നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.
- Home
- News
- India News
- നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.
Malayalam news live നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
Malayalam news live ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം; സംഭവം തൃശ്ശൂരിൽ
തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് ആൺകുട്ടി മരിച്ചു. നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്.
Malayalam news live തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്
തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. പൂജപ്പുര സ്വദേശി ബിജോയ് ആണ് കസ്റ്റഡിയിൽ നിന്നും ചാടി പോയത്. മോഷണക്കേസിലെ പ്രതിയാണ്.
Malayalam news live കെകെ മഹേശന്‍റെ ആത്മഹത്യ - എസ്ഐടി രൂപീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് ആഭ്യന്തര വകുപ്പ്; വിഎം സുധീരൻ്റെ പരാതിയിൽ മൗനം പാലിച്ച് രമേശ് ചെന്നിത്തല
കെകെ മഹേശന്‍റെ ആത്മഹത്യയിൽ എസ്ഐടി രൂപീകരിക്കണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് ആഭ്യന്തര വകുപ്പ്. വിഎം സുധീരൻ നൽകിയ പരാതിയിൽ തുടർനടപടിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രിക്ക് മൗനം.
Malayalam news live ലക്ഷ്യം ഒന്നേ ഒന്ന്, വിജയിനെ തടുക്കണം! സിപിഎം-സിപിഐ മാതൃകയിൽ ഒന്നിക്കാൻ ദ്രാവിഡ പാർട്ടികൾ; എഐഎഡിഎംകെ സഖ്യത്തിൽ തെറ്റില്ലെന്ന് ഡിഎംകെ
വിജയിന്റെ രാഷ്ട്രീയ മുന്നേറ്റം തടയാൻ ബദ്ധവൈരികളായ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് ഡിഎംകെ. ഇരുപാർട്ടികളും ഒരേ ദ്രാവിഡ പ്രത്യയശാസ്ത്രം പങ്കിടുന്നവരാണെന്നും, സിപിഎം-സിപിഐ സഖ്യ മാതൃകയിൽ ഒന്നിക്കാമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി പറഞ്ഞു
Malayalam news live ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്, അപകടം കണ്ണൂർ കാപ്പിമലയിൽ
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്.
Malayalam news live നടക്കില്ല, ആ 2 നിർദ്ദേശങ്ങളും പിൻവലിച്ചേ പറ്റു, കടുപ്പിച്ച് സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു, വീര്യം കുറഞ്ഞ മദ്യത്തിലും കരിമണല്‍ ഖനനത്തിലും എതിർപ്പ്
മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സംസ്ഥാന ബജറ്റിലെ രണ്ട് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ളതും, കരിമണൽ ഖനനത്തിന് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായ നിർദ്ദേശങ്ങൾ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വിരുദ്ധമെന്ന് മുന്നറിയിപ്പ്
Malayalam news live 'ഈ പുല്ലന്മാർ പല തവണ നോക്കിയിട്ടും ഒന്നും നടന്നില്ല', സിബിഐയും സുപ്രീംകോടതിയും പരിശോധിച്ചില്ലേ? ഭരണം മാറിയപ്പോൾ സുധീരൻ പണി തുടങ്ങി - വെള്ളാപ്പള്ളി
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന ആരോപണങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 30 കൊല്ലമായി വി എം സുധീരൻ തന്നെ വേട്ടയാടുകയാണെന്നും, സിബിഐയും സുപ്രീം കോടതിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു
Malayalam news live നിപ നിയന്ത്രണവിധേയം, ഷിഗെല്ലയിൽ ആശങ്ക; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം 7 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; 1 മരണം കൂടി റിപ്പോർട്ട് ചെയ്തു.
Malayalam news live അപ്രതീക്ഷിതം, 'അമ്മ'യിൽ അടിയന്തര തീരുമാനം, രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു, ഗണേഷടക്കം അംഗങ്ങൾ; 4 മാസം കാലാവധി
Malayalam news live `അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യം, ഐഎഫ്എഫ്കെ ഇത്തവണയും തിരുവനന്തപുരത്തെന്നും മന്ത്രി പി സി വിഷ്ണുനാഥ്
`അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Malayalam news live 'അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ', തുറന്നടിച്ച് ശ്വേത; 'ഗൂഢാലോചനയുടെ കെണി, അജണ്ട വച്ച് പുറത്താക്കാൻ നോക്കി, പാവയാകാൻ എനിക്ക് കഴിയില്ല'
താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനവും അംഗത്വവും ശ്വേത മേനോൻ രാജിവച്ചു. തങ്ങളെ പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നെന്നും കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ എത്തിക്കാൻ ശ്രമം നടന്നെന്നും ശ്വേത ആരോപിച്ചു. പാവയായി ഭരിക്കാൻ സാധിക്കാത്തതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും അവർ വ്യക്തമാക്കി
Malayalam news live നായാട്ടുസംഘത്തെ പിടികൂടി വനംവകുപ്പ്; അറസ്റ്റിലായവർ ആനക്കൊമ്പ് കേസിലടക്കം പ്രതികൾ, കണ്ടെടുത്തതിൽ തോക്കും മാരാകായുധങ്ങളും
വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ സംഘമാണ് പിടിയിലായത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു.
Malayalam news live അമ്മയിൽ നാടകീയ രംഗങ്ങൾ, ഭരണ സമിതി രാജിവെച്ചു; രാജി വാർഷിക ജനറൽ ബോഡിയോഗത്തിന് പിന്നാലെ
അമ്മ ഭരണ സമിതി രാജിവെച്ചു. എല്ലാം അംഗങ്ങളും രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.
Malayalam news live സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ, 'ബിജെപിക്കാരിയാക്കാൻ ശ്രമം'; അനുനയിപ്പിക്കാൻ ബാബുരാജ്, 'അമ്മ'യിൽ തർക്കം അതിരൂക്ഷം
'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായി. തന്നെ ബിജെപിക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് ശ്വേത മേനോൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ചു. തുടർന്ന് ശ്വേതയെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു
Malayalam news live 'ആ പരിപാടി നിർത്തിക്കോ', ഓൺലൈൻ ഫുഡ് ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി, ലഹരി വിൽപ്പന വേണ്ട; ആംബുലൻസിലും 'തൂഫാൻ' പരിശോധന നടത്തും
ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തുന്നവർക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കർശന മുന്നറിയിപ്പ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആംബുലൻസുകളിലും പരിശോധന നടത്തുമെന്ന് ചെന്നിത്തല വ്യക്തമാക്കി
Malayalam news live 'മോഹൻലാൽ ഇടപെടണം', വരവ് ചിലവ് കണക്കുകളെ ചൊല്ലി 'അമ്മ'യിൽ വൻ തർക്കം; ഇടഞ്ഞ് സിദ്ധിഖും ബാബുരാജും ഇടവേളയും, 45 ദിവസം സമയം ചോദിച്ച് ശ്വേത
താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെ ചൊല്ലി വൻ തർക്കം. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയ പ്രമുഖർ റിപ്പോർട്ട് പാസാക്കുന്നതിനെ എതിർത്തപ്പോൾ, മോഹൻലാൽ ഇടപെടണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു
Malayalam news live അതിവേഗം ആഭ്യന്തര മന്ത്രി, കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പൊലീസുകാരുട ചികിത്സാ ചെലവ് ഏറ്റെടുക്കും; പട്രോളിംഗിനിടെയുള്ള അപകടത്തിൽ കരുതൽ
കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന രണ്ട് പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ആദ്യഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കും
Malayalam news live 'എല്ലാവരും വിശ്വസിച്ചുകാണും, പക്ഷേ ഞാൻ ഒരു തമാശ പറഞ്ഞതാണ്, ബോസാകാൻ നോക്കിയതല്ല'; ജി7 ഉച്ചകോടിയിലെ വൈറൽ പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്
ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ "ഞാനാണ് ബോസ്" (I'm the boss) എന്ന പരാമർശം വെറുമൊരു തമാശ മാത്രമായിരുന്നെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
Malayalam news live ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമെന്ന് സണ്ണി ജോസഫ്; 'ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു'
ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി