കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
- Home
- News
- Kerala News
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കനത്ത മഴ തുടരുന്നു; 3 ജില്ലകളിലും കോഴിക്കോട് ജില്ലയിലെ ഒരു താലൂക്കിലും നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കനത്ത മഴ തുടരുന്നു; 3 ജില്ലകളിലും കോഴിക്കോട് ജില്ലയിലെ ഒരു താലൂക്കിലും നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ അടക്കം നടപടി വരും. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കും.
malayalam news live: കനത്ത മഴ തുടരുന്നു; 3 ജില്ലകളിലും കോഴിക്കോട് ജില്ലയിലെ ഒരു താലൂക്കിലും നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
malayalam news live: 'ആ മാമൻ വരുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന് കയ്യിലും കാലിലും അടിച്ചു, കഴുത്തിന് കുത്തിപ്പിടിച്ചു'; 5ാം ക്ലാസുകാരനെ തല്ലിച്ചതച്ച് അമ്മയും ആൺസുഹൃത്തും
അഞ്ചാം ക്ലാസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് വാടകവീട്ടിൽ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പോത്തൻകോട് സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
malayalam news live: വടുതലയിൽ ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിൽ
പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. അതിഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിലാണ്.
malayalam news live: അനിൽകുമാറിന്റെ തോളിൽ ടയർ കയറിയിറങ്ങിയ പാടുകൾ; കല്ലറയിലെ തെങ്ങുകയറ്റത്തൊഴിലാളിയുടെ മരണത്തിൽ വഴിത്തിരിവ്, നിർണായകമായത് സിസിടിവി
പിക്ക്അപ്പ് വാൻ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടർന്നാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം.
malayalam news live: മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവുശിക്ഷ; വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയെന്ന കേസ്; അവിശ്വസനീയമെന്ന് ഭാര്യ ഷൈന
ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച്, കന്യാകുമാരിയിലെ കടയിൽ നിന്ന് സിം കാർഡ് വാങ്ങിയെന്ന കേസിലാണ് ശിക്ഷ.
malayalam news live: കര കവിഞ്ഞ് നദികൾ, കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട്; ഈ 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
malayalam news live: കോഴിക്കോട് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്നവരെ ആക്രമിച്ചു; പരിക്കേറ്റ 2 പേർ ആശുപത്രിയിൽ
കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു
malayalam news live: ഇനി വേദനയില്ലാതെ നവനീതക്ക് ഉറങ്ങാം; ശസ്ത്രക്രിയ അടുത്ത മാസം തന്നെ നടത്താം; സങ്കടത്തിന് അറുതിയായി സഹായഹസ്തം
ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാത്ത വിഷമത്തിലായിരുന്നു നവനീതയുടെ കൂലിപ്പണിക്കാരായ മാതാപിതാക്കൾ.
malayalam news live: കളിക്കുന്നതിനിടെ മുറ്റത്തൊരു പാമ്പ്, കുപ്പിയിലാക്കി കുട്ടിക്കൂട്ടം, പിടികൂടിയത് ചില്ലറക്കാരനെയല്ല, മൂർഖനെയാണെന്ന അറിഞ്ഞതിങ്ങനെ...
കളിക്കുന്നതിനിടെ കിട്ടിയ പാമ്പിനെ കുപ്പിയിലാക്കി കുട്ടികൾ. വ്യാഴാഴ്ച രാവിലെ കുന്നോത്ത് മൂസാൻപീടികയിലാണ് സംഭവം.
malayalam news live: `കേരള' തർക്കം, വിസിയുമായി അഭിപ്രായ ഐക്യത്തിലെത്തി, സിൻഡിക്കേറ്റ് വിളിക്കാനും തീരുമാനം
പ്രശ്ന പരിഹാരത്തിനായി സിൻഡിക്കേറ്റ് വിളിക്കാനും തീരുമാനമായി
malayalam news live: കണ്ണീരുണങ്ങാതെ മിഥുന്റെ വീട്; ആശ്വാസവാക്കുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ; 5 ലക്ഷം രൂപ സഹായധനം കൈമാറി
കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു.
malayalam news live: വിസി മന്ത്രിയുടെ വസതിയിലെത്തി, നിർണായക കൂടിക്കാഴ്ച; കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്
കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു
malayalam news live: തേവലക്കര സ്കൂൾ കെട്ടിടത്തിന് പ്രശ്നങ്ങളൊന്നുമില്ല; പഞ്ചായത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്; പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്
കെട്ടിടങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു.
malayalam news live: അതിതീവ്ര മഴ മുന്നറിയിപ്പ് - ഇന്ന് മുതൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട്; അപകട സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഈ മാസം 20 വരെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു
malayalam news live: 'കേരള' കലഹം തീർക്കാൻ സർക്കാർ ഇടപെടൽ; വിസി വന്നത് താൻ വിളിച്ചിട്ടെന്ന് മന്ത്രി ബിന്ദു; 'വേണമെങ്കിൽ ഗവർണറുമായും സംസാരിക്കും'
കേരള സർവകലാശാലയിലെ വിസി - റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ ഇടപെടുന്നതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി
malayalam news live: തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന് സംശയം
നാവായിക്കുളത്തെ എൽപി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു
malayalam news live: നിപയിൽ ആശ്വാസം - പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം
പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചയാൾക്ക് പുണെയിൽ നടത്തിയ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു
malayalam news live: കൊല്ലത്ത് ടെക്സ്റ്റൈൽ കടയുടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി
ആയൂരിൽ തുണിക്കടയുടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി
malayalam news live: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പേ പ്രയോഗിച്ച് സഹപാഠിയുടെ മാതാപിതാക്കൾ; എട്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ
സ്കൂൾ കുട്ടികൾക്ക് നേരെ സഹപാഠിയുടെ മാതാപിതാക്കൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു
malayalam news live: കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കടുത്ത മാനസിക സമ്മർദ്ദത്തിലായിരുവെന്ന് ബന്ധുക്കൾ പറയുന്നു.