സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക്ക് മോചനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണനയിലാണ് ഇവർക്ക് ജാമ്യം ലഭ്യമായത്. ഫൈനൽ എക്സിറ്റ് ലഭിച്ച ഇവർക്ക് വിമാന സർവീസ് പുനഃരാരംഭിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാം. അസീർ പ്രവിശ്യയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കാണ് ഇന്ന് ജാമ്യംലഭിച്ചത്
- Home
- News
- Kerala News
- രാജ്യത്തെ കൊവിഡ് പ്രതിരോധത്തിലെ വിള്ളലായി നിസാമുദ്ദീന്‍; നിരവധി പേര്‍ക്ക് രോഗം, ലോകത്ത് മരണം 40000 കടന്നു|Live
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിലെ വിള്ളലായി നിസാമുദ്ദീന്‍; നിരവധി പേര്‍ക്ക് രോഗം, ലോകത്ത് മരണം 40000 കടന്നു|Live

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്. 5 പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരാണ്. തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി
നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ മോചനം
തമിഴ്നാട്ടില്‍ ഒരുദിവസം 50 കേസുകള്‍, രോഗികളുടെ എണ്ണം 100 കവിഞ്ഞു
തമിഴ്‌നാട്ടില്‍ ഒരു ദിവസം മാത്രം 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 124 ആയി ഉയര്‍ന്നു. ദില്ലിയിലെ തബ്#ലീഗ് ജമാ്ത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 45ഓലം പേര്‍ക്കാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരുദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. നിസാമുദ്ദീനില്‍ നടന്ന ജമാഅത്ത് സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 1500ലെറെ പേര്‍ പങ്കെടുത്തതായി സൂചനയുണ്ട്.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 ത്തിനടുത്ത്
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 ത്തിനോടടുക്കുന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം എട്ടേകാല്‍ലക്ഷം കടന്നു. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 849 പേർ കൊവിഡ് മൂലം മരിച്ചു. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കി. ബെൽജിയത്തിൽ 12 വയസ്സുള്ള പെൺകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. യൂറോപ്പിൽ കൊവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ ഈ കുട്ടിയാണ്. അമേരിക്കയിൽ തന്നെയാണ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ളത്.164000ത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്. അവിടെ കൊവിഡ് മരണം 3100 പിന്നിട്ടു. ഫ്രാൻസിൽ മരണം 3000 പിന്നിട്ടു. ഇറാനിലും രോഗം പടരുകയാണ്
24 മണിക്കൂറില്‍ ഞെട്ടി ഇന്ത്യ, 146 പേർക്ക് കൂടി കൊവിഡ്, രോഗബാധിതർ 1397 ആയി
രാജ്യത്ത് ഇന്ന് 146 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1397 ആയി ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 72 പേർക്കും തമിഴ്‌നാട്ടിൽ 50 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ തെലങ്കാനയിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ ഈ 45 പേരുമായി സമ്പർക്കം പുലർത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് എല്ലാവരും. തെലങ്കാനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്
കൊവിഡ് മരണം ലോകത്ത് 40000 കടന്നു
കൊവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40000 കടന്നു. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇറ്റലിയിൽ മരണം 12,000 പിന്നിട്ടു. ബ്രിട്ടണിൽ ഒറ്റ ദിവസം മരിച്ചത് 381 പേരാണ്. ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ടേകാല്‍ ലക്ഷത്തിനടുത്താണ്. ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും. 23 ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 കാരനായ ഫിലിപ്പൈൻ സ്വദേശി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടിയതായിരുന്നു ഇയാൾ.
തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം. മേലപാളയം മേഖല സീൽ ചെയ്തു. അവശ്യ സർവീസുകൾക്ക് ഉൾപ്പടെ കടുത്ത നിയന്ത്രണം. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് 17 പേരെ തിരിച്ചറിഞ്ഞു
നിസാമുദ്ദീനിൽ പ്രാർത്ഥനക്കു പങ്കെടുത്ത 17 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ ഒരാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം. സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്
ഇന്ത്യയിൽ 1397 പേർക്ക് കൊവിഡ് ബാധിച്ചു
ഇന്ത്യയിലെ കൊവിഡ് 19 കേസുകൾ 1397ആയി. ഇന്ന് 146 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ നിന്ന് 1500 പേർ പങ്കെടുത്തു
നിസാമുദ്ദീനിലെ സമ്മേളനത്തിൽ തമിഴ്നാട്ടിൽ നിന്ന് 1500 പേർ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ്. ഇതിൽ 515 പേരെയെ ബന്ധപ്പെടാൻ കഴിഞ്ഞുള്ളൂ എന്ന് സർക്കാർ പറയുന്നു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിവർ സർക്കാരുമായി ബന്ധപ്പൊൻ തയാറാകണം എന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു
തെലങ്കാനയിൽ 15 പേർക്ക് കൂടി കൊവിഡ് 19
തെലങ്കാനയിൽ 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ പോയവരാണ്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് നിസാമുദീൻ സമ്മേളനത്തിന് എത്തിയത് 1909 പേരാണെന്നാണ് സർക്കാർ ഇത് വരെ തയ്യാറാക്കിയ കണക്ക്.
തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ്
തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്. 5 പേർ ഇവരുമായി സമ്പർക്കം പുലർത്തിയവർ. കന്യാകുമാരി, ചെന്നൈ, തിരുനൽവേലി ആശുപത്രികളിൽ ചികിത്സയിലാണിവർ. കൂടതൽ പേരും ഈ റോഡ് സ്വദേശികളാണ്. തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി. ഈറോഡും സേലത്തും ജാഗ്രതാ നിർദേശം
കാസർകോട് ജില്ലയിൽ സന്നദ്ധ പ്രവർത്തകരെ വേണമെന്ന് കളക്ടര്‍
കാസർകോട് ജില്ലയിൽ ആരോഗ്യ മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യമുണ്ടെന്ന് ജില്ല കളക്ടർ ഡോ. സജിത്ത് ബാബു. മെഡിക്കൽ യോഗ്യത ഉള്ളവരും നഴ്സിംഗ് യോഗ്യത ഉള്ളവരും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. ഇവരെ കൂടാതെ ഹെൽത്ത്, സാനിറ്ററി വർക്കർ എന്നിവരെയും ആവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കി. സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വരുന്നവർക്ക് ഭക്ഷണം, യാത്ര, താമസം എന്നിവ സൗജന്യമായിരിക്കും
വയനാട്ടിലും നിരോധനാജ്ഞ നീട്ടി
വയനാട്ടിലും നിരോധനാജ്ഞ നീട്ടി.
തിരുവനന്തപുരം ജില്ലയിൽ നിന്നും നിസാമുദ്ദീനിൽ പോയ ആറു പേരെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം ജില്ലയിൽ നിന്നും നിസാമുദ്ദീനിൽ പോയ ആറു പേരെ തിരിച്ചറിഞ്ഞു. ഇതിൽ പാപ്പനംകോട് സ്വദേശിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട് ഒരാൾ കൂടി മരിച്ചു
മംഗളുരു വഴി അടച്ചതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട് ഒരാൾ കൂടെ മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരിക്കുക ആയിരുന്നു. കർണാടക അതിർത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെ ആണ് ചികിത്സക്ക് ആശ്രയിച്ചിരുന്നത്.
യുഎഇയിൽ കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു
യുഎഇയിൽ കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. 67 വയസുള്ള ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ യുഎഇയിലെ മരണസംഖ്യ ആറായി. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി കൊവിഡ് വൈറസ് സഥിരീകരിച്ചു. യുഎഇയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 664 ആയി.
നിസാമുദീൻ സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് പങ്കെടുത്തത് 1030 പേരെന്ന് സർക്കാർ
നിസാമുദീൻ സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് പങ്കെടുത്തത് 1030 പേരെന്ന് സർക്കാർ. ഹൈദരാബാദിൽ നിന്ന് മാത്രം 603 പേർ പങ്കെടുത്തു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ളവർ പരിപാടിയിൽ പങ്കെടുത്തു
ആസാമിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു
ആസ്സാമിൽ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. 52 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മഹാരാഷ്ട്രയിൽ 72 പേർക്ക് കൂടെ കൊവിഡ്
മഹാരാഷ്ട്രയിൽ 72 പേർക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 302 പേർക്ക് ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. 59 പുതിയ കേസുകൾ മുംബൈയിൽ നിന്നാണ് ഒരു ദിവസം ഒരു സംസ്ഥാനത്ത് ഇത്രയും അധികം കേസുകൾ ഇന്ത്യയിൽ ആദ്യം.