നിങ്ങൾ കഴിക്കുന്നത് കുടൽ മൈക്രോബയോമിനെ നേരിട്ട് സ്വാധീനിക്കുന്നു. വൈവിധ്യമാർന്ന ഭക്ഷണങ്ങളും പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും അവയെ കേടുകൂടാതെ നിലനിർത്തുകയും ചെയ്യുന്നു.  

കുടലിനെ ആരോ​ഗ്യകരമായി സംരക്ഷിക്കുന്നതിന് ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ ഒരു കുടൽ രോഗപ്രതിരോധ പ്രവർത്തനം, മാനസികാരോഗ്യം, മെറ്റബോളിസം എന്നിവയ്ക്ക് പ്രധാനമാണ്. നിങ്ങൾ കഴിക്കുന്നത് കുടൽ മൈക്രോബയോമിനെ നേരിട്ട് സ്വാധീനിക്കുന്നു.

 വൈവിധ്യമാർന്ന ഭക്ഷണങ്ങളും പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും അവയെ കേടുകൂടാതെ നിലനിർത്തുകയും ചെയ്യുന്നു. കുടലിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പയർവർഗ്ഗങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നനത്. ഉയർന്ന നാരുകളുടെയും പ്രീബയോട്ടിക് ​ഗുണങ്ങളും അടങ്ങിയ പയർവർ​ഗങ്ങൾ ദഹനത്തെ സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഗുണകരമായ കുടൽ സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും ചെയ്യുന്നു.

രണ്ട്

ചിസ സീഡാണ് മറ്റൊരു ഭക്ഷണം. ചിയ വിത്തുകൾ പോഷകങ്ങളുടെ കലവറയാണ്. അവയിൽ നാരുകൾ, ഒമേഗ-3, പ്രീബയോട്ടിക്കുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു.

മൂന്ന്

പർപ്പിൾ നിറത്തിലുള്ള ക്യാബേജിൽ സ്വാഭാവിക പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുടലിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ് ക്യാബേജ്.

നാല്

വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുയ. അവ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും സ​ഹായിക്കുന്നു.

അഞ്ച്

ഫ്ളാക്സ് സീഡ് കഴിക്കുന്നത് ദഹനനാളത്തിന്റെ ചലനശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. ഇതിൽ നാരുകളും ലിഗ്നാനുകളും അടങ്ങിയിട്ടുണ്ട്. ഹോർമോൺ സന്തുലിതമാക്കുന്നതിനും കുടലിന് അനുകൂലമായ ഉത്തേജനത്തിനും സഹായകമാണ്.

ആറ്

ഉയർന്ന അളവിലുള്ള നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും കാരണം അവോക്കാഡോകൾ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ എണ്ണം കൂട്ടുന്നു.