ഇന്ത്യയിലെ മരണങ്ങളിൽ ഏറ്റവും പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്നും ഏകദേശം 31 ശതമാനം മരണങ്ങളും സംഭവിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ സംഭവിക്കുന്ന മരണങ്ങളിൽ 31 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യയിലെ മരണങ്ങളിൽ ഏറ്റവും പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്നും ഏകദേശം 31 ശതമാനം മരണങ്ങളും സംഭവിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സാമ്പിൾ രജിസ്ട്രേഷൻ സർവേയാണ് ഈ ഡാറ്റ അവതരിപ്പിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ മരണകാരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്: 2021-2023, രാജ്യത്തെ മരണങ്ങളുടെ പ്രധാന കാരണങ്ങൾ സാംക്രമികേതര രോഗങ്ങളാണെന്നും എല്ലാ മരണങ്ങളുടെയും 56.7 ശതമാനവും ഇവയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
മരണങ്ങളിൽ 23.4 ശതമാനവും പകർച്ചവ്യാധി, പ്രസവാനന്തര, പോഷകാഹാര പ്രശ്നങ്ങൾ മൂലമാണെന്ന് റിപ്പോർട്ട് പറയുന്നു. 2020-2022 (കൊവിഡ് ബാധിച്ച) കാലയളവിൽ 55.7 ശതമാനവും 24.0 ശതമാനവുമായിരുന്നു.
മരണത്തിന് പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്നും ഏകദേശം 31 ശതമാനം ആളുകളുടെയും ജീവൻ അപഹരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തൊട്ടുപിന്നാലെ 9.3 ശതമാനം ശ്വാസകോശ അണുബാധകളും 6.4 ശതമാനം നിയോപ്ലാസങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും 5.7 ശതമാനം വീതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയോപ്ലാസം എന്നത് ഒരു തരം അസാധാരണവും അമിതവുമായ ടിഷ്യു വളർച്ചയാണ്. ഒരു നിയോപ്ലാസം രൂപപ്പെടുന്നതോ ഉത്പാദിപ്പിക്കുന്നതോ ആയ പ്രക്രിയയെ നിയോപ്ലാസിയ എന്ന് വിളിക്കുന്നു. 30 വയസ്സിന് മുകളിലുള്ളവരിൽ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദഹനസംബന്ധമായ അസുഖങ്ങൾ, പനി, പരിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരണകാരണങ്ങളും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. 5.3 ശതമാനം മരണങ്ങൾക്കും, 4.9 ശതമാനം മരണങ്ങൾക്കും കാരണം അജ്ഞാതമായ പനിയാണ്. 3.5 ശതമാനം മരണങ്ങൾക്കും പ്രമേഹമാണ് കാരണം, 3.7 ശതമാനം മോട്ടോർ വാഹന അപകടങ്ങൾ ഒഴികെയുള്ള പരിക്കുകൾ മൂലമാണ് സംഭവിക്കുന്നത്.


