ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടണോ? ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും തുടർന്ന് വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. want to increase iron levels in your body

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടണോ? ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും തുടർന്ന് വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ ഊർജ്ജക്കുറവ്, മങ്ങിയ ചർമ്മം, നിരന്തരമായ ക്ഷീണം എന്നിവയ്ക്ക് ഇടയാക്കും.
പാലക്ക് ചീര സാലഡിലോ സ്മൂത്തിയായോ ചേർത്ത് കഴിക്കാവുന്നതാണ്.
ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ് പാലക്ക് ചീര. പാലക്ക് ചീര സാലഡിലോ സ്മൂത്തിയായോ ചേർത്ത് കഴിക്കാവുന്നതാണ്.
ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനും ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനും ശർക്കര ഗുണം ചെയ്യും
ഇരുമ്പ്, ഫോളിക് ആസിഡ്, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണമാണ് ശർക്കര. ഇത് ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനും ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനും ഗുണം ചെയ്യും. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും വിളർച്ചയുമായി ബന്ധപ്പെട്ട ക്ഷീണത്തിനെതിരെ പോരാടാനും ഇത് സഹായിക്കുന്നു.
റാഗി കൂടുതൽ ഊർജത്തിനും സഹായിക്കും
ഇരുമ്പിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് റാഗി. റാഗി ദോശ, റാഗി കഞ്ഞി, റാഗി റൊട്ടി എന്നിവ ശൈത്യകാലത്ത് കൂടുതൽ ആശ്വാസം നൽകും. കൂടാതെ റാഗി കൂടുതൽ ഊർജത്തിനും സഹായിക്കും.
ബീൻസ്, കടല, മറ്റ് പയർവർഗ്ഗങ്ങൾ എന്നിവ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും
ബീൻസ്, കടല, മറ്റ് പയർവർഗ്ഗങ്ങൾ എന്നിവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇവ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. ഇവ സാലഡിലോ മറ്റ വിഭവങ്ങളിലോ ചേർത്ത് കഴിക്കാവുന്നതാണ്.
ഉലുവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇരുമ്പിന്റെ കുറവും വിളർച്ചയും പരിഹരിക്കും.
ഉലുവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇരുമ്പിന്റെ കുറവും വിളർച്ചയും പരിഹരിക്കും. അതിൽ ഇരുമ്പ്, അമിനോ ആസിഡുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.
മത്തങ്ങ വിത്തുകൾ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു
ഇരുമ്പും സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു. മത്തങ്ങ വിത്തുകൾ സലാഡുകൾ, തൈര് അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ചേർത്ത് കഴിക്കുക.

