രാജ്യത്തെ കൊവിഡ് പ്രതിരോധത്തിലെ വിള്ളലായി നിസാമുദ്ദീന്‍; നിരവധി പേര്‍ക്ക് രോഗം, ലോകത്ത് മരണം 40000 കടന്നു|Live

Covid 19 Lock down India Updates number of cases surging

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്. 5 പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരാണ്. തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി

11:16 PM IST

നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ മോചനം

സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക്ക് മോചനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണനയിലാണ് ഇവർക്ക് ജാമ്യം ലഭ്യമായത്. ഫൈനൽ എക്സിറ്റ് ലഭിച്ച ഇവർക്ക് വിമാന സർവീസ് പുനഃരാരംഭിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാം. അസീർ പ്രവിശ്യയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കാണ് ഇന്ന് ജാമ്യംലഭിച്ചത്

11:04 PM IST

തമിഴ്‌നാട്ടില്‍ ഒരുദിവസം 50 കേസുകള്‍, രോഗികളുടെ എണ്ണം 100 കവിഞ്ഞു

തമിഴ്‌നാട്ടില്‍ ഒരു ദിവസം മാത്രം 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 124 ആയി ഉയര്‍ന്നു. ദില്ലിയിലെ തബ്#ലീഗ് ജമാ്ത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 45ഓലം പേര്‍ക്കാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരുദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. നിസാമുദ്ദീനില്‍ നടന്ന ജമാഅത്ത് സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 1500ലെറെ പേര്‍ പങ്കെടുത്തതായി സൂചനയുണ്ട്. 

10:59 PM IST

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 ത്തിനടുത്ത്

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 ത്തിനോടടുക്കുന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം എട്ടേകാല്‍ലക്ഷം കടന്നു. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 849 പേർ കൊവിഡ് മൂലം മരിച്ചു. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കി. ബെൽജിയത്തിൽ 12 വയസ്സുള്ള പെൺകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. യൂറോപ്പിൽ കൊവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ ഈ കുട്ടിയാണ്. അമേരിക്കയിൽ തന്നെയാണ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ളത്.164000ത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്. അവിടെ കൊവിഡ് മരണം 3100 പിന്നിട്ടു. ഫ്രാൻസിൽ മരണം 3000 പിന്നിട്ടു. ഇറാനിലും രോഗം പടരുകയാണ്

10:29 PM IST

24 മണിക്കൂറില്‍ ഞെട്ടി ഇന്ത്യ, 146 പേർക്ക് കൂടി കൊവിഡ്, രോഗബാധിതർ 1397 ആയി

രാജ്യത്ത് ഇന്ന് 146 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1397 ആയി ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 72 പേർക്കും തമിഴ്‌നാട്ടിൽ 50 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ തെലങ്കാനയിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ ഈ 45 പേരുമായി സമ്പർക്കം പുലർത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് എല്ലാവരും. തെലങ്കാനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്

9:48 PM IST

കൊവിഡ് മരണം ലോകത്ത് 40000 കടന്നു

കൊവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40000 കടന്നു. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇറ്റലിയിൽ മരണം 12,000 പിന്നിട്ടു. ബ്രിട്ടണിൽ ഒറ്റ ദിവസം മരിച്ചത് 381 പേരാണ്.  ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ടേകാല്‍ ലക്ഷത്തിനടുത്താണ്. ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്

9:36 PM IST

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും. 23 ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 കാരനായ ഫിലിപ്പൈൻ സ്വദേശി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടിയതായിരുന്നു ഇയാൾ. 

9:30 PM IST

തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം. മേലപാളയം മേഖല സീൽ ചെയ്തു. അവശ്യ സർവീസുകൾക്ക് ഉൾപ്പടെ കടുത്ത നിയന്ത്രണം. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

9:24 PM IST

തിരുവനന്തപുരത്ത് 17 പേരെ തിരിച്ചറിഞ്ഞു

നിസാമുദ്ദീനിൽ പ്രാർത്ഥനക്കു പങ്കെടുത്ത 17 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ ഒരാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം. സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്

9:20 PM IST

ഇന്ത്യയിൽ 1397 പേർക്ക് കൊവിഡ് ബാധിച്ചു

ഇന്ത്യയിലെ കൊവിഡ് 19 കേസുകൾ 1397ആയി. ഇന്ന് 146 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

8:59 PM IST

തമിഴ്നാട്ടിൽ നിന്ന് 1500 പേർ പങ്കെടുത്തു

നിസാമുദ്ദീനിലെ സമ്മേളനത്തിൽ തമിഴ്നാട്ടിൽ നിന്ന് 1500 പേർ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ്. ഇതിൽ 515 പേരെയെ ബന്ധപ്പെടാൻ കഴിഞ്ഞുള്ളൂ എന്ന് സർക്കാർ പറയുന്നു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിവർ സർക്കാരുമായി ബന്ധപ്പൊൻ തയാറാകണം എന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു

രാജ്യത്തിന് ആഘാതമായി നിസാമുദ്ദീന്‍ മതസമ്മേളനം; തമിഴ്നാട്ടില്‍ 50 ഉം തെലങ്കാനയില്‍ 15 ഉം പേര്‍ക്ക് കൂടി കൊവിഡ്

8:55 PM IST

തെലങ്കാനയിൽ 15 പേർക്ക് കൂടി കൊവിഡ് 19

തെലങ്കാനയിൽ 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ പോയവ‍രാണ്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് നിസാമുദീൻ സമ്മേളനത്തിന് എത്തിയത് 1909 പേരാണെന്നാണ് സർക്കാർ ഇത് വരെ തയ്യാറാക്കിയ കണക്ക്. 

8:15 PM IST

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്. 5 പേർ ഇവരുമായി സമ്പർക്കം പുലർത്തിയവർ. കന്യാകുമാരി, ചെന്നൈ, തിരുനൽവേലി ആശുപത്രികളിൽ ചികിത്സയിലാണിവർ. കൂടതൽ പേരും ഈ റോഡ് സ്വദേശികളാണ്.  തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി. ഈറോഡും സേലത്തും ജാഗ്രതാ നിർദേശം

8:15 PM IST

കാസർകോട് ജില്ലയിൽ സന്നദ്ധ പ്രവർത്തകരെ വേണമെന്ന് കളക്ടര്‍

കാസർകോട് ജില്ലയിൽ ആരോഗ്യ മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യമുണ്ടെന്ന് ജില്ല കളക്ടർ ഡോ. സജിത്ത് ബാബു. മെഡിക്കൽ യോഗ്യത ഉള്ളവരും നഴ്സിംഗ് യോഗ്യത ഉള്ളവരും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. ഇവരെ കൂടാതെ ഹെൽത്ത്, സാനിറ്ററി വർക്കർ എന്നിവരെയും ആവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കി. സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വരുന്നവർക്ക് ഭക്ഷണം, യാത്ര, താമസം എന്നിവ സൗജന്യമായിരിക്കും

7:50 PM IST

വയനാട്ടിലും നിരോധനാജ്ഞ നീട്ടി

വയനാട്ടിലും നിരോധനാജ്ഞ നീട്ടി. 

7:39 PM IST

തിരുവനന്തപുരം ജില്ലയിൽ നിന്നും നിസാമുദ്ദീനിൽ പോയ ആറു പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം ജില്ലയിൽ നിന്നും നിസാമുദ്ദീനിൽ പോയ ആറു പേരെ തിരിച്ചറിഞ്ഞു. ഇതിൽ പാപ്പനംകോട് സ്വദേശിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

7:30 PM IST

വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട് ഒരാൾ കൂടി മരിച്ചു

മംഗളുരു വഴി അടച്ചതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട് ഒരാൾ കൂടെ മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരിക്കുക ആയിരുന്നു. കർണാടക അതിർത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെ ആണ് ചികിത്സക്ക് ആശ്രയിച്ചിരുന്നത്. 

7:21 PM IST

യുഎഇയിൽ കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു

യുഎഇയിൽ കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. 67 വയസുള്ള ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ യുഎഇയിലെ മരണസംഖ്യ ആറായി. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി കൊവിഡ് വൈറസ് സഥിരീകരിച്ചു. യുഎഇയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 664 ആയി.

7:11 PM IST

നിസാമുദീൻ സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് പങ്കെടുത്തത് 1030 പേരെന്ന് സർക്കാർ

നിസാമുദീൻ സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് പങ്കെടുത്തത് 1030 പേരെന്ന് സർക്കാർ. ഹൈദരാബാദിൽ നിന്ന് മാത്രം 603 പേർ പങ്കെടുത്തു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ളവർ പരിപാടിയിൽ പങ്കെടുത്തു

7:00 PM IST

ആസാമിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു

ആസ്സാമിൽ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. 52 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

6:45 PM IST

മഹാരാഷ്ട്രയിൽ 72 പേർക്ക് കൂടെ കൊവിഡ്

മഹാരാഷ്ട്രയിൽ 72 പേർക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 302 പേർക്ക് ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. 59 പുതിയ കേസുകൾ മുംബൈയിൽ നിന്നാണ് ഒരു ദിവസം ഒരു സംസ്ഥാനത്ത് ഇത്രയും അധികം കേസുകൾ ഇന്ത്യയിൽ ആദ്യം.

6:25 PM IST

പൊലീസ് ഉദ്യോഗസ്ഥർക്കായി മൊബൈൽ ആപ്പ്

പ്രതിരോധത്തിലുള്ള പൊലീസുകാർക്ക് ആരോഗ്യം സംരക്ഷിക്കാനും മെഡിക്കൽ സേവനത്തിനും മൊബൈൽ ആപ്പ് തയ്യാറാക്കും. കൗൺസിലിങിനായി ഓൺലൈൻ സൗകര്യം വ്യാപകമാക്കും. സാമൂഹ്യ നീതി വകുപ്പിലെ ജില്ലാ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മനശാസ്ത്ര വിജദഗ്ദ്ധരുടെ ഹെൽപ് ഡെസ്ക് ആരംഭിക്കും.

6:20 PM IST

വിലക്കയറ്റം തടയാൻ വിജിലൻസ് പരിശോധനയും

അവശ്യ സാധനങ്ങളുടെ വില വർധന ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി. വിലക്കയറ്റം തടയാൻ വിജിലൻസിനെ കൂടി പരിശോധനയ്ക്ക് ചുമതലപ്പെടുത്തുന്നു. ഇത് ഗുരുതരമായ തെറ്റാണ്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ നല്ല രീതിയിൽ പുരോഗമിക്കുന്നു. നേരത്തെയുള്ള അവസ്ഥയല്ല. ട്രക്കുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്നും നാളെയും കൊണ്ട് കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം എൽപിജി സിലിണ്ടർ പോലുള്ള സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

6:20 PM IST

പരിശോധനാ ഫലം നെഗറ്റീവ്

ഇന്ന് മരണമടഞ്ഞ പോത്തൻകോഡ് സ്വദേശിയുടെ ഭാര്യ, ഒരു മകൾ, മകളുടെ രണ്ട് മക്കൾ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവ്

6:20 PM IST

അതിഥി തൊഴിലാളികൾക്ക് ഐ ഡി കാർഡ്

അതിഥി തൊഴിലാളികളുടെ വിവരം പൂർണ്ണമായി ശേഖരിക്കാൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനതലത്തിൽ എഡിജിപിയുടെ നേതൃത്വത്തിലാണിത്. തൊഴിലാളികൾക്ക് ഐഡന്‍റിറ്റി കാർഡ് നൽകും. 48 മണിക്കൂറിനുള്ളിൽ ഇത് തുടങ്ങും. ഐഡി കാർഡുള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും.

6:18 PM IST

ഏപ്രിൽ ഫൂൾ തമാശകൾ പൂർണ്ണമായും ഒഴിവാക്കണം

നാളെ ഏപ്രിൽ ഒന്ന് ഫൂൾ തമാശകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

6:17 PM IST

മലയാളി നഴ്സുമാരുടെ ബുദ്ധിമുട്ടുകൾ കേന്ദ്ര ശ്രദ്ധയിൽ കൊണ്ട് വരും

മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ രോഗഭീതി കൊണ്ട് വിളിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. ലോകരാഷ്ട്രങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മലയാളി നഴ്സുമാരുടെ സേവനം വളരെ വലുതാണ്. അവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തും.

6:15 PM IST

റേഷൻ വിതരണത്തിന് ക്രമീകരണം

റേഷൻ കടകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ. പെൻഷൻ വിതരണത്തിന് ബാങ്കുകൾ സ്വീകരിച്ചത് പോലെ കാർഡ് നമ്പർ വെച്ച് ക്രമീകരണം ഏർപ്പെടുത്തും. നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്ക് വിതരണം ചെയ്യും. ഏപ്രിൽ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഏപ്രിൽ മൂന്നിന് നാല് അഞ്ച്, ഏപ്രിൽ നാലിന് ആറ് ഏഴ്, ഏപ്രിൽ അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം.

6:12 PM IST

മലയിൻ കീഴ് സ്വദേശിയുടെ രണ്ട് മക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച മലയിൻ കീഴ്സ്വദേശിയുടെ രണ്ട് മക്കൾക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് വയസുള്ള ആൺകുട്ടിക്കും, 13 വയസുള്ള പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

6:11 PM IST

റേഷൻ വീടുകളിലെത്തിക്കണം

നേരിട്ടെത്തി റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റർ ചെയ്ത സന്നദ്ധ) പ്രവർത്തകരുടെ സേവനം റേഷൻ കടകളിൽ ഉപയോഗിക്കാം

6:10 PM IST

ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രം

ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂവെന്ന് മുഖ്യമന്ത്രി. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂവെന്നും മുഖ്യമന്ത്രി.

6:10 PM IST

സൗജന്യ റേഷൻ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യും.
 
6:09 PM IST

രോഗബാധയുണ്ടോയെന്ന് പരിശോധിക്കും

നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കും.

6:07 PM IST

കാസ‍ർകോടിനായി പ്രത്യേക ആക്ഷൻ പ്ലാൻ

കാസർകോട് ജില്ലയിൽ 163 പേർ ആശുപത്രിയിലുണ്ടെന്ന് മുഖ്യമന്ത്രി. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കാസർകോട് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കും. പഞ്ചായത്ത് തല ഡാറ്റയെടുത്ത് പെട്ടെന്ന് പരിശോധനക്ക് അയക്കുമെന്ന് മുഖ്യമന്ത്രി. രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും

Read more at: കൊവിഡ് 19: കാസര്‍കോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

6:07 PM IST

ടെസ്റ്റിങ്ങിൽ നല്ല പുരോഗതി

7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വാങ്ങാനാവുമെന്ന് മുഖ്യമന്ത്രി

6:06 PM IST

നാല് പേർക്ക് രോഗം ഭേദമായി

പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി

6:04 PM IST

കാസർകോടും തിരുവനന്തപുരത്തും രണ്ട് പേർക്ക് കൂടി കൊവിഡ്

കാസർകോടും തിരുവനന്തപുരത്തും രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആൾക്ക് വീതം രോഗം സ്ഥിരീകരിച്ചു.

Read more at: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ട് കേസ് വീതം ...

6:03 PM IST

ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച് ചികിത്സയലിുള്ളവരുടെ എണ്ണം 215 ആയി. 
Read more at: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ട് കേസ് വീതം ...

5:54 PM IST

നിസാമുദ്ദീനിലെ യോഗത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളും പങ്കെടുത്തു

ദില്ലി നിസാമുദ്ദീനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത രണ്ടുപേരാണ് കോഴിക്കോട് ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 13 ന് തന്നെ കോഴിക്കോട് എത്തിയ ഇവര്‍ നിരീക്ഷണത്തിലാണുള്ളത്.

5:54 PM IST

കോവിഡ് 19 പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ (Polymerase Chain Reaction) മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

5:46 PM IST

കൊവിഡ്: ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 39000 കടന്നു

കൊവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 39000 കടന്നു. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുകയും ചെയ്തു. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്

4:58 PM IST

രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു, മരണം 39000 നടുത്ത്

കൊവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 39000 ത്തിനടുത്തെത്തി. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുകയും ചെയ്തു. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്.

5:00 PM IST

കൊവിഡ് ബാധിതരുടെ എണ്ണം 8ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കവിഞ്ഞു. മരണ സംഘ്യം അതിവേഗം 39,000ത്തിലേക്ക് അടുക്കുകയാണ്. 

4:37 PM IST

തിരുവനന്തപുരം നഗരം അണുവിമുക്തമാകുന്നു

തിരുവനന്തപുരം നഗരത്തിൽ അണുവിമുക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർ ആസ്ഥാനവും ശുചീകരിക്കുകയാണ്. കോർപ്പറേഷനാണ് അണുവിമുക്ത പ്രവർത്തനം നടത്തുന്നത്. മരിച്ചയാളുടെ ബന്ധു കമ്മീഷണർ ഓഫീസിൽ ജോലി ചെയ്തിരുന്നു.

4:37 PM IST

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധ രാത്രിവരെ നീട്ടി.

4:34 PM IST

നിസാമുദ്ദീനിലെ ചടങ്ങിൽ ഇടുക്കിയിൽ നിന്നുള്ള 5 പേരും

ദില്ലി നിസാമുദ്ദീനിലെ മത പരിപാടികളിൽ ഇടുക്കിയിൽ നിന്ന് പങ്കെടുത്തത് അഞ്ച് പേർ. ഈ മാസം 7നും 10നും ഇടയിൽ എല്ലാവരും തിരിച്ചെത്തി. ഒരാൾ തീവണ്ടിയിലും മറ്റുള്ളവർ വിമാനത്തിലും യാത്ര ചെയ്തു. ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ല. എല്ലാവരും നിരീക്ഷണത്തിലാണ്. 
 
4:19 PM IST

ആറു ലക്ഷം കുടിയേറ്റ തൊഴിലാളികൾ അഭയകേന്ദ്രങ്ങളിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

ആറു ലക്ഷം കുടിയേറ്റ തൊഴിലാളികൾ അഭയകേന്ദ്രങ്ങളിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. 23 ലക്ഷം തൊഴിലാളികൾക്ക് ഭക്ഷണം നല്കുന്നുണ്ടെന്നും ആഭ്യന്ത്ര മന്ത്രാലയം.

4:17 PM IST

മലപ്പുറത്ത് നിന്നുള്ള നാല് പേരും നിസാമുദ്ദീനിൽ എത്തി

നിസാമുദ്ദീൻ പ്രാര്‍ത്ഥന ചടങ്ങിൽ മലപ്പുറത്തുള്ള നാല് പേർ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇവർ നിരീക്ഷണത്തിലാണ്. കൂടുതൽ പേരുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നു. 

4:11 PM IST

36 പേർ നിരീക്ഷണത്തിൽ

എറണാകുളം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ 36 പേർ നിരീക്ഷണത്തിൽ. ഇവരുടെ പരിശോധന ഫലങ്ങൾ ഇന്നും നാളേയുമായി ലഭിക്കും.
 
4:08 PM IST

എല്ലാവരുടെയും സഹകരണം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലേ കൊവിഡ് പ്രതിരോധിക്കാനാകൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില സ്ഥലങ്ങളിൽ നിർദ്ദേശം പാലിക്കാത്തതു കൊണ്ടാണ് കൊവിഡ് കേസുകൾ കൂടിയതെന്നും മന്ത്രാലയത്തിന്‍റെ വിശദീകരണം.

3:44 PM IST

എറണാകുളത്ത് 5312 പേർ നിരീക്ഷണത്തിൽ

എറണാകുളം ജില്ലയിൽ 5312 പേര് വീടുകളിൽ നിരീക്ഷണത്തിൽ. ഇനി 75 പരിശോധനാഫലം കിട്ടാനുണ്ട് എന്ന് മന്ത്രി വി എസ് സുനിൽകുമാർ.  അതിഥി തൊഴിലാളികൾ താമസിക്കുന്ന 365 കേന്ദ്രങ്ങളിലും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു എന്നും മന്ത്രി. 

3:39 PM IST

24 മണിക്കൂറിനിടെ 849 മരണം

സ്പെയിനിൽ 24 മണിക്കൂറിനിടെ 849 മരണം. രാജ്യത്ത് ആകെ മരണം 8189 ആയി. 

3:05 PM IST

നാളെ പാൽ സംഭരിക്കില്ല

മിൽമ മലബാർ മേഖല യൂണിയൻ നാളെ കർഷകരിൽ നിന്ന് പാൽ സംഭരിക്കില്ല, നിത്യേനെ മൂന്ന് ലക്ഷം ലിറ്റർ പാൽ വിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം, വ്യാഴാഴ്ച മുതൽ കർഷകരിൽ നിന്ന് സംഭരിക്കുന്ന പാലിൽ കുറവ് വരുത്തും, ഇതു സംബന്ധിച്ച് പ്രാഥമിക സംഘങ്ങൾക്ക് നിർദ്ദേശം നൽകിയതായും മലബാർ മേഖല യൂണിയൻ അറിയിച്ചു. 

2:52 PM IST

ആന്ധ്രയിൽ നിന്ന് നിസാമുദീൻ ചടങ്ങിൽ പങ്കെടുത്തത് 369 പേർ

ആന്ധ്രപ്രദേശിൽ നിന്ന് നിസാമുദീൻ ചടങ്ങിൽ പങ്കെടുത്തത് 369 പേർ

2:45 PM IST

ശബരിമലയില്‍ വിഷു ദര്‍ശനമില്ല

കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം  ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചു.

1:40 PM IST

കൊവിഡ് വ്യാപനം ഉടന്‍ കുറയില്ല; ലോകാരോഗ്യസംഘടന

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു

Read more at: കൊവിഡ് വ്യാപനം ഉടന്‍ കുറയില്ല; പോരാട്ടം എത്ര നാളത്തേക്കെന്ന് പറയാനാവില്ലെന്ന് ലോകാരോഗ്യസംഘടന ...

1:40 PM IST

രാജ്യത്ത് സമൂഹവ്യാപനമോ? ഒറ്റ ദിവസം 227 കേസ്

മാർച്ച് 30-ന് ഇന്ത്യയിൽ ഒറ്റ ദിവസം കൊണ്ട് 227 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ദില്ലി നിസാമുദ്ദീനും കേരളത്തിലെ കാസർകോടും പത്തനംതിട്ടയുമടക്കം പത്ത് ഹോട്ട് സ്പോട്ടുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയും രാജ്യത്ത് സാമൂഹ്യവ്യാപനമില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. ഇന്നും കേസുകളുടെ എണ്ണം ഇതുവരെയുള്ളതിൽ നിന്ന് കുത്തനെ കൂടാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

Read more at: രാജ്യത്ത് സമൂഹവ്യാപനമോ? ഒറ്റ ദിവസം 227 കേസ്, 3 പേരിൽ തുടങ്ങി 1000 തൊട്ട നാൾവഴി ...

1:40 PM IST

പോത്തൻകോട് മരിച്ചയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച്

തലസ്ഥാനത്ത്  പോത്തൻകോട് കൊവിഡ് വൈറസ് രോഗം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്  ബെഹ്‌റ അറിയിച്ചു. 

Read more at: കൊവിഡ് 19: പോത്തൻകോട് മരിച്ചയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ...

12:44 PM IST

നിസാമുദ്ദീനിൽ പോയ 21 തമിഴ്നാട്ടുകാർക്ക് കൊവിഡ്

നിസാമുദ്ദീനിലെ മതസമ്മേളനത്തിന് പോയ കൂടുതൽ പേർക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീനിലെ സമ്മേളനത്തിന് പോയ 21 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

Read more at: നിസാമുദ്ദീനിൽ പോയ 21 തമിഴ്നാട്ടുകാർക്ക് കൊവിഡ്; ചിലർ സിഎഎ വിരുദ്ധ റാലിയിലും പങ്കെടുത്തു ...

12:42 PM IST

പൊലീസ് അയഞ്ഞു, ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലേക്ക് ഇറങ്ങി ജനം

പൊലീസ് അയഞ്ഞതോടെ കണ്ണൂരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം. മാര്‍ക്കറ്റിൽ അടക്കം വലിയ ആൾക്കൂട്ടമാണ് ഇന്ന് കണ്ണൂരിൽ ഉള്ളത്. ലോക്ക് ഓട്ട് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് എടുത്തിരുന്നത്. 

Read more at:  പൊലീസ് അയഞ്ഞു, ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലേക്ക് ഇറങ്ങി ജനം; കണ്ണൂരിൽ ആശങ്ക ...

12:38 PM IST

ഇടുക്കിയിൽ കൊവിഡ് ബാധിച്ച പൊതു പ്രവർത്തകന്റെ മൂന്നാമത്തെ ഫലം നെഗറ്റീവ്

ഇടുക്കിയിൽ കൊവിഡ് വൈറസ് ബാധിച്ച പൊതുപ്രവർത്തകൻറെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. രണ്ട്, മൂന്ന് ഫലങ്ങൾ നെഗറ്റീവായതോടെ വൈകാതെ ഇയാൾക്ക് ആശുപത്രി വിടാം. 

Read more at:  ഇടുക്കിയിൽ കൊവിഡ് ബാധിച്ച പൊതു പ്രവർത്തകന്റെ മൂന്നാമത്തെ ഫലം നെഗറ്റീവ് ...

12:29 PM IST

കനിക കപൂറിന് അഞ്ചാം തവണയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ ഇപ്പോഴും രോഗബാധിതയെന്ന് പരിശോധനാ ഫലം. അഞ്ചാമത് നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Read more at: കനിക കപൂറിന് അഞ്ചാം തവണയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ...

12:17 PM IST

പോത്തൻകോട് മേഖലയിലെ മുഴുവൻ ജനങ്ങളും മൂന്നാഴ്ച സ്വയം നിരീക്ഷണത്തിൽ

കൊവിഡ് ബാധിതനായ പ്രദേശവാസി മരണപ്പെട്ടത്തിന് പിന്നാലെ പോത്തൻകോട് കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പോത്തൻകോട്, മാണിക്കൽ,മംഗലപുരം, വെമ്പായം തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലേയും മുഴുവൻ ആളുകളും അടുത്ത മൂന്നാഴ്ച പുറത്തിറങ്ങാതെ കർശനമായ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 

Read more at:  കൊവിഡ് മരണം: പോത്തൻകോട് മേഖലയിലെ മുഴുവൻ ജനങ്ങളും മൂന്നാഴ്ച സ്വയം നിരീക്ഷണത്തിൽ ...

12:07 PM IST

മദ്യത്തിന് കുറിപ്പടി: എതിർപ്പ് കടുപ്പിച്ച് സർക്കാർ ഡോക്ടർമാർ

സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെത്തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേത്തിനൊരുങ്ങി സർക്കാർ ഡോക്ടർമാരുടെ സംഘടന. 

Read more at: മദ്യത്തിന് കുറിപ്പടി: എതിർപ്പ് കടുപ്പിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന, നാളെ കരിദിനം ആചരിക്കും ...

11:45 AM IST

നിസാമുദ്ദീൻ പ്രാര്‍ത്ഥനക്ക് പോയ ആലപ്പുഴക്കാരെ തിരഞ്ഞ് ആരോഗ്യവകുപ്പ്

നിസാമുദ്ദീനിലെ പ്രാര്‍ത്ഥന ചടങ്ങിൽ പങ്കെടുത്തവരിൽ ആലപ്പുഴ സ്വദേശികളും. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനിൽ പോയി മടങ്ങി വന്നിട്ടുണ്ടെന്ന തിരിച്ചറിവിൽ ജാഗ്രത ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്. 

Read more at: നിസാമുദ്ദീൻ പ്രാര്‍ത്ഥനക്ക് പോയ ആലപ്പുഴക്കാരെ തിരഞ്ഞ് ആരോഗ്യവകുപ്പ്; ഡോക്ടര്‍മാരും സംഘത്തിൽ ...

11:35 AM IST

ഗോകുലം മെഡി.കോളേജിലെ 12 പേർ നിരീക്ഷണത്തിൽ

പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് കൊവിഡ് ബാധിതനായി മരണപ്പെട്ട സംഭവത്തിൽ ഇദ്ദേഹം നേരത്തെ ചികിത്സ തേടിയ തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ 12 പേരെ നിരീക്ഷണത്തിൽ കഴിയുന്നതായി അധികൃതർ  വ്യക്തമാക്കി. 

Read more at: കൊവിഡ് മരണം: ഗോകുലം മെഡി.കോളേജിലെ 12 പേർ നിരീക്ഷണത്തിൽ ...

11:19 AM IST

നിസാമുദ്ദീൻ പ്രാര്‍ത്ഥനാ ചടങ്ങിൽ പങ്കെടുത്തവര്‍ ചെന്നൈയിലെ പൗരത്വ പ്രതിഷേധത്തിനും

നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശികൾ ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പ്. മാർച്ച് 18 നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായി  മദ്രാസ് ഹൈക്കോടതിയിലേക്കുള്ള പ്രതിഷേധ റാലി. 

Read more at: നിസാമുദ്ദീൻ പ്രാര്‍ത്ഥനാ ചടങ്ങിൽ പങ്കെടുത്തവര്‍ ചെന്നൈയിലെ പൗരത്വ പ്രതിഷേധത്തിനും ...

10:29 AM IST

നിസാമുദ്ദീനിൽ വന്ന മലയാളി മരിച്ചു

 നിസാമുദ്ദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ അധ്യാപകൻ പനി ബാധിച്ച് ദില്ലിയിൽ വച്ച് മരിച്ചു. വെട്ടിപ്രം സ്വദേശി ഡോ. സലീം ആണ് നിസാമുദ്ദീൻ ചടങ്ങിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോയത്. മാർച്ച് 24-നാണ് ഡോ. സലീം മരിച്ചത്. ജനതാ കർഫ്യൂ ദിവസമായതിനാൽ ദില്ലിയിൽ തന്നെ സംസ്കാരച്ചടങ്ങുകൾ നടത്തുകയായിരുന്നു.

Read more at: നിസാമുദ്ദീനിൽ വന്ന മലയാളി മരിച്ചു, തമിഴ് നാട്ടിലെ മലയാളി ഡോക്ടറുടെ രോഗ ഉറവിടവും ഇവിടം ...

10:29 AM IST

മഹാരാഷ്ട്രയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Read more at:  മഹാരാഷ്ട്രയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ്, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയി ...

10:29 AM IST

പോത്തന്‍കോട്ടെ കൊവിഡ് രോഗി പോയ വഴി

 പോത്തന്‍കോട് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ ആളുകള്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി.  മക്കളടക്കമുള്ളവര്‍ ക്വാറന്‍റൈനില്‍ പോകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Read more at: ജുമാ, കല്ല്യാണം, മരണാനന്തര ചടങ്ങ് മുതൽ പിടിഎ യോഗം വരെ; പോത്തന്‍കോട്ടെ കൊവിഡ് രോഗി പോയ വഴി ...

10:14 AM IST

യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ

കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി വളര്‍ത്താൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ . മലപ്പുറം പരപ്പങ്ങാടിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു  സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത്.  

Read more at:  പരപ്പനങ്ങാടിയിൽ രണ്ട് പേര്‍ക്ക് കൊവിഡ് എന്ന് പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ ...

8:55 AM IST

നിരീക്ഷണം ശക്തമാക്കി അധികൃതർ

നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിൽ തബ് ലീഗ് ജമാഅത്ത്‌ നടത്തിയ മത ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണം ശക്തമാക്കി. മർക്കസിന്‌ സമീപത്ത് ഉള്ള ആളുകളെ ഇന്നലെ രാത്രി ഏറെ വൈകിയും നിരീക്ഷണത്തിനും പരിശോധനയ്ക്കും ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Read more at:  കൊവിഡ് വ്യാപന ഭീതിയിൽ നിസാമുദ്ദീൻ: നിരീക്ഷണം ശക്തമാക്കി അധികൃതർ ...

8:31 AM IST

ദില്ലി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണബാധിച്ചത് എങ്ങനെ?

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ദില്ലി നിസാമുദ്ദീനിൽ ഒരു മതചടങ്ങ് നടക്കുകയുണ്ടായി. അതിൽ പങ്കെടുത്ത പലർക്കും കൊറോണാ ബാധ സ്ഥിരീകരിക്കപ്പെട്ടു. ഈ പ്രദേശം ബാരിക്കേഡ് ചെയ്തിരിക്കുകയാണ് തങ്ങൾ ഇപ്പോൾ എന്ന് ദില്ലി പൊലീസ് പറഞ്ഞു. ഇവിടെ മതസമ്മേളനം എന്ന പേരിൽ അനധികൃതമായി തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകളായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തതായി പിടിഐ പറഞ്ഞിരുന്നു. 

Read more at: കോവിഡ് 19 സംക്രമണം : ദില്ലി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണബാധിച്ചത് എങ്ങനെ? ...

8:31 AM IST

ജവഹർലാൽ നെഹ്റു സ്റ്റേഡിയം ക്വാറന്റൈൻ കേന്ദ്രമാക്കാൻ തീരുമാനം

ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതർക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‌ തീരുമാനം. ഇതിനായി സ്റ്റേഡിയം സർക്കാരിന്റെ കൈമാറുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)അറിയിച്ചു. ആവശ്യമെങ്കിൽ സ്റ്റേഡിയം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചിരുന്നു.

Read more at: ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൊവിഡ് 19 ബാധിതർക്കുള്ള ക്വാറന്റൈൻ കേന്ദ്രമാക്കാൻ തീരുമാനം ...

8:31 AM IST

കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം.

കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം. തിരുവനന്തപുരം മെഡിക്കൽകോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69-കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. 

Read more at: കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം: ചികിത്സയിലിരുന്ന പോത്തൻ കോട് സ്വദേശി മരിച്ചു ...

8:18 AM IST

കൊവിഡ് വ്യാപനം അതിവേഗം

ലോകത്ത് കൊവിഡ് മരണം 37,000 കടന്നു. ഏഴ് ലക്ഷത്തി എണ്‍പത്തിമൂവായിരത്തിലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍  ഏപ്രില്‍ 12 വരെ നീട്ടി.

Read more at: കൊവിഡ് വ്യാപനം അതിവേഗം; മരണം 37,000 കടന്നു, ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ ...

11:17 PM IST:

സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക്ക് മോചനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണനയിലാണ് ഇവർക്ക് ജാമ്യം ലഭ്യമായത്. ഫൈനൽ എക്സിറ്റ് ലഭിച്ച ഇവർക്ക് വിമാന സർവീസ് പുനഃരാരംഭിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാം. അസീർ പ്രവിശ്യയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കാണ് ഇന്ന് ജാമ്യംലഭിച്ചത്

11:06 PM IST:

തമിഴ്‌നാട്ടില്‍ ഒരു ദിവസം മാത്രം 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 124 ആയി ഉയര്‍ന്നു. ദില്ലിയിലെ തബ്#ലീഗ് ജമാ്ത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 45ഓലം പേര്‍ക്കാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരുദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. നിസാമുദ്ദീനില്‍ നടന്ന ജമാഅത്ത് സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 1500ലെറെ പേര്‍ പങ്കെടുത്തതായി സൂചനയുണ്ട്. 

10:50 PM IST:

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 ത്തിനോടടുക്കുന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം എട്ടേകാല്‍ലക്ഷം കടന്നു. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 849 പേർ കൊവിഡ് മൂലം മരിച്ചു. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കി. ബെൽജിയത്തിൽ 12 വയസ്സുള്ള പെൺകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. യൂറോപ്പിൽ കൊവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ ഈ കുട്ടിയാണ്. അമേരിക്കയിൽ തന്നെയാണ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ളത്.164000ത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്. അവിടെ കൊവിഡ് മരണം 3100 പിന്നിട്ടു. ഫ്രാൻസിൽ മരണം 3000 പിന്നിട്ടു. ഇറാനിലും രോഗം പടരുകയാണ്

10:30 PM IST:

രാജ്യത്ത് ഇന്ന് 146 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1397 ആയി ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 72 പേർക്കും തമിഴ്‌നാട്ടിൽ 50 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ തെലങ്കാനയിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ ഈ 45 പേരുമായി സമ്പർക്കം പുലർത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് എല്ലാവരും. തെലങ്കാനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്

9:52 PM IST:

കൊവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40000 കടന്നു. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇറ്റലിയിൽ മരണം 12,000 പിന്നിട്ടു. ബ്രിട്ടണിൽ ഒറ്റ ദിവസം മരിച്ചത് 381 പേരാണ്.  ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ടേകാല്‍ ലക്ഷത്തിനടുത്താണ്. ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്

9:48 PM IST:

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും. 23 ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 കാരനായ ഫിലിപ്പൈൻ സ്വദേശി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടിയതായിരുന്നു ഇയാൾ. 

9:47 PM IST:

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം. മേലപാളയം മേഖല സീൽ ചെയ്തു. അവശ്യ സർവീസുകൾക്ക് ഉൾപ്പടെ കടുത്ത നിയന്ത്രണം. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

9:47 PM IST:

നിസാമുദ്ദീനിൽ പ്രാർത്ഥനക്കു പങ്കെടുത്ത 17 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ ഒരാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം. സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്

9:19 PM IST:

ഇന്ത്യയിലെ കൊവിഡ് 19 കേസുകൾ 1397ആയി. ഇന്ന് 146 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

9:17 PM IST:

നിസാമുദ്ദീനിലെ സമ്മേളനത്തിൽ തമിഴ്നാട്ടിൽ നിന്ന് 1500 പേർ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ്. ഇതിൽ 515 പേരെയെ ബന്ധപ്പെടാൻ കഴിഞ്ഞുള്ളൂ എന്ന് സർക്കാർ പറയുന്നു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിവർ സർക്കാരുമായി ബന്ധപ്പൊൻ തയാറാകണം എന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു

രാജ്യത്തിന് ആഘാതമായി നിസാമുദ്ദീന്‍ മതസമ്മേളനം; തമിഴ്നാട്ടില്‍ 50 ഉം തെലങ്കാനയില്‍ 15 ഉം പേര്‍ക്ക് കൂടി കൊവിഡ്

9:03 PM IST:

തെലങ്കാനയിൽ 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ പോയവ‍രാണ്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് നിസാമുദീൻ സമ്മേളനത്തിന് എത്തിയത് 1909 പേരാണെന്നാണ് സർക്കാർ ഇത് വരെ തയ്യാറാക്കിയ കണക്ക്. 

8:38 PM IST:

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്. 5 പേർ ഇവരുമായി സമ്പർക്കം പുലർത്തിയവർ. കന്യാകുമാരി, ചെന്നൈ, തിരുനൽവേലി ആശുപത്രികളിൽ ചികിത്സയിലാണിവർ. കൂടതൽ പേരും ഈ റോഡ് സ്വദേശികളാണ്.  തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി. ഈറോഡും സേലത്തും ജാഗ്രതാ നിർദേശം

8:16 PM IST:

കാസർകോട് ജില്ലയിൽ ആരോഗ്യ മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യമുണ്ടെന്ന് ജില്ല കളക്ടർ ഡോ. സജിത്ത് ബാബു. മെഡിക്കൽ യോഗ്യത ഉള്ളവരും നഴ്സിംഗ് യോഗ്യത ഉള്ളവരും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. ഇവരെ കൂടാതെ ഹെൽത്ത്, സാനിറ്ററി വർക്കർ എന്നിവരെയും ആവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കി. സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വരുന്നവർക്ക് ഭക്ഷണം, യാത്ര, താമസം എന്നിവ സൗജന്യമായിരിക്കും

7:52 PM IST:

വയനാട്ടിലും നിരോധനാജ്ഞ നീട്ടി. 

7:44 PM IST:

തിരുവനന്തപുരം ജില്ലയിൽ നിന്നും നിസാമുദ്ദീനിൽ പോയ ആറു പേരെ തിരിച്ചറിഞ്ഞു. ഇതിൽ പാപ്പനംകോട് സ്വദേശിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

7:43 PM IST:

മംഗളുരു വഴി അടച്ചതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ കിട്ടാതെ കാസർകോട് ഒരാൾ കൂടെ മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരിക്കുക ആയിരുന്നു. കർണാടക അതിർത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെ ആണ് ചികിത്സക്ക് ആശ്രയിച്ചിരുന്നത്. 

7:32 PM IST:

യുഎഇയിൽ കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. 67 വയസുള്ള ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ യുഎഇയിലെ മരണസംഖ്യ ആറായി. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി കൊവിഡ് വൈറസ് സഥിരീകരിച്ചു. യുഎഇയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 664 ആയി.

7:31 PM IST:

നിസാമുദീൻ സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് പങ്കെടുത്തത് 1030 പേരെന്ന് സർക്കാർ. ഹൈദരാബാദിൽ നിന്ന് മാത്രം 603 പേർ പങ്കെടുത്തു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ളവർ പരിപാടിയിൽ പങ്കെടുത്തു

7:10 PM IST:

ആസ്സാമിൽ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. 52 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

7:02 PM IST:

മഹാരാഷ്ട്രയിൽ 72 പേർക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 302 പേർക്ക് ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. 59 പുതിയ കേസുകൾ മുംബൈയിൽ നിന്നാണ് ഒരു ദിവസം ഒരു സംസ്ഥാനത്ത് ഇത്രയും അധികം കേസുകൾ ഇന്ത്യയിൽ ആദ്യം.

6:28 PM IST:

പ്രതിരോധത്തിലുള്ള പൊലീസുകാർക്ക് ആരോഗ്യം സംരക്ഷിക്കാനും മെഡിക്കൽ സേവനത്തിനും മൊബൈൽ ആപ്പ് തയ്യാറാക്കും. കൗൺസിലിങിനായി ഓൺലൈൻ സൗകര്യം വ്യാപകമാക്കും. സാമൂഹ്യ നീതി വകുപ്പിലെ ജില്ലാ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മനശാസ്ത്ര വിജദഗ്ദ്ധരുടെ ഹെൽപ് ഡെസ്ക് ആരംഭിക്കും.

6:22 PM IST:

അവശ്യ സാധനങ്ങളുടെ വില വർധന ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി. വിലക്കയറ്റം തടയാൻ വിജിലൻസിനെ കൂടി പരിശോധനയ്ക്ക് ചുമതലപ്പെടുത്തുന്നു. ഇത് ഗുരുതരമായ തെറ്റാണ്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ നല്ല രീതിയിൽ പുരോഗമിക്കുന്നു. നേരത്തെയുള്ള അവസ്ഥയല്ല. ട്രക്കുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്നും നാളെയും കൊണ്ട് കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം എൽപിജി സിലിണ്ടർ പോലുള്ള സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

6:20 PM IST:

ഇന്ന് മരണമടഞ്ഞ പോത്തൻകോഡ് സ്വദേശിയുടെ ഭാര്യ, ഒരു മകൾ, മകളുടെ രണ്ട് മക്കൾ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവ്

6:20 PM IST:

അതിഥി തൊഴിലാളികളുടെ വിവരം പൂർണ്ണമായി ശേഖരിക്കാൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനതലത്തിൽ എഡിജിപിയുടെ നേതൃത്വത്തിലാണിത്. തൊഴിലാളികൾക്ക് ഐഡന്‍റിറ്റി കാർഡ് നൽകും. 48 മണിക്കൂറിനുള്ളിൽ ഇത് തുടങ്ങും. ഐഡി കാർഡുള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും.

6:18 PM IST:

നാളെ ഏപ്രിൽ ഒന്ന് ഫൂൾ തമാശകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

6:17 PM IST:

മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ രോഗഭീതി കൊണ്ട് വിളിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. ലോകരാഷ്ട്രങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മലയാളി നഴ്സുമാരുടെ സേവനം വളരെ വലുതാണ്. അവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തും.

6:15 PM IST:

റേഷൻ കടകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ. പെൻഷൻ വിതരണത്തിന് ബാങ്കുകൾ സ്വീകരിച്ചത് പോലെ കാർഡ് നമ്പർ വെച്ച് ക്രമീകരണം ഏർപ്പെടുത്തും. നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്ക് വിതരണം ചെയ്യും. ഏപ്രിൽ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഏപ്രിൽ മൂന്നിന് നാല് അഞ്ച്, ഏപ്രിൽ നാലിന് ആറ് ഏഴ്, ഏപ്രിൽ അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം.

6:12 PM IST:

നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച മലയിൻ കീഴ്സ്വദേശിയുടെ രണ്ട് മക്കൾക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് വയസുള്ള ആൺകുട്ടിക്കും, 13 വയസുള്ള പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

6:10 PM IST:

നേരിട്ടെത്തി റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റർ ചെയ്ത സന്നദ്ധ) പ്രവർത്തകരുടെ സേവനം റേഷൻ കടകളിൽ ഉപയോഗിക്കാം

6:10 PM IST:

ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂവെന്ന് മുഖ്യമന്ത്രി. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂവെന്നും മുഖ്യമന്ത്രി.

6:09 PM IST:

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യും.
 
6:07 PM IST:

നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കും.

6:26 PM IST:

കാസർകോട് ജില്ലയിൽ 163 പേർ ആശുപത്രിയിലുണ്ടെന്ന് മുഖ്യമന്ത്രി. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കാസർകോട് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കും. പഞ്ചായത്ത് തല ഡാറ്റയെടുത്ത് പെട്ടെന്ന് പരിശോധനക്ക് അയക്കുമെന്ന് മുഖ്യമന്ത്രി. രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും

Read more at: കൊവിഡ് 19: കാസര്‍കോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

6:05 PM IST:

7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വാങ്ങാനാവുമെന്ന് മുഖ്യമന്ത്രി

6:04 PM IST:

പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി

6:26 PM IST:

കാസർകോടും തിരുവനന്തപുരത്തും രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആൾക്ക് വീതം രോഗം സ്ഥിരീകരിച്ചു.

Read more at: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ട് കേസ് വീതം ...

6:26 PM IST:

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച് ചികിത്സയലിുള്ളവരുടെ എണ്ണം 215 ആയി. 
Read more at: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ട് കേസ് വീതം ...

5:58 PM IST:

ദില്ലി നിസാമുദ്ദീനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത രണ്ടുപേരാണ് കോഴിക്കോട് ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 13 ന് തന്നെ കോഴിക്കോട് എത്തിയ ഇവര്‍ നിരീക്ഷണത്തിലാണുള്ളത്.

5:56 PM IST:

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ (Polymerase Chain Reaction) മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

5:48 PM IST:

കൊവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 39000 കടന്നു. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുകയും ചെയ്തു. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്

4:59 PM IST:

കൊവിഡ് ഭീഷണി വിട്ടുമാറാതെ ലോകം. ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 39000 ത്തിനടുത്തെത്തി. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകളാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുകയും ചെയ്തു. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്.

5:00 PM IST:

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കവിഞ്ഞു. മരണ സംഘ്യം അതിവേഗം 39,000ത്തിലേക്ക് അടുക്കുകയാണ്. 

4:47 PM IST:

തിരുവനന്തപുരം നഗരത്തിൽ അണുവിമുക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർ ആസ്ഥാനവും ശുചീകരിക്കുകയാണ്. കോർപ്പറേഷനാണ് അണുവിമുക്ത പ്രവർത്തനം നടത്തുന്നത്. മരിച്ചയാളുടെ ബന്ധു കമ്മീഷണർ ഓഫീസിൽ ജോലി ചെയ്തിരുന്നു.

4:44 PM IST:

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധ രാത്രിവരെ നീട്ടി.

4:44 PM IST:

ദില്ലി നിസാമുദ്ദീനിലെ മത പരിപാടികളിൽ ഇടുക്കിയിൽ നിന്ന് പങ്കെടുത്തത് അഞ്ച് പേർ. ഈ മാസം 7നും 10നും ഇടയിൽ എല്ലാവരും തിരിച്ചെത്തി. ഒരാൾ തീവണ്ടിയിലും മറ്റുള്ളവർ വിമാനത്തിലും യാത്ര ചെയ്തു. ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ല. എല്ലാവരും നിരീക്ഷണത്തിലാണ്. 
 
4:22 PM IST:

ആറു ലക്ഷം കുടിയേറ്റ തൊഴിലാളികൾ അഭയകേന്ദ്രങ്ങളിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. 23 ലക്ഷം തൊഴിലാളികൾക്ക് ഭക്ഷണം നല്കുന്നുണ്ടെന്നും ആഭ്യന്ത്ര മന്ത്രാലയം.

4:32 PM IST:

നിസാമുദ്ദീൻ പ്രാര്‍ത്ഥന ചടങ്ങിൽ മലപ്പുറത്തുള്ള നാല് പേർ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇവർ നിരീക്ഷണത്തിലാണ്. കൂടുതൽ പേരുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നു. 

4:21 PM IST:

എറണാകുളം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ 36 പേർ നിരീക്ഷണത്തിൽ. ഇവരുടെ പരിശോധന ഫലങ്ങൾ ഇന്നും നാളേയുമായി ലഭിക്കും.
 
4:16 PM IST:

എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലേ കൊവിഡ് പ്രതിരോധിക്കാനാകൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില സ്ഥലങ്ങളിൽ നിർദ്ദേശം പാലിക്കാത്തതു കൊണ്ടാണ് കൊവിഡ് കേസുകൾ കൂടിയതെന്നും മന്ത്രാലയത്തിന്‍റെ വിശദീകരണം.

3:48 PM IST:

എറണാകുളം ജില്ലയിൽ 5312 പേര് വീടുകളിൽ നിരീക്ഷണത്തിൽ. ഇനി 75 പരിശോധനാഫലം കിട്ടാനുണ്ട് എന്ന് മന്ത്രി വി എസ് സുനിൽകുമാർ.  അതിഥി തൊഴിലാളികൾ താമസിക്കുന്ന 365 കേന്ദ്രങ്ങളിലും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു എന്നും മന്ത്രി. 

3:46 PM IST:

സ്പെയിനിൽ 24 മണിക്കൂറിനിടെ 849 മരണം. രാജ്യത്ത് ആകെ മരണം 8189 ആയി. 

3:46 PM IST:

മിൽമ മലബാർ മേഖല യൂണിയൻ നാളെ കർഷകരിൽ നിന്ന് പാൽ സംഭരിക്കില്ല, നിത്യേനെ മൂന്ന് ലക്ഷം ലിറ്റർ പാൽ വിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം, വ്യാഴാഴ്ച മുതൽ കർഷകരിൽ നിന്ന് സംഭരിക്കുന്ന പാലിൽ കുറവ് വരുത്തും, ഇതു സംബന്ധിച്ച് പ്രാഥമിക സംഘങ്ങൾക്ക് നിർദ്ദേശം നൽകിയതായും മലബാർ മേഖല യൂണിയൻ അറിയിച്ചു. 

3:44 PM IST:

ആന്ധ്രപ്രദേശിൽ നിന്ന് നിസാമുദീൻ ചടങ്ങിൽ പങ്കെടുത്തത് 369 പേർ

3:43 PM IST:

കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം  ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചു.

3:20 PM IST:

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു

Read more at: കൊവിഡ് വ്യാപനം ഉടന്‍ കുറയില്ല; പോരാട്ടം എത്ര നാളത്തേക്കെന്ന് പറയാനാവില്ലെന്ന് ലോകാരോഗ്യസംഘടന ...

3:19 PM IST:

മാർച്ച് 30-ന് ഇന്ത്യയിൽ ഒറ്റ ദിവസം കൊണ്ട് 227 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ദില്ലി നിസാമുദ്ദീനും കേരളത്തിലെ കാസർകോടും പത്തനംതിട്ടയുമടക്കം പത്ത് ഹോട്ട് സ്പോട്ടുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയും രാജ്യത്ത് സാമൂഹ്യവ്യാപനമില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. ഇന്നും കേസുകളുടെ എണ്ണം ഇതുവരെയുള്ളതിൽ നിന്ന് കുത്തനെ കൂടാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

Read more at: രാജ്യത്ത് സമൂഹവ്യാപനമോ? ഒറ്റ ദിവസം 227 കേസ്, 3 പേരിൽ തുടങ്ങി 1000 തൊട്ട നാൾവഴി ...

3:18 PM IST:

തലസ്ഥാനത്ത്  പോത്തൻകോട് കൊവിഡ് വൈറസ് രോഗം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്  ബെഹ്‌റ അറിയിച്ചു. 

Read more at: കൊവിഡ് 19: പോത്തൻകോട് മരിച്ചയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ...

3:17 PM IST:

നിസാമുദ്ദീനിലെ മതസമ്മേളനത്തിന് പോയ കൂടുതൽ പേർക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീനിലെ സമ്മേളനത്തിന് പോയ 21 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

Read more at: നിസാമുദ്ദീനിൽ പോയ 21 തമിഴ്നാട്ടുകാർക്ക് കൊവിഡ്; ചിലർ സിഎഎ വിരുദ്ധ റാലിയിലും പങ്കെടുത്തു ...

3:16 PM IST:

പൊലീസ് അയഞ്ഞതോടെ കണ്ണൂരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം. മാര്‍ക്കറ്റിൽ അടക്കം വലിയ ആൾക്കൂട്ടമാണ് ഇന്ന് കണ്ണൂരിൽ ഉള്ളത്. ലോക്ക് ഓട്ട് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് എടുത്തിരുന്നത്. 

Read more at:  പൊലീസ് അയഞ്ഞു, ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലേക്ക് ഇറങ്ങി ജനം; കണ്ണൂരിൽ ആശങ്ക ...

3:15 PM IST:

ഇടുക്കിയിൽ കൊവിഡ് വൈറസ് ബാധിച്ച പൊതുപ്രവർത്തകൻറെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. രണ്ട്, മൂന്ന് ഫലങ്ങൾ നെഗറ്റീവായതോടെ വൈകാതെ ഇയാൾക്ക് ആശുപത്രി വിടാം. 

Read more at:  ഇടുക്കിയിൽ കൊവിഡ് ബാധിച്ച പൊതു പ്രവർത്തകന്റെ മൂന്നാമത്തെ ഫലം നെഗറ്റീവ് ...

3:14 PM IST:

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ ഇപ്പോഴും രോഗബാധിതയെന്ന് പരിശോധനാ ഫലം. അഞ്ചാമത് നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Read more at: കനിക കപൂറിന് അഞ്ചാം തവണയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ...

3:14 PM IST:

കൊവിഡ് ബാധിതനായ പ്രദേശവാസി മരണപ്പെട്ടത്തിന് പിന്നാലെ പോത്തൻകോട് കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പോത്തൻകോട്, മാണിക്കൽ,മംഗലപുരം, വെമ്പായം തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലേയും മുഴുവൻ ആളുകളും അടുത്ത മൂന്നാഴ്ച പുറത്തിറങ്ങാതെ കർശനമായ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 

Read more at:  കൊവിഡ് മരണം: പോത്തൻകോട് മേഖലയിലെ മുഴുവൻ ജനങ്ങളും മൂന്നാഴ്ച സ്വയം നിരീക്ഷണത്തിൽ ...

3:13 PM IST:

സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെത്തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേത്തിനൊരുങ്ങി സർക്കാർ ഡോക്ടർമാരുടെ സംഘടന. 

Read more at: മദ്യത്തിന് കുറിപ്പടി: എതിർപ്പ് കടുപ്പിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന, നാളെ കരിദിനം ആചരിക്കും ...

3:12 PM IST:

നിസാമുദ്ദീനിലെ പ്രാര്‍ത്ഥന ചടങ്ങിൽ പങ്കെടുത്തവരിൽ ആലപ്പുഴ സ്വദേശികളും. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനിൽ പോയി മടങ്ങി വന്നിട്ടുണ്ടെന്ന തിരിച്ചറിവിൽ ജാഗ്രത ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്. 

Read more at: നിസാമുദ്ദീൻ പ്രാര്‍ത്ഥനക്ക് പോയ ആലപ്പുഴക്കാരെ തിരഞ്ഞ് ആരോഗ്യവകുപ്പ്; ഡോക്ടര്‍മാരും സംഘത്തിൽ ...

3:11 PM IST:

പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് കൊവിഡ് ബാധിതനായി മരണപ്പെട്ട സംഭവത്തിൽ ഇദ്ദേഹം നേരത്തെ ചികിത്സ തേടിയ തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ 12 പേരെ നിരീക്ഷണത്തിൽ കഴിയുന്നതായി അധികൃതർ  വ്യക്തമാക്കി. 

Read more at: കൊവിഡ് മരണം: ഗോകുലം മെഡി.കോളേജിലെ 12 പേർ നിരീക്ഷണത്തിൽ ...

3:10 PM IST:

നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശികൾ ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പ്. മാർച്ച് 18 നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായി  മദ്രാസ് ഹൈക്കോടതിയിലേക്കുള്ള പ്രതിഷേധ റാലി. 

Read more at: നിസാമുദ്ദീൻ പ്രാര്‍ത്ഥനാ ചടങ്ങിൽ പങ്കെടുത്തവര്‍ ചെന്നൈയിലെ പൗരത്വ പ്രതിഷേധത്തിനും ...

3:09 PM IST:

 നിസാമുദ്ദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ അധ്യാപകൻ പനി ബാധിച്ച് ദില്ലിയിൽ വച്ച് മരിച്ചു. വെട്ടിപ്രം സ്വദേശി ഡോ. സലീം ആണ് നിസാമുദ്ദീൻ ചടങ്ങിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോയത്. മാർച്ച് 24-നാണ് ഡോ. സലീം മരിച്ചത്. ജനതാ കർഫ്യൂ ദിവസമായതിനാൽ ദില്ലിയിൽ തന്നെ സംസ്കാരച്ചടങ്ങുകൾ നടത്തുകയായിരുന്നു.

Read more at: നിസാമുദ്ദീനിൽ വന്ന മലയാളി മരിച്ചു, തമിഴ് നാട്ടിലെ മലയാളി ഡോക്ടറുടെ രോഗ ഉറവിടവും ഇവിടം ...

3:08 PM IST:

മഹാരാഷ്ട്രയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Read more at:  മഹാരാഷ്ട്രയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ്, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയി ...

3:07 PM IST:

 പോത്തന്‍കോട് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ ആളുകള്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി.  മക്കളടക്കമുള്ളവര്‍ ക്വാറന്‍റൈനില്‍ പോകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Read more at: ജുമാ, കല്ല്യാണം, മരണാനന്തര ചടങ്ങ് മുതൽ പിടിഎ യോഗം വരെ; പോത്തന്‍കോട്ടെ കൊവിഡ് രോഗി പോയ വഴി ...

3:06 PM IST:

കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി വളര്‍ത്താൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ . മലപ്പുറം പരപ്പങ്ങാടിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു  സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത്.  

Read more at:  പരപ്പനങ്ങാടിയിൽ രണ്ട് പേര്‍ക്ക് കൊവിഡ് എന്ന് പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ ...

3:05 PM IST:

നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിൽ തബ് ലീഗ് ജമാഅത്ത്‌ നടത്തിയ മത ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണം ശക്തമാക്കി. മർക്കസിന്‌ സമീപത്ത് ഉള്ള ആളുകളെ ഇന്നലെ രാത്രി ഏറെ വൈകിയും നിരീക്ഷണത്തിനും പരിശോധനയ്ക്കും ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Read more at:  കൊവിഡ് വ്യാപന ഭീതിയിൽ നിസാമുദ്ദീൻ: നിരീക്ഷണം ശക്തമാക്കി അധികൃതർ ...

3:04 PM IST:

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ദില്ലി നിസാമുദ്ദീനിൽ ഒരു മതചടങ്ങ് നടക്കുകയുണ്ടായി. അതിൽ പങ്കെടുത്ത പലർക്കും കൊറോണാ ബാധ സ്ഥിരീകരിക്കപ്പെട്ടു. ഈ പ്രദേശം ബാരിക്കേഡ് ചെയ്തിരിക്കുകയാണ് തങ്ങൾ ഇപ്പോൾ എന്ന് ദില്ലി പൊലീസ് പറഞ്ഞു. ഇവിടെ മതസമ്മേളനം എന്ന പേരിൽ അനധികൃതമായി തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകളായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തതായി പിടിഐ പറഞ്ഞിരുന്നു. 

Read more at: കോവിഡ് 19 സംക്രമണം : ദില്ലി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണബാധിച്ചത് എങ്ങനെ? ...

3:03 PM IST:

ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതർക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‌ തീരുമാനം. ഇതിനായി സ്റ്റേഡിയം സർക്കാരിന്റെ കൈമാറുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)അറിയിച്ചു. ആവശ്യമെങ്കിൽ സ്റ്റേഡിയം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചിരുന്നു.

Read more at: ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൊവിഡ് 19 ബാധിതർക്കുള്ള ക്വാറന്റൈൻ കേന്ദ്രമാക്കാൻ തീരുമാനം ...

3:02 PM IST:

കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം. തിരുവനന്തപുരം മെഡിക്കൽകോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69-കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. 

Read more at: കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം: ചികിത്സയിലിരുന്ന പോത്തൻ കോട് സ്വദേശി മരിച്ചു ...

3:01 PM IST: