05:58 PM (IST) Mar 17

രാജ്യത്ത് കൊവിഡ് ബാധിതര്‍ 137 എന്ന് കേന്ദ്രസര്‍ക്കാര്‍; രോഗ വ്യാപനം രണ്ടാം ഘട്ടമെന്ന് ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137 ആയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിൽ കൊവിഡ് 19 രണ്ടാംഘട്ടമാണെന്നാണ് ഐസിഎംആര്‍ പറയുന്നത്. രോഗ വ്യാപനത്തിന്‍റെ തോത് പരിഗണിച്ചാണ് ഈ വിലയിരുത്തൽ. മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 137 എന്ന് കേന്ദ്രസര്‍ക്കാര്‍; രോഗ വ്യാപനം രണ്ടാം ഘട്ടമെന്ന് ഐസിഎംആര്‍...

04:51 PM (IST) Mar 17

നിലവിൽ രാജ്യത്തെ സ്ഥിതി ഇങ്ങനെ

മാഹിയിൽ കൂടി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്ത് 131 പേർക്ക് കൊവിഡി 19 ബാധിച്ചതായി കണക്കാക്കാം. കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ 12 മണിക്ക് പ്രസിദ്ധപ്പെടുത്തിയ അവസാന കണക്കനുസരിച്ച് 126 കൊവിഡ് ബാധിതരാണ് ഉള്ളത്. മാഹിയിലേതടക്കം ഇന്ന് മാത്രം ഏഴ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

രാജ്യത്ത് ഏതൊക്കെ സംസ്ഥാനത്താണ് രോഗം ബാധിച്ചിരിക്കുന്നതിന്‍റെ മാപ്പ് താഴെ കൊടുത്തിരിക്കുന്നു.

രാജ്യത്ത് ഓരോ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്ക് ഇങ്ങനെ

03:50 PM (IST) Mar 17

മാഹിയിൽ ഒരാൾക്ക് കൊവിഡ് 19

മാഹിയിൽ ഒരാൾക്ക് കൊവിഡ് സ്ഥരീകരിച്ചതായി പുതുച്ചേരി ആരോഗ്യ മന്ത്രി. 68 വയസുള്ള സ്ത്രീ യുഎഇയിൽ നിന്ന് ആഴ്ചകൾക്ക് മുന്നേയാണ് മടങ്ങിയെത്തിയത്. കേന്ദ്ര ഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസാണിത്. ഇവരുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്.

03:23 PM (IST) Mar 17

ഉംറ കഴി‍ഞ്ഞ് മടങ്ങിയെത്തിയവ‌‌ർ റിപ്പോ‌ർട്ട് ചെയ്യണം

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഉംറ തീര്‍ഥാടനം കഴിഞ്ഞു മലപ്പുറത്ത് തിരിച്ചെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ജാഫർ മാലിക് അറിയിച്ചു. ജില്ലയിലെ ട്രാവല്‍ ഏജന്‍സികള്‍ വിദേശ യാത്രക്കാരുടെ വിവരങ്ങള്‍ അടിയന്തരമായി കൈമാറണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.

03:12 PM (IST) Mar 17

കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കാസർകോട്: കൊവിഡ് 19 ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലും പോയ ശേഷമാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത്. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട്.

Read more at: കൊവിഡ് ബാധിച്ച കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു ...

02:45 PM (IST) Mar 17

വി വി രാജേഷും സ്വയം പ്രഖ്യാപിത ഐസൊലേഷനിൽ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷും ഐസൊലേഷനിൽ. കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. രോഗ ലക്ഷണങ്ങളില്ല. പക്ഷെ കഴിഞ്ഞ പതിനാലിന് ശ്രീചിത്ര ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം വിവി രാജേഷും ഉണ്ടായിരുന്നു.

Read More: കൊവിഡ് മുൻകരുതൽ: വി മുരളീധരന് പിന്നാലെ വിവി രാജേഷും ഐസൊലേഷനിൽ

02:23 PM (IST) Mar 17

റൂട്ട് മാപ്പ് പുറത്ത് വിട്ടു

മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 2 പേരുടെ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറായി. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

Read more at: കൊവിഡ്19: മലപ്പുറത്ത് കൊവി‍ഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു ...

ആദ്യ രോഗിയുടെ റൂട്ട് മാപ്പ്

രണ്ടാം രോഗിയുടെ റൂട്ട് മാപ്പ്


02:18 PM (IST) Mar 17

എറണാകുളത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു

കൊച്ചി: കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ എറണാകുളത്ത് കൂടുതൽ നിരീക്ഷണ സൗകര്യങ്ങൾ ഏര്‍പ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. 

01:36 PM (IST) Mar 17

മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യം തള്ളി എക്സൈസ് മന്ത്രി

തിരുവനന്തപുരം:കൊവിഡ് 19 വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യം തള്ളി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കൊവിഡ് വൈറസിനെതിരെ ജാഗ്രത തുടരുമ്പോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Read more at: കൊവിഡ് 19: മദ്യവില്‍പനശാലകള്‍ അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി

01:35 PM (IST) Mar 17

മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണം

കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി . ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

Read more at: കൊവിഡ് 19: മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ...

01:34 PM (IST) Mar 17

സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ. സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ. 

Read more at: "ആനന്ദം നൽകുന്നത് പുസ്തകങ്ങൾ"; കൊവിഡ് കാലത്തെ പൊൻമുടി യാത്ര വിവാദമാക്കരുതെന്ന് ഗവർണർ ...

12:44 PM (IST) Mar 17

ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ സർക്കാരിന്‍റെ അഭിപ്രായം ആരായും

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ സർക്കാരിന്‍റെ അഭിപ്രായം ആരായുമെന്ന് ടിക്കാറാം മീണ. സർക്കാരിന്‍റെ അഭിപ്രായം പരിഗണിച്ച് മാത്രമെ തീരുമാനം എടുക്കൂ. എപ്പോൾ തെരഞ്ഞെടുപ്പ് നടത്തണം എന്നതിൽ കമ്മീഷൻ തീരുമാനമെടുക്കും. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സാഹചര്യം അറിയിച്ചെന്ന് മീണ. 

12:22 PM (IST) Mar 17

പരിശീലന ക്യാമ്പുകൾ നീട്ടി വയ്ക്കും

ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ദേശീയ ക്യാമ്പുകൾ നീട്ടി വക്കാൻ തീരുമാനം. അത്ലറ്റിക്സ് പരിശീലനവുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള എല്ലാ ക്യാമ്പുകളും മാറ്റി വക്കാൻ തീരുമാനിച്ചതായി കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു. 

12:21 PM (IST) Mar 17

മരണം പനിബാധിച്ചെന്ന് സംശയം

കൊല്ലം കൊട്ടാരക്കരയിൽ വീട്ടമ്മ മരിച്ചത് പനിബാധിച്ചെന്ന് സംശയം. സ്രവം പരിശോധനയ്ക്കായി അയച്ചു. മൃതദേഹം മൂന്നു ദിവസത്തേക്ക് സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Read More: കൊട്ടാരക്കരയിലെ വീട്ടമ്മയുടെ മരണം പനിബാധിച്ചെന്ന് സംശയം, സ്രവം പരിശോധനയ്ക്കയച്ചു

12:17 PM (IST) Mar 17

നിലവിലെ കണക്കുകൾ ഇങ്ങനെ

രാജ്യത്ത് 125 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചു. ലഭ്യമായ പുതിയ വിവരമനുസരിച്ച് കർണ്ണാടകത്തിൽ 10 പേർക്കും, മഹാരാഷ്ട്രയിൽ 40 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇത് കൂടി കൂട്ടിയാൽ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 130 ആകും.

S. No.സംസ്ഥാനംരോഗം ബാധിച്ച ഇന്ത്യക്കാർ

രോഗബാധിതരായ വിദേശികൾ

രോഗം ഭേദമായവർ

മരണം

1Andhra Pradesh1000
2Delhi7021
3Haryana01400
4Karnataka10001
5Kerala22230
6Maharashtra40301
7Odisha1000
8Punjab1000
9Rajasthan2230
10Tamil Nadu1000
11Telengana4010
12Union Territory of Jammu and Kashmir3000
13Union Territory of Ladakh4000
14Uttar Pradesh12140
15Uttarakhand1000
11:46 AM (IST) Mar 17

മലപ്പുറം ജില്ലാകളക്ടറുടെ പ്രത്യേക അറിയിപ്പ്

മലപ്പുറത്ത് അരീക്കോട്, വാണിയമ്പലം സ്വദേശിനികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 9ന് എയര്‍ ഇന്ത്യയുടെ 960 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയര്‍ ഇന്ത്യയുടെ 964 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് ജില്ലാകളക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. അവര്‍ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 0483-2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടന്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.

11:25 AM (IST) Mar 17

വി മുരളീധരൻ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു

ദില്ലി: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനിൽ തുടരുക, രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനിൽ ഇരിക്കാൻ വി മുരളീധരൻ തീരുമാനിക്കുകയായിരുന്നു. ശ്രീചിത്ര ആശുപത്രിയിൽ യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. 

Read more at: കൊവിഡ് ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ

10:58 AM (IST) Mar 17

മൂന്നാം കൊവിഡ് മരണം

രാജ്യത്ത് മൂന്നാമത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. ദുബായിലേക്ക് യാത്ര ചെയ്ത് തിരിച്ചുവന്ന ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. 

10:46 AM (IST) Mar 17

വീണ്ടും യാത്രാ നിയന്ത്രണം

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ വീണ്ടും യാത്ര നിയന്ത്രണം ഇറക്കി കേന്ദ്ര സർക്കാർ. മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. മാർച്ച് 31വരെ ഇന്ത്യക്കാർ ഉൾപ്പടെ ആർക്കും യാത്ര നടത്താനാകില്ല. 

10:35 AM (IST) Mar 17

നോയിഡയിൽ രണ്ട് പേ‌ർക്ക് കൂടി കൊവിഡ് 19

നോയിഡയിൽ രണ്ട് പേ‌ർക്ക് കൂടി കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചു. ​ഗൗതം ബുദ്ധ ന​ഗ‍‌‌ർ നിവാസികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് പേരും ഫ്രാൻസിൽ നിന്ന് തിരിച്ചെത്തിയവരാണ്.