എപ്പോഴും ക്ഷീണം അനുഭവപ്പെടുക, വയറിന്റെ മുകളിൽ വലതുവശത്ത്, വാരിയെല്ലുകൾക്ക് താഴെ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷണമെന്ന് പറയുന്നത്.
കുട്ടികളിലും യുവാക്കളിലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) കൂടുതലായി കണ്ടുവരുന്നു. മോശം ഭക്ഷണക്രമം, ഉദാസീനമായ ശീലങ്ങൾ, പൊണ്ണത്തടി എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി ഘടകങ്ങളാണ് ഈ പ്രശ്നത്തിന്റെ പ്രധാന ഘടകങ്ങൾ.
കുട്ടികളിൽ നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണ അവസ്ഥയാണ്. മദ്യപിക്കാത്തവരിലാണ് ഇത് ബാധിക്കുന്നത്. NAFLD പലപ്പോഴും അമിതഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇത് ചികിത്സിക്കാനും കഴിയും.
മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്നും ഇതിനെ വിളിക്കുന്നു. ചില സന്ദർഭങ്ങളിൽ, നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) കാരണം സിറോസിസ് ഉണ്ടായാലും ആളുകൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെടണമെന്നില്ല.
ഇതിനെ മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (MASH) എന്നും വിളിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH), ലിവർ ഫൈബ്രോസിസ്, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളിലേക്ക് നയിക്കുന്നു. ഇത് കാലക്രമേണ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത വർദ്ധിപ്പിക്കും.
എപ്പോഴും ക്ഷീണം അനുഭവപ്പെടുക, വയറിന്റെ മുകളിൽ വലതുവശത്ത്, വാരിയെല്ലുകൾക്ക് താഴെ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷണമെന്ന് പറയുന്നത്. കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ഭക്ഷണക്രമമാണെന്ന് ഡോ. സേഥി വെളിപ്പെടുത്തി. കുട്ടികൾക്ക് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ നൽകുന്നത് എൻഎഎഫ്‌എൽഡിക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
പേസ്ട്രികൾ, സോഫ്റ്റ് ഡ്രിങ്കുകൾ അല്ലെങ്കിൽ കുക്കികൾ പോലുള്ള പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കുട്ടിക്ക് നൽകുന്നത് ദോഷകരമാണ്. പഞ്ചസാര 50% ഗ്ലൂക്കോസും 50% ഫ്രക്ടോസും ആണ്. ഗ്ലൂക്കോസ് മുഴുവൻ ശരീരത്തിനും ഊർജ്ജം നൽകുമ്പോൾ അധിക ഫ്രക്ടോസ് കരളിൽ കൊഴുപ്പായി മാറുന്നു. ഇത് ഫാറ്റി ലിവറിന് കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. ഈ അവസ്ഥയ്ക്ക് ചികിത്സ നൽകിയില്ലെങ്കിൽ കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വന്നേക്കാം എന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചികിത്സിച്ചില്ലെങ്കിൽ, സിറോസിസ് ഉൾപ്പെടെയുള്ള ഗുരുതരമായ കരൾ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് കരളിനെ സംരക്ഷിക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടതും പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നതും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കും.


