വാൾനട്ട് പതിവായി കഴിക്കുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദിവസേന ഒരു ചെറിയ അളവിൽ വാൾനട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ലഘുഭക്ഷണങ്ങളിൽ ഒന്നാണ് വാൾനട്ട്. പ്രോട്ടീൻ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ വാൾനട്ട് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദോഷകരമായ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഗുണകരമായ എച്ച്ഡിഎൽ കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വാൾനട്ട് പതിവായി കഴിക്കുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദിവസേന ഒരു ചെറിയ അളവിൽ വാൾനട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

മോശം കൊളസ്ട്രോൾ" ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. കൂടാതെ ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. വാൾനട്ടിൽ ഒരു ബൗളിൽ ഏകദേശം 2 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് അത് നീക്കം ചെയ്യാൻ സഹായിക്കുകയും ദോഷകരമായ എൽഡിഎൽ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

സസ്യാധിഷ്ഠിത ഒമേഗ-3 ആയ ആൽഫ-ലിനോലെനിക് ആസിഡ് (ALA) വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ഇത് ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും, ധമനികളുടെ വീക്കം കുറയ്ക്കുകയും, എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ വാൾനട്ട് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കും. ഇവയെല്ലാം ഹൃദയത്തെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. വാൾനട്ട് ദഹനത്തെ സഹായിക്കുക മാത്രമല്ല, കൊളസ്ട്രോൾ കുറയ്ക്കുന്നതിലും ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ വാൾനട്ട് ഫാറ്റി ലിവർ രോ​ഗം തടയുന്നതിനും കരൾ രോ​ഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കുന്നു. വാൾനട്ടിൽ വിറ്റാമിൻ ഇ, അർജിനൈൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ വിഷാംശം ഇല്ലാതാക്കുന്നതിനും മൊത്തത്തിലുള്ള കരൾ പ്രവർത്തനത്തിനും ‌സഹായിക്കുന്നു.