ഉയർന്ന സമ്മർദ്ദ നില കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുകയും, വയറു വീർക്കൽ, മലബന്ധം, വയറിളക്കം അല്ലെങ്കിൽ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതും സ്ട്രെസ് ലെവൽ കൂടിയതിന്റെ ലക്ഷണമാകാം.
തിരക്ക് പിടിച്ച ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ് സമ്മർദ്ദം എന്ന് പറയുന്നത്. ശരീരത്തിൽ സമ്മർദ്ദം കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പലരും ലക്ഷണങ്ങൾ കണ്ടാൽ തന്നെ അത് കാര്യമായി എടുക്കാറുമില്ല. നിങ്ങൾക്ക് സ്ട്രെസ് ലെവൽ കൂടുതലാണെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന പത്ത് ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഇടയ്ക്കിടെ വരുന്ന തലവേദന
പേശികളുടെ മുറുക്കവും തലച്ചോറിലെ രാസവസ്തുക്കളിലെ മാറ്റങ്ങളും മൂലമുണ്ടാകുന്ന പിരിമുറുക്കം പലപ്പോഴും തലവേദനയ്‌ക്കോ മൈഗ്രേയ്നിനോ കാരണമാകുന്നു. വ്യക്തമായ കാരണമില്ലാതെ നിങ്ങൾക്ക് തുടർച്ചയായതോ അല്ലെങ്കിൽ ഇടയ്ക്കിടെയുള്ളതോ ആയ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്ട്രെസ് ലെവൽ കൂടുതലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
ദഹന പ്രശ്നങ്ങൾ
ഉയർന്ന സമ്മർദ്ദ നില കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുകയും, വയറു വീർക്കൽ, മലബന്ധം, വയറിളക്കം അല്ലെങ്കിൽ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതും സ്ട്രെസ് ലെവൽ കൂടിയതിന്റെ ലക്ഷണമാകാം.
ഉറക്കക്കുറവ്
ഉയർന്ന സമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ് ഉറക്കക്കുറവ്. ഉറങ്ങാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ ഉണരുക, അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനുശേഷവും ഉന്മേഷമില്ലായ്മ അനുഭവപ്പെടുക എന്നിവ ഉയർന്ന സമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ്.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
ചെറിയ കാര്യങ്ങൾക്ക് പോലും കൂടുതൽ ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യുന്നതാണ് മറ്റൊരു ലക്ഷണം. മാനസികാവസ്ഥയിലെ മാറ്റങ്ങൾ ശരീരം തുടർച്ചയായ മാനസിക സമ്മർദ്ദത്തോട് പ്രതികരിക്കുന്നതിന്റെ ലക്ഷണമാണ്.
വിശപ്പില്ലായ്മ
സമ്മർദ്ദം വിശപ്പ് ഹോർമോണുകളെ ബാധിക്കുകയും ഭക്ഷണത്തോടുള്ള താൽപര്യം കുറ്ക്കുകയോ അല്ലെങ്കിൽ കൂടുതലായി ഭക്ഷണം കഴിക്കുന്നതിനോ ഇടയാക്കും. വിശപ്പില്ലായ്മയും സ്ട്രെസ് കൂടിയതിന്റെ മറ്റൊരു ലക്ഷണമാണ്.
തീരുമാനങ്ങളെടുക്കാൻ പ്രയാസം, മാറ്റിവയ്ക്കുക
പ്രധാനപ്പെട്ട ജോലികൾ മാറ്റിവയ്ക്കുകയോ ഉത്തരവാദിത്തങ്ങൾ ഒഴിവാക്കുകയോ ചെയ്യുകയാണെങ്കിൽ അത് മടി മാത്രമല്ല. സമ്മർദ്ദത്തിന്റെ ലക്ഷണമാണ്.
ക്ഷീണം
വിട്ടുമാറാത്ത സമ്മർദ്ദം അമിത ക്ഷീണത്തിന് കാരണമാകും. എല്ലായ്മപ്പോഴും ക്ഷീണം ഉണ്ടാകുന്നത് നിസാരമായി കാണരുത്.
പ്രതിരോധശേഷി കുറയുക
നിങ്ങൾക്ക് കൂടുതൽ തവണ ജലദോഷം പിടിപെടുകയോ അസുഖത്തിൽ നിന്ന് മുക്തി നേടാൻ കൂടുതൽ സമയമെടുക്കുകയോ ചെയ്താൽ, സമ്മർദ്ദം കാരണമാകാം. ദീർഘകാല സമ്മർദ്ദം രോഗപ്രതിരോധ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ശരീരത്തെ അണുബാധകൾക്ക് കൂടുതൽ ഇരയാക്കുകയും ചെയ്യുന്നു.
പേശി പിരിമുറുക്കവും വേദനയും
തോളുകൾ, കഴുത്ത് അല്ലെങ്കിൽ പുറം എന്നിവിടങ്ങളിലെ സ്ഥിരമായ പേശി പിരിമുറുക്കം സമ്മർദ്ദത്തോടുള്ള ശാരീരിക പ്രതികരണമാണ്.
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
ഉയർന്ന സമ്മർദ്ദ നില വൈജ്ഞാനിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മെമ്മറി, ശ്രദ്ധ, തീരുമാനമെടുക്കൽ എന്നിവയെ ബാധിക്കുകയും ചെയ്യും.


