ഓറഞ്ചിൽ ഹെസ്പെരിഡിൻ, നരിംഗെനിൻ തുടങ്ങിയ ഫ്ലേവനോൺസ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ആരോഗ്യകരമായ ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. Orange or Gooseberry Which is better for weight loss

ശരീരഭാരം കുറയ്ക്കുന്നതിനായി മിക്കവരും ഡയറ്റിൽ ഉൾപ്പെടുത്തുന്ന രണ്ട ഭക്ഷണങ്ങളാണ് ഓറഞ്ചും നെല്ലിക്കയും. എന്നാൽ ഇവയിൽ ഏതാണ് ഏറ്റവും നല്ലത്? ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും ടിഷ്യൂകൾ നന്നാക്കാൻ സഹായിക്കുകയും കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഓറഞ്ചിൽ ഹെസ്പെരിഡിൻ, നരിംഗെനിൻ തുടങ്ങിയ ഫ്ലേവനോൺസ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ആരോഗ്യകരമായ ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഓറഞ്ചിലെ പൊട്ടാസ്യവും നാരുകളും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തി ലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.

ഓറഞ്ചിൽ വെള്ളവും നാരുകളും കൂടുതലാണ്. ഇത് ജലാംശം നൽകുകയും ചെയ്യുന്നു, അതേസമയം കലോറി കുറവായതിനാൽ ദീർഘകാല ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഓറഞ്ചിലെ നാരുകൾ മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്രോമിയം, പോളിഫെനോളുകൾ എന്നിവ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ള എലികളിൽ നെല്ലിക്ക സത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തതായി ജേണൽ ഓഫ് എത്ത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനത്തെ സുഗമമാക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ കൂടുതൽ ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്.

ഉയർന്ന നാരുകളുടെ അളവ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കൊഴുപ്പ് രാസവിനിമയം മെച്ചപ്പെടുത്താനുമുള്ള കഴിവ് എന്നിവ കാരണം ശരീരഭാരം കുറയ്ക്കാൻ നെല്ലിക്ക മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ദഹനം വർദ്ധിപ്പിക്കാനുമുള്ള നെല്ലിക്കയുടെ കഴിവ് ശരീരഭാരം കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്. ഓറഞ്ച്, നെല്ലിക്ക അല്ലെങ്കിൽ രണ്ടിന്റെയും മിശ്രിതം തിരഞ്ഞെടുത്താലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രണ്ടിനും അതിന്റെതായ ​ഗുണങ്ങളുണ്ട്.