കർണാടകത്തിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. വകുപ്പിനെച്ചൊല്ലി ഇടഞ്ഞ മുതിർന്ന നേതാവായ മന്ത്രി രാമലിം​ഗ റെഡ്ഡിക്ക് വകുപ്പ് മാറ്റിനൽകി. നേരത്തേ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ജലവിഭവ വകുപ്പാണ് രാമലിം​ഗ റെഡ്ഡിക്ക് നൽകിയിരുന്നത്. നിലവിൽ ഇതുമാറ്റി പകരം വനം, പരിസ്ഥിതി വകുപ്പുകളാണ് നൽകിയത്.

ബെം​ഗളൂരൂ: കർണാടകത്തിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. വകുപ്പിനെച്ചൊല്ലി ഇടഞ്ഞ മുതിർന്ന നേതാവായ മന്ത്രി രാമലിം​ഗ റെഡ്ഡിക്ക് വകുപ്പ് മാറ്റിനൽകി. നേരത്തേ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ജലവിഭവ വകുപ്പാണ് രാമലിം​ഗ റെഡ്ഡിക്ക് നൽകിയിരുന്നത്. നിലവിൽ ഇതുമാറ്റി പകരം വനം, പരിസ്ഥിതി വകുപ്പുകളാണ് നൽകിയത്. ചെലുവരായ സ്വാമിയ്ക്കാണ് ജലവിഭവ വകുപ്പ്. സമീർ അഹമ്മദിന് ഭവന നിർമാണ വകുപ്പും നൽകി.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പുനഃസംഘടന നടത്തിയപ്പോൾ ജലവിഭവ വകുപ്പ് നൽകിയതിൽ രാമലിം​ഗ റെഡ്ഡി നേരത്തേ പ്രതിഷേധിച്ചിരുന്നു. ബെം​ഗളൂരു ന​ഗരവികസന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വേണമെന്നായിരുന്നു എട്ടുതവണ എംഎൽഎയായ രാമലിം​ഗ റെഡ്ഡിയുടെ ആവശ്യം. ഇഷ്ടപ്പെട്ട വകുപ്പ് ലഭിക്കാത്തതിനാൽ രാമലിം​ഗ റെഡ്ഡി രാജിയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് അദ്ദേഹം രാജി പിൻവലിച്ച് മന്ത്രിസഭയിൽ തുടർന്നത്.