ആർത്തവ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും നിർണായകമായ കാര്യം ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ്.  

മഴക്കാലത്ത് ആർത്തവ അണുബാധ ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് ഈർപ്പം വർദ്ധിക്കുന്നത് ബാക്ടീരിയകൾക്കും വൈറസുകൾക്കും അനുയോജ്യമായ ഒരു പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നു. അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നതിനാൽ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

ആർത്തവ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും നിർണായകമായ കാര്യം ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ്. മഴക്കാലത്ത്, പരിസ്ഥിതിയിലെ ഈർപ്പം, മഴ മൂലമുണ്ടാകുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, അപര്യാപ്തമായി പരിപാലിക്കുന്ന ശുചിമുറി സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി വ്യത്യസ്ത പാരിസ്ഥിതിക ഘടകങ്ങൾ ഇതിനെ ബാധിക്കുന്നതായി പൂനെയിലെ റൈസിംഗ് മെഡികെയർ ഹോസ്പിറ്റലിലെയും എലൈറ്റ് മോംസിലെയും ഡയറക്ടറും കൺസൾട്ടന്റുമായ ഗൈനക്കോളജിസ്റ്റ് ഡോ. വിനോദ് ഭരതി പറഞ്ഞു.

മഴക്കാലത്ത് ശരീരം വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. മൂത്രമൊഴിക്കാനുള്ള പ്രേരണ വർദ്ധിക്കുന്നതും വെള്ളം കുടിക്കുന്നത് കുറയുന്നതും വിഷാദാവസ്ഥയ്ക്ക് ഇടയാക്കും. ഈ കാലയളവിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് സാധാരണയായി കഠിനമായ ആർത്തവ വേദനയ്ക്ക് കാരണമാകും.

മഴക്കാലത്ത് ആർത്തവ അണുബാധയ്ക്കുള്ള കാരണങ്ങൾ

നനഞ്ഞ വസ്ത്രങ്ങൾ ധരിക്കൽ: മഴക്കാലത്ത്, പ്രത്യേകിച്ച് ആർത്തവ സമയത്ത്, ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നു. ഭാഗികമായി നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, നിർജ്ജലീകരണം തുടങ്ങിയ കാര്യങ്ങളാണ് ഇതിന് പ്രധാന കാരണം.

സാനിറ്ററി നാപ്കിനുകൾ കൂടുതൽ നേരം ഉപയോഗിക്കുക: ഒരു സാനിറ്ററി നാപ്കിൻ ദീർഘനേരം ഉപയോഗിക്കുന്നത് ചർമ്മത്തിൽ ഫംഗസ് അണുബാധയ്ക്കും കാരണമാകും. മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നത് മൂത്രത്തിന്റെ ഉത്പാദനം മന്ദഗതിയിലാക്കുകയും മൂത്രം നിലനിർത്താൻ കാരണമാവുകയും ചെയ്യും. ഇത് യുടിഐകളുടെ സാധ്യത വർദ്ധിപ്പിക്കും. ചികിത്സ ലഭിച്ചില്ലെങ്കിൽ പൈലോനെഫ്രൈറ്റിസ് പോലുള്ള ഗുരുതരമായ വൃക്ക അണുബാധയ്ക്ക് ഇടയാക്കും.

മറ്റ് ആർത്തവ ഉൽപ്പന്നങ്ങളും അണുബാധയ്ക്ക് കാരണമാകും: ആർത്തവ ശുചിത്വവും നിലനിർത്താൻ ലഭ്യമായ ചില ഉൽപ്പന്നങ്ങൾ മാത്രമാണ് പീരിയഡ് പാന്റീസ്, ടാംപണുകൾ, മെൻസ്ട്രൽ കപ്പുകൾ, സാനിറ്ററി നാപ്കിനുകൾ. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

ധാരാളം വെള്ളം കുടിക്കുക, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക, സാനിറ്ററി നാപ്കിനുകൾ അല്ലെങ്കിൽ ഏതെങ്കിലും ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ ഇടയ്ക്കിടെ മാറ്റുക എന്നിവ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. മഴക്കാലത്ത് തെരുവ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. കാരണം അവ കുടൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത് ആർത്തവ ശുചിത്വ രീതികളെ കൂടുതൽ സങ്കീർണ്ണമാക്കും.