പ്രഭാതഭക്ഷണം വളരെ വൈകി കഴിക്കുന്നത് അകാല മരണ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്., പ്രത്യേകിച്ച് നിങ്ങൾ പ്രായമാകുമ്പോൾ. do you eat breakfast too late
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്ന് പറയുന്നത്. ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്, ചിലർ വളരെ വെെകി കഴിക്കാറുമുണ്ട്. പ്രഭാതഭക്ഷണം വൈകി കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് പഠനം പറയുന്നു.
പ്രഭാതഭക്ഷണം വളരെ വൈകി കഴിക്കുന്നത് അകാല മരണ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്., പ്രത്യേകിച്ച് നിങ്ങൾ പ്രായമാകുമ്പോൾ. പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് എപ്പോഴും പറയാറുണ്ടെങ്കിലും നിങ്ങൾ എപ്പോൾ കഴിക്കുന്നു എന്നതും നിങ്ങൾ എന്ത് കഴിക്കുന്നു എന്നതും വളരെ പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു.
മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെയും മാഞ്ചസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിൽ 22 വർഷത്തെ കാലയളവിൽ 42 നും 94 നും ഇടയിൽ പ്രായമുള്ള ഏകദേശം 3,000 മുതിർന്നവരിലാണ് പഠനം നടത്തിയത്. എന്നാൽ പ്രഭാതഭക്ഷണം നേരത്തെ കഴിച്ചവരുടെ അതിജീവന നിരക്ക് ഗണ്യമായി മെച്ചപ്പെട്ടിരുന്നു.
നേരത്തെ കഴിച്ചവരുടെ 10 വർഷത്തെ അതിജീവന നിരക്ക് ഏകദേശം 90 ശതമാനമായിരുന്നു. അതേസമയം വൈകി കഴിച്ചവരുടെ എണ്ണം ഏകദേശം 87 ശതമാനമായി കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി. കൂടുതൽ വ്യക്തമായി പറഞ്ഞാൽ നിങ്ങൾ പ്രഭാതഭക്ഷണം വൈകിപ്പിക്കുന്ന ഓരോ മണിക്കൂറിലും, മരണ സാധ്യത 8 മുതൽ 11 ശതമാനം വരെ വർദ്ധിക്കുന്നതായി ഗവേഷകർ പറയുന്നു.
പ്രാതൽ രാവിലെ വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരം പോഷകങ്ങൾ പ്രോസസ്സ് ചെയ്യുന്ന രീതിയെയും ഊർജ്ജം സംഭരിക്കുന്ന രീതിയെയും വിശപ്പ് നിയന്ത്രിക്കുന്ന രീതിയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും പഠനത്തിൽ പറയുന്നു. വളരെ വൈകി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, വീക്കം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുകയും ചെയ്യും.


