ഇഞ്ചിയുടെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മസംരക്ഷണ ഗുണങ്ങൾ നൽകുന്നു. ഇത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കാനും പാടുകൾ മായ്ക്കാനും സഹായിക്കുന്നു. healthy juice for glow and clear skin

ചർമ്മത്തെ സംരക്ഷിക്കുന്നതിന് ജ്യൂസുകൾ വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ജ്യൂസുകൾ കൊളാജൻ, ഇലാസ്തികത എന്നിവ പ്രോത്സാഹിപ്പിക്കുകയും തിളങ്ങുന്ന ചർമ്മത്തിനും സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തെ സുന്ദരമാക്കാനും സഹായിക്കുന്ന ഒരു ജ്യൂസാണ് ഇനി പരിചയപ്പെടാൻ പോകുന്നത്...

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് 1 എണ്ണം

ക്യാരറ്റ് 1 എണ്ണം

പാലക്ക് ചീര 1 ബൗൾ

മാതളനാരങ്ങ 1 എണ്ണം

ഓറഞ്ചിന്റെ ജ്യൂസ് 1 കപ്പ്

ഇഞ്ചി 1 കഷ്ണം

പുതിനയില ആവശ്യത്തിന്

തേൻ ആവശ്യത്തിന്

മുകളിൽ പറഞ്ഞിരിക്കുന്ന ഈ ചേരുവകളെല്ലാം അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാവുന്നതാണ്.

ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ എ, സി, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാരറ്റ് ചർമ്മത്തിന് ബീറ്റാ കരോട്ടിനും ആന്റിഓക്‌സിഡന്റുകളും നൽകുന്നതിലൂടെ ഗുണം ചെയ്യും. ഇത് യുവി കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും നേർത്ത വരകളും ചുളിവുകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ക്യാരറ്റിലെ വിറ്റാമിൻ എയും വിറ്റാമിൻ സിയും പാടുകൾ ശമിപ്പിക്കാനും, ചർമ്മത്തെ ജലാംശം നിറഞ്ഞതും മൃദുലവുമായി നിലനിർത്താനും സഹായിക്കും. ‌പുതിനയില മുഖക്കുരു കുറയ്ക്കുക മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുക ചെയ്യുന്നു.

ഇഞ്ചിയുടെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മസംരക്ഷണ ഗുണങ്ങൾ നൽകുന്നു. ഇത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കാനും പാടുകൾ മായ്ക്കാനും സഹായിക്കുന്നു.