തെെരും തേനും കൊണ്ടുള്ള ഫേസ് പാക്ക് മുഖക്കുരു അകറ്റുന്നതിന് സഹായിക്കുന്നു. 2 ടേബിൾസ്പൂൺ തൈര് ഒരു ടേബിൾസ്പൂൺ തേനുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കഴയുക. curd face pack for glow skin
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചകാണ് തെെര്. കാരണം തെെരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് ഗുണം ചെയ്യും. കൂടാതെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മൃദുവാക്കുകയും ചെയ്യുന്ന ജലാംശം നൽകുന്ന ഗുണങ്ങളും തൈരിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ സൂക്ഷ്മാണുക്കളെ പിന്തുണയ്ക്കാൻ പ്രോബയോട്ടിക്സ്, വീക്കം കുറയ്ക്കാൻ സിങ്ക്, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. തൈര് പുരട്ടുന്നത് കറുത്ത പാടുകൾ കുറയ്ക്കാനും, കൂടുതൽ തിളക്കമുള്ള ചർമ്മം നേടാൻ സഹായിക്കും.
ഒന്ന്
തെെരും തേനും കൊണ്ടുള്ള ഫേസ് പാക്ക് മുഖക്കുരു അകറ്റുന്നതിന് സഹായിക്കുന്നു. 2 ടേബിൾസ്പൂൺ തൈര് ഒരു ടേബിൾസ്പൂൺ തേനുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കഴയുക.
രണ്ട്
തൈരും മഞ്ഞളും ചേർത്ത പാക്ക് ചർമ്മത്തിന്റെ ചുവപ്പ് കുറയ്ക്കാനും തിളക്കം നൽകാനും സഹായിക്കുന്നു. 2 ടേബിൾസ്പൂൺ തൈരും 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
തൈരും കടലപ്പൊടിയും കൊണ്ടുള്ള ഫേസ് പാക്കാണ് മറ്റൊന്ന്. 2 ടേബിൾസ്പൂൺ തൈര്, 1 ടേബിൾസ്പൂൺ കടലപ്പൊടി, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കി ചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
നാല്
തൈരും വെള്ളരിക്കയും ചേർത്തുള്ള ഫേസ് പാക്ക് മുഖം സുന്ദരമാക്കുന്നു. 2 ടേബിൾസ്പൂൺ തൈര് 2 ടേബിൾസ്പൂൺ വെള്ളരിക്ക നീരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തിടുക.


