ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA). ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, വീക്കം കുറയ്ക്കാനും, കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 

വണ്ണം കുറയ്ക്കുന്നതിനായി ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളവും ചിയ സീഡ് വെള്ളവും കുടിക്കുന്നവരുണ്ട്. യഥാത്ഥത്തിൽ ഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്? നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ സീഡ്. രാവിലെ ചിയ സീഡ് വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA). ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, വീക്കം കുറയ്ക്കാനും, കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണിവയെന്ന് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ഭക്ഷണ നാരുകൾ കൊണ്ട് സമ്പുഷ്ടമായ ചിയ വിത്തുകൾ മലബന്ധം തടയാനും കുടലിന്റെ ആരോ​ഗ്യത്തിനും സഹായിക്കുന്നു. 100 ഗ്രാം ചിയ വിത്തുകളിൽ ഏകദേശം 16.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചിയ സീഡ് വെള്ളം കുടിക്കുന്നത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചിയ വിത്ത് വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവർക്കോ സാധ്യതയുള്ളവർക്കോ ഗുണം ചെയ്യും.

നാരങ്ങ വെള്ളത്തിലും ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ നാരങ്ങ വെള്ളം ശരീരത്തിലെ അധികം കൊഴുപ്പ് നീക്കം ചെയ്യുന്നു. നാരങ്ങയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അമിത വിശപ്പ് തടയുന്നു.

നാരങ്ങാവെള്ളത്തിലെ നാരുകളുടെ അംശം വിശപ്പ് നിയന്ത്രിക്കുന്നതിനും കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. നാരങ്ങാവെള്ളത്തിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന് തിളക്കം നൽകാനും, പാടുകൾ കുറയ്ക്കാനും, ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും. അതുവഴിആരോഗ്യകരമായ തിളക്കം ലഭിക്കും.

ഇവ രണ്ടും ഭാരം നിയന്ത്രിക്കാൻ മികച്ചതാണ്. നാരങ്ങാ വെള്ളം വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്‌. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചിയ വിത്ത് വെള്ളത്തിൽ നാരുകൾ, ഒമേഗ-3 എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

അതിനാൽ, ചിയ സീഡ് വെള്ളം നാരങ്ങാവെള്ളത്തേക്കാൾ മികച്ചതാണോ എന്നത് നിങ്ങളുടെ വ്യക്തിപരമായ മുൻഗണനകളെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. ചിയ സീഡ് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ ഏറെ ആരോ​ഗ്യകരമാണ്.