നാരങ്ങയിൽ ഫ്ലേവനോയ്ഡുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വർദ്ധിപ്പിക്കുകയും രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദിവസവും ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ആരോഗ്യകരവും ഉന്മേഷദായകവുമായ ഒരു ശീലമാണ്. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാനീര് ചേർത്ത ശേഷം കുടിക്കുക. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനത്തെ എളുപ്പമാക്കാനും സഹായിക്കും. ഇത് ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുകയും കുടലിന്റെ ആരോഗ്യത്തിനും സഹായകമാണ്. നാരങ്ങയിൽ ഫ്ലേവനോയ്ഡുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വർദ്ധിപ്പിക്കുകയും രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇളം ചൂടുള്ള നാരങ്ങ വെള്ളം വയറു നിറഞ്ഞതായി തോന്നാനും അമിത വിശപ്പ് കുറയ്ക്കാനും സഹായിക്കും. നാരങ്ങാവെള്ളം കുടിക്കുന്നത് നന്നായി ജലാംശം നിലനിർത്താനും സഹായിക്കുന്നു.
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. പതിവായി നാരങ്ങാവെള്ളം കുടിക്കുന്നത് രോഗ സാധ്യത കുറയ്ക്കാനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സഹായിക്കും. നാരങ്ങയിലെ പോളിഫെനോളുകൾ ശരീരഭാരം വർദ്ധിക്കുന്നത് തടയാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.
നാരങ്ങാവെള്ളത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ചുളിവുകൾ, പാടുകൾ, വരൾച്ച എന്നിവ കുറയ്ക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിനും സഹായകമാണ്. വായിലെ ബാക്ടീരിയ മൂലമുണ്ടാകുന്ന ദുർഗന്ധം നിർവീര്യമാക്കുന്നതിലൂടെ പല്ലുവേദന, മോണവീക്കം എന്നിവ ഒഴിവാക്കാനും ഇത് സഹായിച്ചേക്കാം.
നാരങ്ങാവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് മൂത്രത്തിൽ സിട്രേറ്റ് അളവ് വർദ്ധിപ്പിച്ച് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പരലുകൾ ഉണ്ടാകുന്നത് തടയുന്നു. പതിവായി കഴിക്കുന്നത് മൂത്രനാളിയിലെ വിഷാംശം നീക്കം ചെയ്യുന്നതിനും മൊത്തത്തിലുള്ള വൃക്ക ആരോഗ്യത്തിനും സഹായിക്കും.


