കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. അസമിൽ 85.17 ശതമാനവും പുതുച്ചേരിയിൽ 89.83 ശതമാനവുമാണ് പോളിംഗ്. അസമിൽ ഭരണത്തുടർച്ച അവകാശപ്പെട്ട് ബിജെപിയും അധികാരം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസും പറയുമ്പോൾ, പുതുച്ചേരിയിൽ ടിവികെയുടെ സാന്നിധ്യം നിർണായകമായേക്കും
- Home
- News
- Kerala News
- Malayalam News Live: അസമിൽ റെക്കോഡ് പോളിംഗ്, ഭരണം പിടിച്ചെടുക്കുമെന്ന് കോൺഗ്രസ്, ഭരണത്തുടർച്ചയെന്ന് ബിജെപി; പുതുച്ചേരിയിലും പോളിംഗ് കനത്തു, ടിവികെ നിർണായകം?
Malayalam News Live: അസമിൽ റെക്കോഡ് പോളിംഗ്, ഭരണം പിടിച്ചെടുക്കുമെന്ന് കോൺഗ്രസ്, ഭരണത്തുടർച്ചയെന്ന് ബിജെപി; പുതുച്ചേരിയിലും പോളിംഗ് കനത്തു, ടിവികെ നിർണായകം?

ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം. ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദം ഉന്നയിക്കും. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ദേവസ്വം ബോർഡിനായി ഹാജരാവുക. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നും അതിൽ കോടതി ഇടപെടരുത് എന്നുമാണ് ദേവസ്വം ബോർഡിൻറെ നിലപാട്. മൂന്നാമതായാണ് ദേവസ്വം ബോർഡ് വാദിക്കുക. സമയം ലഭിക്കുകയാണെങ്കിൽ കേരള സർക്കാരിൻറെ വാദവും ഇന്ന് നടന്നേക്കും. കേന്ദ്രത്തിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ശബരിമലയിൽ യുവതി പ്രവേശം ആവശ്യപ്പെട്ട് വിശ്വാസികളലാത്തവർ നൽകിയ ഹർജി തള്ളണമായിരുന്നു എന്ന് ജസ്റ്റിസ് നാഗരത്ന ഇന്നലെ നിരീക്ഷിച്ചിരുന്നു. ഇൽകാര്യത്തിലുൾപ്പെടെ ഇന്ന് കൂടുതൽ വാദങ്ങൾ ഉണ്ടായേക്കും.
Malayalam News Live:അസമിൽ റെക്കോഡ് പോളിംഗ്, ഭരണം പിടിച്ചെടുക്കുമെന്ന് കോൺഗ്രസ്, ഭരണത്തുടർച്ചയെന്ന് ബിജെപി; പുതുച്ചേരിയിലും പോളിംഗ് കനത്തു, ടിവികെ നിർണായകം?
Malayalam News Live:ദൃശ്യങ്ങൾ പുറത്ത്, അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ തടഞ്ഞെന്ന് പരാതി; ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകരുമായി വാക്കേറ്റം
അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകർ തടഞ്ഞതായി പരാതി. കൂടുതൽ ആളുകളുമായി ബൂത്തിലെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്നുണ്ടായ നേരിയ സംഘർഷാവസ്ഥ പോലീസും ഉദ്യോഗസ്ഥരും ഇടപെട്ട് ശാന്തമാക്കി
Malayalam News Live:ബൂത്തിൽ അത്യന്തം നാടകീയ രംഗങ്ങൾ, അക്ഷയ എത്തിയത് 2 വയസുള്ള കുട്ടിയുമായി, ചൂണ്ടുവിരൽ തുന്നിക്കെട്ടിന്‍റെ പേരിൽ 5 മണിക്കൂർ കാത്തിരിപ്പ്; ഒടുവിൽ ആഹ്ളാദം
തൃശ്ശൂരിൽ പരിക്കേറ്റ ചൂണ്ടുവിരലിന്റെ പേരിൽ അക്ഷയ എന്ന യുവതിക്ക് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു. 5 മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങൾക്കും രാഷ്ട്രീയ ഇടപെടലുകൾക്കും ഒടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രത്യേക ഉത്തരവോടെ യുവതി വോട്ട് രേഖപ്പെടുത്തി
Malayalam News Live:സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം, 'അവിശ്വാസിക്കും മതപരമായ വിഷയങ്ങൾ കോടതിയിൽ ഉന്നയിക്കാം, ദർശനത്തിനെത്തുന്നവർ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പാലിക്കണം'
ക്ഷേത്രദർശനത്തിന് എത്തുന്നവർ അവിടത്തെ ആചാരങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദർശനത്തിനെത്തുന്നവർ പാലിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു
Malayalam News Live:വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
നിയമസഭാ വോട്ടെടുപ്പ് ദിനത്തിൽ കണ്ണൂർ ജില്ലയിൽ വ്യാപക സംഘർഷം. എൽഡിഎഫ്-യുഡിഎഫ്-എൻഡിഎ പ്രവർത്തകർ തമ്മിൽ ഒമ്പതോളം സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. ഈ അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു
Malayalam News Live:തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 76.98% പോളിംഗ് രേഖപ്പെടുത്തി. നേമം, കാട്ടാക്കട മണ്ഡലങ്ങളിൽ പോളിംഗ് 80% കടന്നപ്പോൾ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലാണ്. ത്രികോണ മത്സരം നടന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലും കനത്ത പോളിംഗ് നടന്നു
Malayalam News Live:സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ആറന്മുളയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങവെ കോൺഗ്രസ് ബൂത്ത് ഏജന്‍റിനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചെന്ന് പരാതി
ആറന്മുള മണ്ഡലത്തിലെ വല്ലനയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കോൺഗ്രസ് ബൂത്ത് ഏജന്റ് ഷാജി പി എച്ചിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. വോട്ടിംഗ് സമയത്തെ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്
Malayalam News Live:പ്രബുദ്ധ കേരളത്തിന് നന്ദി, യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം; ഭരണം ഉറപ്പിച്ചെന്നും പ്രതിപക്ഷ നേതാവ്
നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും കേരളം ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു
Malayalam News Live:ഇടതുകയ്യിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ കഴിഞ്ഞതിന്‍റെ കെട്ടുമായെത്തി, വോട്ടിടാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ; 5 മണിക്കൂർ പ്രതിഷേധം, ഒടുവിൽ അക്ഷര വോട്ടിട്ടു
തൃശൂർ കൂർക്കഞ്ചേരിയിൽ ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് ചൂണ്ടുവിരലിൽ കെട്ടുണ്ടായിരുന്ന അക്ഷര എന്ന പെൺകുട്ടിയുടെ വോട്ട് പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കും നേതാക്കളുടെ ഇടപെടലിനും ഒടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മറ്റൊരു വിരലിൽ മഷി പുരട്ടി പെൺകുട്ടിക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു
Malayalam News Live:കല്യാണ പന്തലിൽ നിന്നും പോളിങ് ബൂത്തിലെത്തി വധുവും വരനും, വോട്ടുകൾ രേഖപ്പെടുത്തി
എച്ച്എംടി നഗറിൽ താമസിക്കുന്ന നെല്ലിക്കാത്ത് കുഴിയിൽ അബ്ബാസിന്റെ മകൾ അനീസയാണ് കല്യാണ പന്തലിൽ നിന്നും വരൻ ഹജ്മലിനൊപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കളമശ്ശേരി എച്ച്എംടി ഹൈസ്കൂളിൽ 27ആം നമ്പർ പോളിംഗ് ബൂത്തിലായിരുന്നു വോട്ട്.
Malayalam News Live:കന്നിവോട്ട് ചെയ്ത് 59വയസുകാരൻ, ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ സലാം ലീവിന് വന്നാണ് വോട്ട് ചെയ്തത്
പട്ടാമ്പി മണ്ഡലത്തിലാണ് അബ്ദുൽ സലാം വോട്ട് രേഖപ്പെടുത്തിയത്. 38 വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ് അബ്ദുൽ സലാം. ഇപ്പോൾ ലീവിന് വന്നാണ് വോട്ട് ചെയ്തത്.
Malayalam News Live:കൂട്ടത്തിലൊരാൾ എയ്റോനോട്ടിക്കൽ എൻജിനീയർ; പ്രചോദനമായത് വെബ് സീരീസ്, 300 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ജ്വല്ലറി കവർച്ച ശ്രമത്തിൽ 3 പേർ അറസ്റ്റിൽ
25 വയസ്സുകാരനായ ഉമാങ് വച്ചാനിയാണ് കവർച്ചയുടെ ആസൂത്രകനെന്നാണ് പൊലീസ് കണ്ടത്തൽ. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വച്ചാനി ഐഎസ്ആർഒയിലടക്കം ഇൻ്റേൺഷിപ്പ് ചെയ്തിട്ടുണ്ട്.
Malayalam News Live:വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു
കുരാ ഗവ എൽ.പി എസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
Malayalam News Live:'ലീഗിൽ ചേർന്ന ഞരളത്ത് ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലത്', വോട്ട് ചെയ്ത് ഗോപാലകൃഷ്ണൻ, 'ജയ പ്രതീക്ഷ'
ഗുരുവായൂരിൽ വൻ വിജയം നേടുമെന്ന് ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുസ്ലിം ലീഗിൽ ചേർന്ന സോപാനസംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു
Malayalam News Live:'ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പ്'; എന്താകും എങ്ങനെയാകും എന്നറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
രാഷ്ട്രീയ സാഹചര്യം ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പാണ്. എല്ലാ കക്ഷികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. എന്താകും എങ്ങനെ ആകും എന്നറിയില്ല.
Malayalam News Live:പോളിങ് ബൂത്തിലെത്തിയ പൊലീസ് വാഹനത്തിൽ പാമ്പ്, സംഭവം കായംകുളത്ത്
കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ബൂത്തിലെ തർക്കം പരിഹരിക്കാൻ എത്തിയതാണ് പൊലീസ് വാഹനം.
Malayalam News Live:ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് എംവി ഗോവിന്ദൻ
എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ട്. അതേസമയം പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു.
Malayalam News Live:കോഴിക്കോട് പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സന്തോഷ് സ്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 162ലെ ഡ്യുട്ടിയിൽ ആയിരുന്നു സന്തോഷ് സ്കറിയ.
Malayalam News Live:പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മോഗറൽ മലയൻ വീട്ടിൽ അബ്ദുൽ റസാഖ് (38) ആണ് പിടിയിലായത്
Malayalam News Live:ഒറ്റപ്പാലത്ത് നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം; വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി
അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും ഇതേ പരാതി ഉയർന്നിട്ടുണ്ട്. ഈ ബൂത്തുകളിലെ ഒരോ വോട്ടും മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. അതേസമയം ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി.