ഇത്തവത്തെ ഓണസദ്യയിലൊരുക്കാൻ തയ്യാറാക്കാം കിടിലനൊരു മാമ്പഴ പച്ചടി. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്

ഓണത്തിന് വിളമ്പാൻ സ്പെഷ്യൽ മാമ്പഴ പച്ചടി ; റെസിപ്പി

വേണ്ട ചേരുവകൾ

പഴുത്ത മാങ്ങാ 3 എണ്ണം

പച്ചമുളക് 4 എണ്ണം

ഉപ്പ് 1 സ്പൂൺ

വെള്ളം 2 കപ്പ്‌

കറിവേപ്പില കുറച്ച്

കട്ട തൈര് 1 കപ്പ്

അരപ്പിന് വേണ്ടത്

തേങ്ങ തിരുമിയത് 3/4 കപ്പ്‌

ഇഞ്ചി ഒരു ചെറിയ കഷ്ണം

ചെറിയ ജീരകം 1/2 സ്പൂൺ

പച്ചമുളക് 2 എണ്ണം

 കടുക് 1 സ്പൂൺ

കടുക് വറുക്കാൻ

കൊച്ചുളി 3 എണ്ണം

കറിവേപ്പില ആവശ്യത്തിന്

ഉണക്ക മുളക് 2 എണ്ണം 

വെളിച്ചെണ്ണ ആവശ്യത്തിന്

കടുക് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴുത്ത മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തിലേക്കു ഇട്ടു ഒന്ന് ഉടച്ചു കൊടുക്കുക. ഇനി ഇതിലേക്ക് പച്ചമുളക്, കറിവേപ്പില, ഉപ്പ്, വെള്ളം എന്നിവ ഒഴിച്ച് ഒന്ന് വേവിച്ചെടുക്കുക. ഇനി ഇതിലേക്ക് അരപ്പിന് എടുത്തു വച്ചിട്ടുള്ള തേങ്ങ, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ഒന്ന് അരച്ചെടുത്തിട്ടു കടുക് കൂടെ ചേർത്ത് ഒന്ന് ക്രഷ് ചെയ്തു എടുക്കുക. മാങ്ങാ വേവാൻ വച്ചത് നല്ലത് പോലെ വെന്തു വെള്ളം വറ്റി വരുമ്പോൾ ഈ അരപ്പും ചേർത്ത് ഒരു അഞ്ചു മിനിട്ട് ഒന്നും കൂടെ വേവിക്കുക. ഇനി ഇതിലേക്ക് കട്ട തൈര് ഒരു തവി വച്ച് ഇളക്കി ഒന്നുടച്ചു കൊടുത്തത് ചേർക്കുക. ചെറുതായി ഒന്ന് ചൂടായി കഴിയുമ്പോൾ സ്റ്റൗവ് ഓഫ്‌ ആകാം. ഇതിലേക്ക് കടുക് താളിച്ചത് കൂടെ ചേർത്താൽ നല്ല അസ്സല് മാമ്പഴ പച്ചടി റെഡി. 

ഓണം സ്പെഷ്യൽ മാമ്പഴപച്ചടി|Mambazha Pachadi Recipe In Malayalam|Kerala Style Mambazha Pachadi|Pachadi