സൗദി അറേബ്യ തങ്ങൾക്കെതിരായ ഉപരോധം നീക്കിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനിടെ സൗദിയുടെ പത്ത് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു
- Home
- News
- International News
- Malayalam news live: ഉപരോധം നീക്കണമെന്ന് ഹൂതികൾ; സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്
Malayalam news live: ഉപരോധം നീക്കണമെന്ന് ഹൂതികൾ; സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്
പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിൽ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു. ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.
malayalam news live ഉപരോധം നീക്കണമെന്ന് ഹൂതികൾ; സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്
malayalam news live കാലടി സർവകലാശാല പ്രതിഷേധം - റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
സ്ത്രീത്വത്തെ അപമാനിച്ചതും കലാപവും ചുമത്തിയെടുത്ത കേസിൽ ഇവർ പിടിയിലായത് ഈ മാസം 16നാണ്. സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
malayalam news live വൻ വ്യാജമരുന്ന് നിർമാണ ശാല കണ്ടെത്തി, പിടിച്ചെടുത്തത് 5 കോടിയോളം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ; അന്വേഷണമാരംഭിച്ച് കർണാടക സർക്കാർ
അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾക്ക് വരെ ഈ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
malayalam news live അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കണക്കാക്കും, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ കരസേന മേധാവിയുടെ കർശന മുന്നറിയിപ്പ്
അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി മുന്നറിയിപ്പ് നൽകി. യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും യുഎഇ നിർത്തിവെച്ചു
malayalam news live ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ് - മുഖ്യപ്രതി ദാരാ സിങ്ങിന്‍റെ ശിക്ഷാ ഇളവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി
ദാരാ സിങ്ങിന്‍റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇന്ന് തീരുമാനം അറിയിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
malayalam news live സംസ്ഥാനഗാനം ആദ്യം ആലപിക്കാം, തമിഴ് തായ് വാഴ്ത്ത് ആദ്യം പാടണമെന്ന ഹർജി, മദ്രാസ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം
തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവും പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
malayalam news live വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിണറായിയുടെ മറുപടി, 'ക്രെഡിറ്റ് അടിക്കാനുള്ള രാഷ്ട്രീയ അഭ്യാസം'
വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്. വിഴിഞ്ഞം വികസന ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യുഡിഎഫ് നടത്തുന്നതെന്നും പിണറായി വിമർശിച്ചു
malayalam news live മിച്ചി മർപുവിന്റെ മരണം - കോതമംഗലം എംഎ കോളേജിൽ 3 അംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു, മുൻ പ്രിൻസിപ്പൾ അടക്കം സമിതിയിൽ
കോതമംഗലം എം എ കോളേജ് വിദ്യാർത്ഥി മിച്ചി മർപുവിന്റെ മരണത്തെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിനൊടുവിൽ, കോളേജ് മാനേജ്‌മെന്റ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. വകുപ്പ് മേധാവിയെയും കെ ടി യു കോർഡിനേറ്ററെയും മാറ്റി നിർത്താനും തീരുമാനമുണ്ട്
malayalam news live ടിനി ടോമിനെതിരായ കേസ് - അൻസിബ ഹസൻ രഹസ്യമൊഴി നൽകി, ടിനി വർഗീയ അധിക്ഷേപം നടത്തിയെന്നാണ് പരാതി
കേസിൽ നിന്ന് പിന്മാറില്ലെന്നും ഇനിയെങ്കിലും പൊലീസ് ശരിയായി അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹസ്യമൊഴി നൽകിയതിന് ശേഷം അൻസിബ പറഞ്ഞു.
malayalam news live കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 2 വിമാന സർവീസുകൾ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം ശക്തം
സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ സ്പൈസ് ജെറ്റ് വിമാനവും നെടുമ്പാശ്ശേരിയിൽ ഖത്തർ എയർവേയ്സ് വിമാനവുമാണ് റദ്ദാക്കിയത്
malayalam news live സിഇടിയിലെ എൻഎസ്എസ് പരിപാടിക്കിടെ വന്ദേമാതരവും ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും, പ്രതിഷേധിച്ച് എസ്എഫ്ഐ
ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സിഇടി) എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു
malayalam news live സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസ്, മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
malayalam news live കനത്ത മഴ - ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നുവീണു
കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് പാലം തകർന്നത്.
malayalam news live കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കേസെടുത്ത് പാലോട് പൊലീസ്
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. യുവാവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പാലോട് പോലീസ് കേസെടുത്തു.
malayalam news live എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി; 'ലോകം മാറിയത് അറിയില്ല, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു'
എം വി ഗോവിന്ദനെ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. പാലക്കാട് കാഞ്ഞിരപ്പുഴയിലെ യുഡിഎഫ് പൊതുയോഗത്തിൽ ആയിരുന്നു ശശിയുടെ പരിഹാസം. ലോകം മാറിയത് അറിയാത്ത ആളാണ് ഗോവിന്ദൻ എന്നും എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി പറഞ്ഞു.
malayalam news live എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസ് - കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി
എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം. അഡീഷൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോട് ആണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.
malayalam news live മുഖസ്തുതി മടുത്തെന്ന് മുഖ്യമന്ത്രി വിജയ്; പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നൽകിയതായി സ്പീക്കർ
വിജയ് സഭയിൽ ഇരിക്കെയാണ് നിർദേശം. വിജയ്‌യെ പുകഴ്ത്താൻ എംഎൽഎമാർ മത്സരിക്കുന്നത് സോഷ്യൽ മീഡിയയിൽ അടക്കം വിമർശക്കപ്പെട്ടിരുന്നു.
malayalam news live ദ്വാരം വീണ് വെള്ളം കയറി, ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി
ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ് തോണി മുങ്ങിയത്
malayalam news live ബ്ലീച്ചിംഗ് പൗഡർ അഴിമതി - വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ; ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി
ബ്ലീച്ചിംഗ് പൗഡർ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി.
malayalam news live `തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കണം'; സുപ്രീംകോടതിയെ സമീപിച്ച് ഗോവ സർക്കാർ
തരുണ്‍ തേജ്പാലിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഗോവ സർക്കാർ. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.