ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും ഉന്മേഷവും പ്രഭാത ഭക്ഷണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്നതും ചെറിയ അളവിൽ കഴിക്കുന്നതും ശരീരത്തെ ബാധിക്കുന്നു.
ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രഭാത ഭക്ഷണം. ദിവസം മുഴുവനും നിങ്ങൾക്ക് ഉന്മേഷം ലഭിക്കാനും ഊർജ്ജത്തോടെ നടക്കാനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ പ്രഭാത ഭക്ഷണം മുടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നന്നായി ബാധിക്കാൻ സാധ്യത കൂടുതലാണ്. പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ.
1.ഭക്ഷണം കഴിച്ചയുടനെ കുളിക്കരുത്
പ്രഭാത ഭക്ഷണം കഴിച്ചയുടനെ കുളിക്കുന്നത് ഒഴിവാക്കണം. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഭക്ഷണം കഴിച്ചയുടനെ കുളിക്കുന്നത് ഒഴിവാക്കണം.
2. വൈകി കഴിക്കുന്നത്
ഉറക്കം എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. രാവിലെ 9 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കാരണം രാത്രി മുഴുവൻ ഭക്ഷണം കഴിക്കാത്തതുകൊണ്ട് തന്നെ ശരീരത്തിന് വെള്ളവും ഭക്ഷണവും ആവശ്യമാണ്. നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം വൈകുംതോറും ശരീരത്തിലെ സമ്മർദ്ദവും കൂടുന്നു.
3. ഭക്ഷണം ഒഴിവാക്കുന്നത്
മിക്ക ആളുകൾക്കും രാവിലെ വിശപ്പ് കുറവായിരിക്കും. അതിനാൽ തന്നെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ചിലർക്കൊരു ശീലമാണ്. ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം ഉണ്ടാകുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥയേയും ഊർജ്ജത്തേയും നന്നായി ബാധിക്കുന്നു.
4. കുറഞ്ഞ അളവിൽ കഴിക്കുന്നത്
രാവിലത്തെ തിരക്കിനിടയിൽ തിടുക്കത്തിൽ എന്തെങ്കിലും കഴിച്ച് ഓടുന്നവരാണ് നമ്മളിൽ പലരും. കുറച്ച് കഴിയുമ്പോൾ ഇത് വിശപ്പ് കൂടാൻ കാരണമാകുന്നു. അതിനാൽ തന്നെ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.


