമ്പ് കൊണ്ടുള്ള ബ്രെഡ്, ചുവന്ന അരി തുടങ്ങിയ ഭക്ഷണങ്ങളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
വെള്ളക്കടല, വൻപയർ, സോയാബീൻസ്, വെള്ള പയർ, ബ്ലാക്ക് ബീൻസ് എന്നിവ കഴിക്കുക
പയറിൽ ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ കൂടുതൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുന്നു. വെള്ളക്കടല, വൻപയർ, സോയാബീൻസ്, വെള്ള പയർ, ബ്ലാക്ക് ബീൻസ്, പിന്റോ ബീൻസ് അഥവാ രാജ്മ എന്നിവയാണ് സാധാരണ കഴിക്കുന്ന പയറുകൾ.
നട്സ് കഴിക്കുന്നത് ഇരുമ്പ് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
നട്സ് കഴിക്കുന്നത് ഇരുമ്പ് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും അവ മിതമായ അളവിൽ കഴിക്കണം. എള്ള്, മത്തങ്ങ വിത്തുകൾ, തണ്ണിമത്തൻ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, കശുവണ്ടി, ചണവിത്ത് എന്നിവയാണ് ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. കഴിക്കുക
മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും
മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.
ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് നിങ്ങളുടെ രക്തത്തില്‍ വർദ്ധിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

