ചിയ വിത്തുകൾ നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുന്നതിൽ നാരുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇത് അമിത വിശപ്പ് കുറയ്ക്കുക ചെയ്യുന്നു. അമിതഭാരമുള്ളവരെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോ ഫൈബർ കൂടുതലുള്ള ഭക്ഷണക്രമം ശീലമാക്കണമെന്ന് പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ചിയ സീഡ്
ചിയ വിത്തുകൾ നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പയർ വർഗങ്ങൾ
ഒരു കപ്പിൽ 15 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. സൂപ്പുകളിലും സലാഡുകളിലും ഇവ ചേർത്ത് കഴിക്കാം. പയറിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികൾ, എല്ലുകൾ, ചർമ്മം എന്നിവ നിർമ്മിക്കാനും നിലനിർത്താനും സഹായിക്കുന്നു. പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
അവാക്കാഡോ
ഒരു അവാക്കാഡോയിൽ 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവാക്കാഡോ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
റാസ് ബെറി
സമീകൃതാഹാരത്തിന്റെ ഭാഗമായി എല്ലാ ദിവസവും റാസ്ബെറി കഴിക്കുന്നത് തികച്ചും നല്ലതാണ്. അവയിൽ കലോറി കുറവാണ്. നാരുകൾ കൂടുതലാണ്.
ബ്രൊക്കോളി
ബ്രൊക്കോളിയിലെ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുടെയും വെള്ളത്തിന്റെയും അളവ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി സൂപ്പായോ സാലഡിനൊപ്പമോ എല്ലാം കഴിക്കാം.
ഓട്സ്
വയറു നിറയാനും വിശപ്പ് കുറയ്ക്കാനും കലോറി കുറയ്ക്കാനും ഓട്‌സ് സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകും. ഓട്‌സിൽ കൂടുതൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.


